»   » ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

Posted By: Sanviya
Subscribe to Filmibeat Malayalam

ചിമ്പുവിനെയും മഞ്ജിമയെയും കേന്ദ്ര കഥാപാത്രമാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചം എന്‍പത് മടമൈയട. ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനിയും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനുണ്ടെന്ന് കേള്‍ക്കുന്നു.

Read Also: ഗൗതം മേനോന് എആര്‍ റഹ്മാന്‍റെ ഗിഫ്റ്റ്, ഗിഫ്റ്റ് എന്താണെന്ന് അറിയണോ?

ചിത്രത്തിലെ 'തള്ളി പോകാതെ' എന്ന ഗാനമാണ് ഇതുവരെ ചിത്രീകരിക്കാത്തത്. നായകന്‍ ചിമ്പു ചിത്രത്തോട് സഹകരിക്കാത്തതാണ് ചിത്രീകരണം നീണ്ടു പോകാന്‍ കാരണമെന്നാണ് അറിയുന്നത്.

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

പ്രതിഫലം നല്‍കാത്തതാണ് ചിമ്പു ചിത്രത്തോട് സഹകരിക്കാത്തതത്രേ. എന്നാല്‍ പ്രതിഫലം ആവശ്യപ്പെടാതെയാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചതെന്നും നേരത്തെ പറഞ്ഞ് കേട്ടിരുന്നു.

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

ചിത്രീകരണത്തിന്റെ പകുതി പൂര്‍ത്തിയായിട്ടും പ്രതിഫലത്തിന്റെ കാര്യം പറഞ്ഞിട്ടില്ല. ഫോട്ടോണ്‍ കഥാസിന്റെ ബാനറില്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

മലയാളത്തില്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം മഞ്ജിമ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രം.

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രത്തോട് ചിമ്പു സഹകരിക്കില്ല!!

ഡാനിയല്‍ ബാലാജി, സതീഷ് കൃഷ്ണന്‍, ബാബ സെഹ്ഗള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Simbu's side reacts to gautham menon's blame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam