Just In
- 23 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഒന്നാം ടെസ്റ്റ്: സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച് റൂട്ട്, ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
‘ദളപതി 65' ൽ വിജയ് യുടെ നായികയായി എത്തുന്നത് ബോളിവുഡ് താരറാണി
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ദളപതി 65'. സൺ പ്രൊഡക്ഷൻസ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ മുരുഗദോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനായി ആദ്യം മുന്നോട്ടുവന്നത്. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് അദ്ദേഹം ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് നെൽസൺ ദിലീപ്കുമാറിന്റെ പേരാണ് സംവിധായകനായി ഉയർന്ന് കേട്ടത്. നെൽസൺ സംവിധാനം ചെയ്ത ഒരു ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോലമാവ് കോകില ആണ് നെൽസൺ സംവിധാനം ചെയ്ത ആദ്യ ചിത്രം.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിത ദളപതി 65 നെ കുറിച്ചുളള സുപ്രധാന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ വിജയ്ക്ക് നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണാണത്രേ. എന്നാൽ ഇതു സംബന്ധമായ ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ ദീപിക അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമാകും ഇത്. ചിത്രത്തിൽ വിജയ്ക്ക് രണ്ട് നായികമാരുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊരാള്‍ മലയാളി താരമായ മഡോണ സെബാസ്റ്റ്യൻ ആണ്. മനോരമ ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത പുറത്തുവിട്ടത്. തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാൾ, പൂജ ഹെഗ്ഡെ എന്നിവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു.
ദീപിക പദുകോൺ മാത്രമല്ല ചിത്രത്തിൽ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്. ദളപതി 65 ൽ വിജയ് യുടെ വില്ലനായി എത്തുന്നത് ബോളിവഡ് താരം ജോൺ എബ്രഹാമാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ദീപികയെ പോലെ മലയാളത്തിൽ ജോണിനും കൈനിറയെ ആരാധകരുണ്ട് .അതേസമയം ഇതിനെ കുറിച്ചു ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പുറത്തു വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു മാസ് ക്ലാസ് ചിത്രമായിരിക്കും ദളപതി 65.വിജയ്‌യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് നിഷേധിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
രണ്ട് മാസ് വിജയ് ചിത്രങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്.തിയേറ്റർ റിലീസായിട്ടാകും വിജയ് ചിത്രമായ മാസ്റ്റ എത്തുക.പ്രേക്ഷകർ ആകാംക്ഷയോടെകാത്തിരിക്കുന്നചിത്രമാണിത് വിജയ് സേതുപതിയാണ് വിജയ്ക്ക് വില്ലാനയി ചിത്രത്തിൽ എത്തുന്നത്. മാളവിക മോഹനൻ ആണ് മാസ്റ്ററിലെ നായിക