സിമ്രാനെ പ്രണയിച്ച നായക നടന്മാര്‍, കമല്‍ ഹാസനടക്കം ലിസ്റ്റില്‍, ഒടുവില്‍ സംഭവിച്ചത്
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണയായിരുന്നു സിമ്രാന്‍. നൃത്തവും അഭിനയവും ഒരുപോലെ വഴങ്ങുന്ന നടി ഇന്നും തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരമാണ്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലത്ത് തന്നെ നടിയുടെ പ്രണയവും ജീവിതവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ക്കും കഥകള്‍ക്കും കുറവുണ്ടായിരുന്നില്ല.
തമിഴിലും തെലുങ്കിലും ഒരുപോലെ അഭിനയിച്ച സിമ്രാന്‍ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും നടിക്കുണ്ടായി. തെലുങ്കില്‍ അിനയിച്ചതിനേക്കാള്‍ കൂടുതല്‍ തമിഴിലാണ് സിമ്രാന്റെ രാശി തെളിഞ്ഞത്. തമിഴ് നായികയായി തന്നെ തിളങ്ങിയപ്പോഴും ഹിന്ദിയിലും കന്നഡയിലും മലയാളത്തിലും നടി തന്റെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.

സിനികള്‍ ഹിറ്റാവുന്നതിനൊപ്പം തന്നെ നടിയും അഭിനയിച്ച നായകന്മാരുമായുള്ള കഥകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. സിമ്രാന്‍ തനിക്കൊപ്പം അഭിനയിച്ച പല നായകന്മാരുമായും ഡേറ്റിംഗിലായിരുന്നുവെന്ന് തമിഴകത്ത് വാര്‍ത്തകളുണ്ട്. അതില്‍ ആദ്യം പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായത് നടന്‍ അബ്ബാസുമായി ആയിരുന്നു. പ്രഭുദേവയും അബ്ബാസും അഭിനയിച്ച 'വിഐപി' ആയിരുന്നു സിമ്രാന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം.
ചിത്രത്തില്‍ അബ്ബാസിന്റെ നായികയായി ആയിരുന്നു സിമ്രാന്‍ എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കായതോടെ ഇരുവരും പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചു. ഇരുവരും അക്കാലത്ത് ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അബ്ബാസ് തന്റെ സുഹൃത്തുക്കളുടെ നിര്‍േദശ പ്രകാരം സിമ്രാനുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇതിന് പിന്നാലെ പ്രഭുദേവയുടെ സഹോദരന്‍ ഡാന്‍സ് മാസ്റ്റര്‍ രാജു സുന്ദരവുമായും സിമ്രാന്‍ പ്രണയത്തിലായി. സിമ്രാന്‍ അഭിനയിച്ച നിരവധി സിനിമകളില്‍ ഡാന്‍സ് മാസ്റ്ററായിരുന്നു രാജു സുന്ദരം. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം ഏറെ കാലം നീണ്ടു നിന്നിരുന്നു. എന്നാല്‍ പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം വലിയ കോലാഹലത്തില്‍ കലാശിച്ചതോടെ സിമ്രാനും രാജു സുന്ദരവും വേര്‍പിരിയുകയായിരുന്നു.
അതേസമയം ഉലകനായകന്‍ കമല്‍ഹാസനുമായി സിമ്രാന് ബന്ധമുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. പഞ്ചതന്ത്രം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായെന്ന് ഗോസിപ്പുകള്‍ വന്നത്. എന്നാല്‍ ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ട് സിമ്രാന്‍ തന്റെ ബാല്യകാല സുഹൃത്തായ ദീപക്ക് ബഗ്ഗയെ 2003ല്‍ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്.

ശേഷം സിനിമകളില്‍ നിന്ന് ഇടക്കാലത്ത് ഇടവേളയെടുത്ത സിമ്രാന്‍ ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. 2005 മുതല്‍ 2009 വരെയുള്ള കാലങ്ങളില്‍ ടെലിവിഷനില്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. കന്നത്തില്‍ മുത്തമിട്ടാല്‍, വാരണം ആയിരം, പേട്ട എന്നീ സിനിമകളിലെ സിമ്രാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1995ല്‍ ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടി തിളങ്ങിയത് തമിഴ് സിനിമാ ലോകത്താണ്. തമിഴില്‍ ആദ്യത്തെ ചിത്രം വിഐപിയാണ്. തുടര്‍ന്ന് പൂച്ചൂടവാ, അവള്‍ വരുവാള, തുള്ളാത മനവും തുള്ളും വാലി, ജോഡി, പ്രിയമാനവളേ, ഐ ലവ് യു ഡാ, യൂത്ത്, പേട്ട, പാവൈ കഥകള്‍, അരണ്‍മനൈ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.


Click it and Unblock the Notifications











