വേദിയിലെ തുറന്ന് പറച്ചിലിന് ശേഷം എനിക്കവരുടെ മെസേജ്, ആ നടി ജ്യോതിക തന്നെയോ? സിമ്രാന്റെ മറുപടി

അടുത്തിടെ നടി സിമ്രാൻ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഒരു പ്രമുഖ നടിയുടെ വർക്ക് കണ്ട് അഭിപ്രായം മെസേജ് അയച്ചപ്പോൾ തന്നെ വേദനിപ്പിച്ച മറുപടിയാണ് ലഭിച്ചതെന്നായിരുന്നു സിമ്രാന്റെ പ്രതികരണം. ആന്റി റോളുകൾ ചെയ്യുന്നതിലും നല്ലതാണെന്നായിരുന്നു ആ നടിയുടെ മറുപടി. ഇത് ഞാൻ പ്രതീക്ഷിച്ചില്ല. ഡബ്ബ റോളുകൾ ചെയ്യുന്നതിനേക്കാൾ ആന്റി റോളുകളാണ് നല്ലതെന്നാണ് തനിക്കവരോട് പറയാനുള്ളതെന്നും സിമ്രാൻ തുറന്നടിച്ചു. പരാമർശം ചർച്ചയായപ്പോൾ പല അഭിപ്രായങ്ങൾ വന്നു. ജ്യോതികയെയാണ് സിമ്രാൻ ഉദ്ദേശിച്ചതെന്ന് വാദം വന്നു.

ഡബ്ബ കാർട്ടൽ എന്ന സീരീസിൽ ജ്യോതിക അടുത്തിടെ അഭിനയിച്ചിരുന്നു. ചിലർ നടി ലെെലയായിരിക്കാമെന്നും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ താൻ അന്ന് വേദിയിൽ നടത്തിയ തുറന്ന് പറച്ചിലിനെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ. ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിനിടെയാണ് പരാമർശം. ദയ നമ്മുടെ ദൗർബല്യമാണെന്ന് അവർ തെറ്റിദ്ധരിക്കരുത്. ആവശ്യമുള്ളപ്പോൾ മാത്രമേ സംസാരിക്കാവൂ. ഞാൻ ​ഗോസിപ്പ് പറയുന്ന ആളല്ല. ​ഗോസിപ്പുകൾ പറയാനോ പാർട്ടിക്ക് പോകാനോ എനിക്ക് സുഹൃത്തുക്കളുമില്ല.

Simran

ഞാൻ എന്റെ ലോകത്തിലായിരിക്കും. എനിക്ക് സുഹൃത്തുക്കൾ ഇല്ലെന്നല്ല അതിന്റെ അർത്ഥം. എന്നെ പോലെ ചിന്തിക്കുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. ഒന്നോ രണ്ടോ തവണയാണെങ്കിൽ അവ​ഗണിക്കാം. വീണ്ടും അവ​ഗണിച്ചാൽ അവൾ ദുർബലയാണെന്ന് കരുതി നമ്മളെ ലക്ഷ്യം വെക്കും. തക്കതായ മറുപടി നൽകണമെന്ന് ഞാൻ കരുതി. എന്റെ ഹൃദയം തുറന്ന് ഞാൻ സംസാരിച്ചു. കാരണം എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവൾ അവളുടെ അഭിപ്രായമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലാക്കാം.

പക്ഷെ വാക്കുകൾ ഉചിതമായി ഉപയോ​ഗിക്കണം. ഒരു മെസേജ് ആർക്കെങ്കിലു അയക്കുന്നതിന് മുമ്പ് അവർ എങ്ങനെ ആ മെസേജ് എടുക്കുമെന്ന് ഞാൻ ചിന്തിക്കും. ഓക്കെ താങ്ക് യൂ എന്നോ മറ്റോ പറയാമായിരുന്നെന്നും സിമ്രാൻ അഭിപ്രായപ്പെട്ടു. നമ്മുടെ ​ഗുഡ് ബുക്കിലില്ലാത്ത ആളാണെങ്കിലും പൊളെെറ്റായിരിക്കണം. ആളുകളെ വേദനിപ്പിക്കരുത്. ഞാൻ സംസാരിച്ച വീഡിയോക്ക് ഇത്രയും വലിയ റെസ്പോൺസ് വരുമെന്ന് കരുതിയില്ല. ആളുകൾ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കി.

Simran  Jyothika

എനിക്ക് മാത്രമല്ല ഇങ്ങനെ നടക്കുന്നത്. തനിക്ക് ഇങ്ങനെ മെസേജ് അയച്ച നടിയുടെ പേര് പറയാൻ താൽപര്യമില്ലെന്നും സിമ്രാൻ വ്യക്തമാക്കി. ‌ആരാണതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാദങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും സിമ്രാൻ പറയുന്നു. സോഷ്യൽ മീഡിയക്ക് നല്ല വശവും മോശം വശവുമുണ്ട്. നല്ലത് മാത്രമേയെടുക്കാവൂ.

എനിക്ക് സോഷ്യൽ മീഡിയയിൽ അധികം ഫോളോവേഴ്സില്ല. ഞാൻ എന്നെ മാർക്കറ്റ് ചെയ്യുന്നില്ല. ഡബ്ബ കാർട്ടൽ ഒരു വെബ് സീരീസാണെന്ന് ഞാൻ കരുതുന്നു. നല്ല വെബ് സീരീസാണ്. സാധാരണ വരുന്നത് പോലെയുള്ള സീരീസ്. അത്ര മാത്രമേ തനിക്കതിൽ പറയാനുള്ളൂയെന്നും സിമ്രാൻ വ്യക്തമാക്കി. ഞാൻ ആരോടാണോ പറയാനാ​ഗ്രഹിച്ചത്, അവരിലേക്ക് എത്തിയിട്ടുണ്ട്. താൻ അധ്വാനിച്ച് നേടിയ സ്ഥാനമാണ് കരിയറിലേത്. അതേക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പ്രതികരിക്കാനുള്ള അവകാശം തനിക്കുണ്ട്.

ഈ പറഞ്ഞ വ്യക്തിക്കൊപ്പം ഭാവിയിൽ സിനിമ വന്നാൽ ഉറപ്പായും ചെയ്യും. ഒരിക്കലും പക മനസിൽ വെക്കുന്ന ആളല്ല. പക്ഷെ വീണ്ടും ഒന്നിക്കുന്നത് വരെ ആ ബന്ധം പഴയത് പോലെയാകില്ല. താൻ വേദിയിൽ വെച്ച് മറുപടി നൽകിയ ശേഷം ആ നടിയു‌ടെ മെസേജ് തനിക്ക് വന്നിരുന്നു. ക്ഷമിക്കണം നിങ്ങളെ ​ഹർട്ട് ചെയ്യാൻ പറഞ്ഞതല്ലെന്ന് പറഞ്ഞു. ഞാനെടുത്ത സ്റ്റെപ്പ് കറക്‌ടാണെന്ന് തനിക്ക് മനസിലായെന്നും സിമ്രാൻ വ്യക്തമാക്കി.

More from Filmibeat

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X