അജിത്തിന്‍റെ ഉപദേശം അവഗണിച്ച് പുതിയ നീക്കവുമായി ശിവകാര്‍ത്തികേയന്‍! തിരിച്ചടിയാവുമോ ഈ നീക്കം?

സഹതാരങ്ങളുമായി അടുത്ത ബന്ധമാണ് അജിത്തിന്. താരജാഡകളില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളതെന്ന് സംവിധായകരും സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ശിവകാര്‍ത്തികേയന് അദ്ദേഹം നേരത്തെ ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതിനെ അവഗണിച്ച് നീങ്ങുകയാണ് താരമെന്നുമുള്ള വിവരങ്ങളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് നിര്‍മ്മാണത്തിലും കൈവെക്കാനുള്ള തീരുമാനവുമായി ശിവകാര്‍ത്തികേയന്‍ എത്തിയത്. സിനിമ നിര്‍മ്മിക്കരുതെന്ന ഉപദേശമായിരുന്നു അജിത്ത് നല്‍കിയതത്രേ.

അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് കുടുംബത്തിനൊപ്പം യാത്ര പോവാനും സിനിമയില്‍ നിന്നും ഇടവേള എടുക്കാനുമൊക്കെ അജിത്ത് ഉപദേശിച്ചിരുന്നു. അത് പോലെ തന്നെ സിനിമ വിജയിക്കുമ്പോള്‍ പ്രതിഫലം ഉയര്‍ത്തണമെന്ന കാര്യത്തെക്കുറിച്ചും തല ഉപദേശിച്ചുവെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാനുള്ള തീരുമാനത്തിലാണ് ശിവകാര്‍ത്തികേയന്‍ എന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം. തന്റെ സിനിമകള്‍ക്കായാണോ താരം സിനിമ നിര്‍മ്മിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

Ajith

അജിത്തിനെ കണ്ട് തന്റെ മനസ്സിലെ പ്ലാനിംഗിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ വിശദമായി സംസാരിച്ചിരുന്നുവെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സ്വന്തം സിനിമകള്‍ക്ക് വേണ്ടി മാത്രമല്ല നിര്‍മ്മാണ കമ്പനി തുടങ്ങുന്നതെന്നാണ് താരം പറഞ്ഞത്. മികച്ച സിനിമകള്‍ സമ്മാനിക്കാനാണ് തന്റെ നീക്കമെന്നായിരുന്നു താരം പറഞ്ഞത്. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ താരങ്ങള്‍ സംവിധാനത്തിലും നിര്‍മ്മാണത്തിലേക്കുമൊക്കെ ചുവടുവെച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. പുതിയ തീരുമാനം ശിവകാര്‍ത്തികേയന് തിരിച്ചടിയാവുമോയെന്നാണ് ആരാധകരുടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X