ഇനി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കില്ല? ഞെട്ടിക്കുന്ന തീരുമാനവുമായി ശിവകാര്‍ത്തികേയന്‍! കാരണം?

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയന്‍താര. മലയാളത്തില്‍ നിന്നുമെത്തിയ താരത്തിന് അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് താരം മുന്നേറുന്നത്. പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് താരം തുടക്കത്തില്‍ തന്നെ അറിയിക്കാറുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ബോള്‍ഡായി കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാറുണ്ട് ഈ നായിക. തമിഴിലും തെലുങ്കിലും സജീവമായപ്പോഴും മലയാളത്തേയും കൂടെക്കൂട്ടിയാണ് താരത്തിന്റെ മുന്നേറ്റം. പ്രഖ്യാപനവേള മുതല്‍ത്തന്നെ നയന്‍സിന്റെ സിനിമകളെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സംവിധായകന്‍ വിഘ്‌നേഷ് ശിവയും നയന്‍സും തമ്മില്‍ പ്രണത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ പുറത്തുവന്നിരുന്നു. അടുത്തിടെ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആരാധകര്‍ അറിയിച്ചായിരിക്കും വിവാഹം നടത്തുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ യാത്രയ്ക്കിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറാറുണ്ട്. ഇനി നയന്‍സിനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ശിവകാര്‍ത്തികേയനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പരാജയഭീതിയെത്തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതത്രേ.

നയന്‍സിനൊപ്പം അഭിനയിക്കില്ല

നയന്‍സിനൊപ്പം അഭിനയിക്കില്ല

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമായാണ് താരം മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവയോട് നീതി പുലര്‍ത്താറുണ്ട് ഈ നായിക. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പരിശ്രമങ്ങളും നടത്താറുണ്ട്. നായകന്‍മാരുമായി മികച്ച കെമിസ്ട്രിയാണ് താരം പുറത്തെടുക്കുന്നത്. ഇപ്പോഴിതാ നിര്‍ണ്ണായകമായൊരു തീരുമാനമെടുത്തിരിക്കുകയാണ് ശിവകാര്‍ത്തികേയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുണ്ട്. തമിഴ് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവിട്ടത്. ഇനി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന നിലപാടിലാണ് ശിവകാര്‍ത്തികേയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആരാധകര്‍ക്ക് ഞെട്ടല്‍

ആരാധകര്‍ക്ക് ഞെട്ടല്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറിനൊപ്പം ഇനി അഭിനയിക്കില്ലെന്ന താരത്തിന്റെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിക്കാനായി മാത്രം എന്ത് കാര്യമാണ് നടന്നതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

പരാജയപ്പെടുമോയെന്ന ഭീതി

പരാജയപ്പെടുമോയെന്ന ഭീതി

അടിക്കടിയുള്ള പരാജയത്തെത്തുടര്‍ന്നാണ് താരം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ബന്ധപ്പെട്ടവരാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ സിനിമകളുടെ പരാജയ ഭാരം നായികയിലേക്ക് മാറ്റിവെക്കുന്ന തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങളൊന്നും ശിവകാര്‍ത്തികേയന്‍ കൈക്കൊള്ളില്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. സംഭവം വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

രണ്ട് സിനിമകള്‍ക്കും സംഭവിച്ചത്

രണ്ട് സിനിമകള്‍ക്കും സംഭവിച്ചത്

നയന്‍സിനൊപ്പം അഭിനയിച്ച സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തുടക്കത്തില്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നുവെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ട് സിനിമകള്‍ക്കും കഴിഞ്ഞിരുന്നില്ല.

 വേലൈക്കാരനിലൂടെ തുടങ്ങി

വേലൈക്കാരനിലൂടെ തുടങ്ങി

മോഹന്‍രാജ ചിത്രമായ വേലൈക്കാരനിലൂടെയാണ് നയന്‍സും ശിവകാര്‍ത്തികേയനും ആദ്യമായി ഒരുമിച്ചത്. ഈ ചിത്രത്തിലൂടെ സ്‌നേഹയും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് താരമെത്തിയെങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നില്ല ലഭിച്ചത്. ഫഹദ് ഫാസിലും ഈ ചിത്രത്തിനായി അണിനിരന്നിരുന്നു. വില്ലനായാണ് അദ്ദേഹം തമിഴകത്തേക്ക് അരങ്ങേറിയത്. താരസമ്പുഷ്ടമായിരുന്നുവെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു.

മിസ്റ്റര്‍ ലോക്കലും ശ്രദ്ധിക്കപ്പെട്ടില്ല

മിസ്റ്റര്‍ ലോക്കലും ശ്രദ്ധിക്കപ്പെട്ടില്ല

എം രാജേഷ് ചിത്രമായ മിസ്റ്റര്‍ ലോക്കലിന് വേണ്ടിയായിരുന്നു നയന്‍സും ശിവകാര്‍ത്തികേയനും വീണ്ടും ഒരുമിച്ചത്. റൊമാന്റിക് ആക്ഷന്‍ കോമഡിയായെത്തിയ സിനിമയും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. വേലൈക്കാരന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയായിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. സിനിമകളുടെ പരാജയത്തെത്തുടര്‍ന്ന് അത്തരത്തിലൊരു തീരുമാനത്തിലേക്ക് താരമെത്തിയോ എന്നാണ് വിമര്‍ശകരും ചോദിക്കുന്നത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X