സ്നേഹയും പ്രസന്നയും കാത്തിരിയ്ക്കുന്നു ആദ്യത്തെ കുഞ്ഞിനായി
നടിമാരുടെ ഗര്‍ഭവാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. തമിഴില്‍ നിന്നാണ് പുതി വാര്‍ത്ത. നടി സ്‌നേഹ ഗര്‍ഭിണിയാണത്രേ. ഭര്‍ത്താവും നടനുമായ പ്രസന്ന ഇക്കാര്യം ട്വീറ്റ് ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികം വൈകാതെ സ്‌നേഹയുടേയും തന്റേയും ജീവിതത്തിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നുവെന്നാണ് പ്രസന്നയുടെ ട്വീറ്റ്. പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും പ്രസന്ന പറയുന്നു.

2012ലാണ് തമിഴ്താരങ്ങളായ സ്‌നേഹയും പ്രസന്നയും വിവാഹിതരായത്. ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. 2009ലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് അല്‍പ്പം വിട്ട് നിന്നെങ്കിലും പിന്നീട് ചെറിയ വേഷങ്ങളിലൂടെയും മറ്റും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി.
സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന തെലുങ്ക് ചിത്രവും വിദ്യാള്‍ എന്ന തമിഴ് ചിത്രവുമാണ് 2015ല്‍ സ്‌നഹേ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍. ഇതില്‍ അല്ലു അര്‍ജ്ജുന്‍ നായകനായ സണ്‍ ഓഫ് സത്യമൂര്‍ത്തി റിലീസായി. 2000ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സ്‌നേഹയുടെ അരങ്ങേറ്റം .


Click it and Unblock the Notifications











