സെറ്റില്‍ നയന്‍താര; ചിമ്പുവിന് ഏകാഗ്രതയില്ല!

By Lakshmi

പഴയ പ്രണയികളായ ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ തെന്നിന്ത്യയിലാകെ അമ്പരപ്പ് പരന്നിരുന്നു. അന്ന് അത്രയുമൊക്കെ നടന്നിട്ടും ഇപ്പോള്‍ വീണ്ടും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നയന്‍താര തയ്യാറായോയെന്ന് അതിശയിച്ച പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും നയന്‍താരയും ചിന്വുവും ഒന്നിച്ച് അഭിനയിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേരുമൊന്നിയ്ക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. പ്രശസ്ത സംവിധായകന്‍ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും ഗോസിപ്പുകളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്.

Simbu uncomfortable with Nayantara!

സെറ്റില്‍ നയന്‍താരയുടെ സാന്നിധ്യം ചിമ്പുവിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിയ്ക്കുന്നുവെന്നതുതന്നെ ചിത്രത്തിന് വലിയ പരസ്യമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഷൂട്ടിങ് കാണാന്‍ ഒട്ടേറെ ആളുകള്‍ എത്തുന്നുണ്. എല്ലാവരുടെയും കണ്ണ് നീളുന്നത് ചിമ്പുവിലേയ്ക്കും നയന്‍സിലേയ്ക്കുമാണ്. സെറ്റിലുള്ളവരും ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്നതും സെറ്റില്‍ സമയം ചെലവിടുന്നതെങ്ങനെയാണെന്ന് കാണാന്‍ വലിയ ആകാംഷയോടെയാണേ്രത നിരീക്ഷിയ്ക്കുന്നത്.

ഈ നിരീക്ഷണമാണത്രേ ചിമ്പുവിന് അസ്വസ്ഥതയുണ്ടാക്കുന്നത്. ഇങ്ങനെ എല്ലാവരും തന്നെ നോക്കുന്നത് കാരണം ചിമ്പുവിന് ഏകാഗ്രത നഷ്ടപ്പെടുകയാണത്രേ. നയന്‍താരയുമൊത്തുള്ള സീനുകളില്‍ എന്തെങ്കിലും ഡയലോഗ് പറയാനൊരുങ്ങുമ്പോഴേയ്ക്കും എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നുള്ള തോന്നലില്‍ ചിമ്പു അസ്വസ്ഥനാവുകയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

നയന്‍താര ആളുകള്‍ ശ്രദ്ധിക്കുന്നതിനെക്കുറിച്ചൊന്നും ആലോചിക്കാതെ കൃത്യമായി സീനുകള്‍ ചെയ്തുതീര്‍ക്കുമ്പോള്‍ ചിമ്പു പലപ്പോഴും ഏകാഗ്രത നഷ്ടപ്പെട്ട് പ്രശ്‌നത്തിലാവുകയാണ്. പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി ചിമ്പുവിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന കാര്യമായി നയന്‍താര മാറിയിരിക്കുകയാണ്. എന്നാല്‍ നയന്‍താരയാകട്ടെ ഇത്തരം പ്രശ്‌നങ്ങളിലൊന്നും അസ്വസ്ഥയാകുന്നില്ല.

ഇനി ചിമ്പുവിന് ഏകാഗ്രത വീണ്ടെടുക്കാനുള്ള പാഠങ്ങള്‍ നയന്‍താര തന്നെ പറഞ്ഞുകൊടുക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് പാപ്പരാസികളും ആരാധകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X