സ്നേഹ പ്രണയിച്ചത് ശ്രീകാന്തിനെയോ?; താരങ്ങൾക്കിടയിൽ അന്ന് നടന്നത്; ഫിലിം ജേർണലിസ്റ്റ് പറയുന്നു
മലയാളികൾക്ക് സുപരിചിതയായ നടിയാണ് സ്നേഹ. 'ഇങ്ങനെ ഒരു നിലാപക്ഷി' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സ്നേഹയ്ക്ക് തുടക്കകാലത്ത് തന്നെ നിരവധി അവസരങ്ങൾ ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലാണ് സ്നേഹ കൂടുതലും സജീവമായത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ സ്നേഹ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു.
2009 ൽ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് പ്രസന്നയും സ്നേഹയും പ്രണയത്തിലായത്. പ്രണയവിവരം ഏറെനാൾ ഇരുവരും പുറത്ത് അധികം പേർ അറിയാതെ സൂക്ഷിച്ചു. തമിഴ്നാട്ടിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത് ആഘോഷപൂർവമാണ് സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. താര ദമ്പതികളെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സ്നേഹയെക്കുറിച്ച് കരിയറിലെ തുടക്കകാലത്ത് വന്ന ഗോസിപ്പിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. സ്നേഹയും മറ്റൊരു നടനും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ശ്രീകാന്താണ് ആ നടൻ. ഇരുവരും ജോഡിയായെത്തിയപ്പോൾ ശ്രദ്ധിക്കപ്പെട്ടു. വിവാഹത്തിലേക്ക് കടക്കുന്നെന്ന് അന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും സ്നേഹയും കുടുംബവും ഈ വാർത്ത നിഷേധിച്ചെന്ന് ചെയ്യാറു ബാലു ഓർത്തു.
പ്രസന്നയും സ്നേഹയും തമ്മിലുള്ള പ്രണയം രഹസ്യമാക്കി വെച്ചതാണ്. പ്രസന്നയാണ് ആദ്യം മാധ്യമങ്ങളോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. കല്യാണത്തിന് മുമ്പ് രണ്ട് പേരെക്കുറിച്ചും ഗോസിപ്പുകൾ വന്നിരിക്കാം. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം മാതൃകാ ദമ്പതികളായി ഇരുവരും ജീവിക്കുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. കോളിവുഡിൽ ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു ശ്രീകാന്തും സ്നേഹയും. ഏപ്രിൽ മാദത്തിലെ, പാർത്ഥിപൻ കനവ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കരിയറിൽ രണ്ട് പേരും ഇപ്പോൾ പഴയത് പോലെ സജീവമല്ല. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ തമിഴ്, തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ശ്രീകാന്ത്. നടൻ നായകനായെത്തിയ നിരവധി സിനിമകൾ ഹിറ്റായി. 2010 ന് ശേഷം ശ്രീകാന്തിന് കരിയറിൽ നല്ല സമയം ആയിരുന്നില്ല. ശ്രീകാന്ത് നായകനായെത്തിയ നിരവധി സിനിമകൾ പരാജയപ്പെട്ടു. ലൈം ലൈറ്റിലും ശ്രീകാന്തിനെ ഇപ്പോൾ അധികം കാണാറില്ല. നടന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
മറുവശത്ത് സ്നേഹയും പ്രസന്നയും കരിയറിന്റെ തിരക്കുകളിലാണ്. അടുത്തിടെ ക്രിസ്റ്റഫർ എന്ന സിനിമയിലൂടെ സ്നേഹ മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തി. വിജയുടെ ലിയോ എന്ന ചിത്രത്തിൽ സ്നേഹ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുറച്ച് നാളുകൾക്ക് മുമ്പ് സ്നേഹയും പ്രസന്നയും വിവാഹമോചിതരാകുന്നെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ തെറ്റായ പ്രചരണങ്ങൾക്ക് മറുപടി നൽകാൻ താര ദമ്പതികൾ തയ്യാറായില്ല.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സ്നേഹയെക്കുറിച്ച് നടിയുടെ സഹോദരി സംഗീത പറഞ്ഞ വാക്കുകൾ വാക്കുകൾ ശ്രദ്ധ നേടി. ഭർത്താവും ഭാര്യയുമായാൽ പ്രശ്നങ്ങൾ ഉണ്ടാകും. കലാകാരൻമാരും മനുഷ്യരാണ് തനിക്കറിയാവുന്നിടത്തോളം ഏറെനാൾ നീണ്ട് നിന്ന പ്രശ്നം അവർക്കിടയിലില്ലെന്നും രണ്ട് പേരും വളരെ സ്നേഹത്തോടെ കഴിയുന്നവരാണെന്നും സംഗീത തുറന്ന് പറഞ്ഞു.


Click it and Unblock the Notifications