ദിലീപും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു; അണിയറയില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഷൈലോക്ക്. കഴിഞ്ഞ ജനുവരിയിലെത്തിയ ചിത്രം തിയറ്ററുകളും ബോക്‌സോഫീസിലുമെല്ലാം വലിയ വിജയം നേടിയിരുന്നു. ഇതേ കൂട്ടുക്കെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണെന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ഷൈേേലാക്കിന് ശേഷം സൂപ്പര്‍താരങ്ങളെ അണിനിരത്തി പുത്തന്‍ സിനിമ വരുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുമ്പോള്‍ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ്, രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ദിലീപും നായക വേഷത്തില്‍ എത്തുന്നുവെന്ന വിവരമാണ് വരുന്നത്.

dileep-and-mammootty

സിനിമയെ കുറിച്ച് ഇനിയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘം, രാക്ഷസരാജാവ്, കളിയൂഞ്ഞാല്‍, എന്നീ സിനിമകളില്‍ ദിലീപും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഹിറ്റ് കോംബോ ഒന്നിച്ചത്. പുതിയ സിനിമയെ കുറിച്ചുള്ള ഗോസിപ്പുകള്‍ വന്നതോടെ സിനിമാപ്രേമികളും ആവേശത്തിലാണ്.

Recommended Video

അജയ് വാസുദേവന്റെ മാസ്സ് പടം വരുന്നു..നായകൻ മമ്മൂട്ടി ?

നിലവില്‍ ആസിഫ് അലിയ്‌ക്കൊപ്പമുള്ള സിനിമയുടെ തിരക്കുകളിലാണ് അജയ് വാസുദേവ്. ഇതിന് ശേഷം പൊളിറ്റിക്കല്‍ ത്രില്ലറായിട്ടും മറ്റൊരു സിനിമ ഒരുങ്ങുന്നുണ്ട്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നിത പിള്ള, അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രങ്ങളും വൈകാതെ എത്തുമെന്നാണ് അറിയുന്നത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X