സീമരാജയ്ക്കു ശേഷം വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍! ചിത്രമൊരുങ്ങുക ബിഗ് ബഡ്ജറ്റില്‍
Recommended Video

ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശിവയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നടന്റെ ചിത്രങ്ങള്‍ക്ക് വരവേല്‍പ്പ് ലഭിക്കാറുണ്ട്. ശിവയുടെതായി ഒടുവില്‍ റിലീസിനെത്തിയ സീമരാജ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.
മാസ് എന്റര്‍ടെയ്‌നറായി എത്തിയ സീമരാജ പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ ആഘോഷിച്ചുകണ്ട ചിത്രമായിരുന്നു. സീമരാജയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കമുളളവയാണ് തമിഴകത്ത ജനപ്രിയ താരത്തിന്റെതായി ഒരുങ്ങുന്നത്. ഇതിനിടെ ശിവകാര്‍ത്തികേയന്റെ വിഘ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിഘ്‌നേഷ് ശിവനൊപ്പം ശിവ
പോടാ പോടി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനായിരുന്നു വിഘ്‌നേഷ് ശിവന്‍. തുടര്‍ന്ന് രണ്ടാമത്തെ ചിത്രം നാനും റൗഡി താന്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആയിരുന്നു വിഘ്‌നേഷ് ശിവന്‍ തമിഴിലെ മുന്‍നിരയിലേക്ക് ഉയര്‍ന്നത്. സൂര്യയെ നായകനാക്കിയുളള വിഘ്‌നേഷിന്‍റെ താനാ സേര്‍ന്തക്കൂട്ടവും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു താനാ സേര്‍ന്തക്കൂട്ടത്തിനു ശേഷമാണ് ശിവകാര്‍ത്തികേയനെ നായകനാക്കിയുളള പുതിയ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍ എത്തുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രം
ഒരു ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയായിരിക്കും ഈ കൂട്ടുകട്ടില്‍ ഉണ്ടാവുകയെന്നാണ് അറിയുന്നത്. എസ്‌കെ 16 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ശിവയ്‌ക്കൊപ്പം ചിത്രത്തില്‍ വമ്പന്‍ താരനിരയായിരിക്കും അണിനിരക്കുക എന്നും അറിയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും ശിവയുടെ വിഘ്‌നേഷ് ശിവന്‍ സിനിമ ആരംഭിക്കുക.

പിഎസ് മിത്രനൊപ്പമുളള സിനിമ
ശിവകാര്‍ത്തികേയന്റെ പിഎസ് മിത്രനൊപ്പമുളള സിനിമയെക്കുറിച്ചും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിശാലിന്റെ ഇരുമ്പുതിരൈയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി മിത്രന്‍ എത്തുന്നത്. ചിത്രം ഒരു റേസി ത്രില്ലര് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ശിവകാര്‍ത്തികേയന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് മിത്രന്‍. ഇരുവരുമൊന്നിച്ച് മുന്‍പ് കുറച്ച് ഷോര്‍ട്ട്ഫിലിമകളിലും ഒന്നിച്ച് ജോലി ചെയ്തിരുന്നു.

മറ്റു ചിത്രങ്ങള്‍
അതേസമയം എം രാജേഷ്,ആര്‍ രവികുമാര്‍ എന്നിവരുടെ ചിത്രങ്ങളിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. തമിഴില്‍ ശിവ മനസുലെ ശക്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജേഷ്. ചിത്രത്തില്‍ നയന്‍താരയാണ് ശിവകാര്‍ത്തികേയന്റെ നായികയായി എത്തുന്നത്. ഇന്റ്‌റു നേട്രു നാളൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആര്‍ രവികുമാര്‍. രണ്ട് സംവിധായകരുടെയും വ്യത്യസ്ത സിനിമകളാണ് ശിവകാര്‍ത്തികേയന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്


Click it and Unblock the Notifications