For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയും ദിലീപുമായി 'രമ്യത'യിലെത്തിയ മഞ്ജു വാര്യര്‍? മൗനത്തിന് പിന്നിലും കഥകള്‍! കാണൂ!

  By Nimisha
  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും മഞ്ജു വാര്യരും. പ്രണയവിവാഹത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെങ്കിലും ഇരുവരോടുമുള്ള ഇഷ്ടം ആരാധകര്‍ അതേ പോലെ സൂക്ഷിക്കുന്നുണ്ട്. ഒരുമിച്ചുള്ള ജീവിതത്തില്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി വഴി പിരിയുന്നതിനിടയില്‍ മകള്‍ മീനാക്ഷി അച്ഛനൊപ്പമാണ് പോയത്. അന്യോന്യം പഴി ചാരാതെയും പരസ്പരമുള്ള ചെളി വാരിയെറിയലും ഒഴിവാക്കിയാണ് ഇവര്‍ വേര്‍പിരിഞ്ഞത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബം കൂടിയാണ് ഇവരുടേത്.

  മനസ്സാ വാചാ അറിയാത്ത കാര്യവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതനായി തുടരുന്നതിനിടയില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും അരങ്ങുതകര്‍ക്കുകയാണ്. ദിലീപ് വിഷയം കത്തി നില്‍ക്കുന്നതിനിടയിലും ഇതേക്കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരിച്ചിരുന്നില്ല. പ്രതിസന്ധികളെയെല്ലാം സംയമനത്തോടെ സമീപിക്കുന്ന സ്ഥിരം ശൈലിയാണ് താരം ഇപ്പോഴും നിലനിര്‍ത്തിയത്. എന്നാല്‍ ഈ മൗനത്തിന് പിന്നിലും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെ മൗനത്തെക്കുറിച്ച് ചോദ്യമുന്നയിച്ചും കഥകള്‍ മെനഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന പ്രധാന വാദങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പ്രതികരിക്കാതെ മഞ്ജു വാര്യര്‍

  പ്രതികരിക്കാതെ മഞ്ജു വാര്യര്‍

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിരതല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായ സംഭവമായിരുന്നു ഇത്. നടിക്ക് ശക്തമായ പിന്തുണ നല്‍കി രംഗത്തെത്തിയ മഞ്ജു വാര്യര്‍ ഒരിക്കല്‍പ്പോലും പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. കേസില്‍ അറസ്റ്റ് നടന്നപ്പോഴും ഗൂഢാലോചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തപ്പോഴൊന്നും താരം പ്രതികരിച്ചിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

   വിദേശത്തേക്ക് പോയി

  വിദേശത്തേക്ക് പോയി

  താരസംഘടനയായ എഎംഎംഎയും വനിതാ സംഘടനയായ ഡബ്ലുസിസിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് താരം വിദേശത്തേക്ക് പോയത്. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അനുശ്രീ, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരും താരത്തിനൊപ്പം നാഫാ അവാര്‍ഡില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോയിരുന്നു.

   ദിലീപുമായി സമരസപ്പെട്ടു?

  ദിലീപുമായി സമരസപ്പെട്ടു?

  ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം താരം പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. അന്യോന്യം പഴി ചാരാതെ വഴി പിരിഞ്ഞ ഇവരെ പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നുണ്ട്. അതിനാല്‍ത്തന്നെ ദിലീപിന്റെ പുന:പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും താരത്തിന്റെ പ്രതികരണത്തിനായാണ് എല്ലാവരും കാത്തിരുന്നത്. ദിലീപുമായി സമരസപ്പെട്ടതിനെത്തുടര്‍ന്നാണ് താരം മൗനം പാലിക്കുന്നതെന്നാണ് ചിലരുടെ വാദം. വിവാദങ്ങളോ, വിമര്‍ശനങ്ങളോ ഉന്നയിച്ച് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതിനോട് അന്നും ഇന്നും താല്‍പര്യമില്ലാത്ത താരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന കാര്യം പലരും വിസ്മരിക്കുകയാണ് ഇവിടെ.

   മീനാക്ഷിയുടെ പിന്തുണ

  മീനാക്ഷിയുടെ പിന്തുണ

  പ്രതിസന്ധി ഘട്ടത്തില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനാക്ഷി കൂടെയുണ്ടായിരുന്നു. മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും അവളുടെ കാര്യങ്ങള്‍ക്ക് കൃത്യമായ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ജീവിതത്തിലൂടെ തെളിയിച്ച പിതാവാണ് ദിലീപ്. അനാവശ്യ വികാരപ്രകടനങ്ങളില്ലാതെ സംയമനത്തോടെയാണ് താരപുത്രി കാര്യങ്ങളെ സമീപിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

   സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു

  സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു

  സിനിമയിലായാലും സ്വന്തം ജീവിതത്തിലായാലും ഉറച്ച നിലപാടുകളുമായി മുന്നേറുന്ന താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ദിലീപിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ആരോപണം ഉയര്‍ന്നുവന്നത്. തന്നെച്ചൊല്ലിയുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമായി തുടരുന്നതിനിടയിലാണ് താരം കൃത്യമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്.

  മൗനത്തിന് പിന്നില്‍

  മൗനത്തിന് പിന്നില്‍

  മഞ്ജു വാര്യരുടെ മൗനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമ്മയില്‍ നിന്നും ഡബ്ലുസിസിയില്‍ നിന്നും താരം രാജി വെച്ചുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് അടുത്ത സുഹൃത്തുക്കളുമായി താരം ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും സംഘടനയില്‍ നിന്നും പിന്‍വാങ്ങുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Social Media Discussion about Lady Superstar\'s opinion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X