ആര്യയുടെ ജാന്‍ ഇദ്ദേഹമോ? വീണ്ടും ചര്‍ച്ചയായി രോഹിത് സുശീലന്‍! സംശയത്തിന് കാരണം ഇതോ?

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യയുടെ പേര് പ്രേക്ഷകര്‍ കേട്ട് തുടങ്ങിയത്. മണ്ടത്തരങ്ങളുമായെത്തുന്ന താരത്തെ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. സ്വഭാവികമായ രീതിയിലായിരുന്നു താരത്തിന്റെ അഭിനയം. അഭിനയം മാത്രമല്ല അവതരണവും വഴങ്ങുമെന്നും ആര്യ തെളിയിച്ചിരുന്നു. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ആര്യ ബിഗ് ബോസ് സീസണ്‍ 2ലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു തുടക്കത്തില്‍ താരത്തിന് ലഭിച്ചത്. മത്സരാര്‍ത്ഥികളില്‍ മിക്കവരേയും താരത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. ശക്തമായ പിന്തുണ ലഭിക്കുന്നതിനിടയില്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

താന്‍ പ്രണയത്തിലാണെന്നും ജാന്‍ ആരാണെന്ന് ബിഗ് ബോസ് കഴിഞ്ഞാല്‍ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞിരുന്നു. ഇതോടെയായിരുന്നു പ്രേക്ഷകരും ജാനിനെ തിരക്കിപ്പോയത്. വിവാഹ ജീവിതത്തെക്കുറിച്ചും വേര്‍പിരിഞ്ഞതിനെക്കുറിച്ചും അച്ഛന്റേയും സഹോദരന്റേയും വിയോഗത്തെക്കുറിച്ചുമൊക്കെ ആര്യ തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ 1 ലും തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും അന്ന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തിനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. ആര്യ പറഞ്ഞ ആ ജാന്‍ രോഹിത്താണോയെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ആര്യയുടെ ജാന്‍

ആര്യയുടെ ജാന്‍

ബിഗ് ബോസില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ തുറന്നുപറച്ചിലുകളുമായി ആര്യ എത്തിയത്. ജീവിതകഥയും പ്രിയപ്പെട്ടവരെക്കുറിച്ചും മോളെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു. അതിനിടയിലായിരുന്നു ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന ആളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. അച്ഛനേയും മകളേയും തന്റെ ജാനിനെയുമാണ് മിസ് ചെയ്യുന്നതെന്നായിരുന്നു ആര്യയുടെ മറുപടി. ജാന്‍ ആരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയ ആര്യയോട് പ്രേക്ഷകര്‍ തന്നെ ജാനിനെക്കുറിച്ച് ചോദിച്ചിരുന്നു.

ഒരുപാട് മിസ്സ് ചെയ്യുന്നു

ഒരുപാട് മിസ്സ് ചെയ്യുന്നു

പുറത്തുപോകുന്നതിന് മുന്‍പ് ജാന്‍ ആരാണെന്ന് വ്യക്തമാക്കും. ഇപ്പോള്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ പ്രൈവസിയേയും ബാധിക്കും, ചിലര്‍ക്ക് അദ്ദേഹത്തെ അറിയാമെന്നുമായിരുന്നു ആര്യ അന്ന് പറഞ്ഞത്. എന്നേക്കാളും കൂടുതല്‍ പുള്ളിക്ക് ഇഷ്ടം കുഞ്ഞിനെയാണെന്നും ആര്യ പറഞ്ഞിരുന്നു. മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരം വികാരധീനയായിരുന്നു. പിറന്നാളിന് മകള്‍ക്കൊപ്പമില്ലാത്തതും ആ സമയത്ത് ബിഗ് ബോസില്‍ ജയിലില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞും ആര്യ സങ്കടപ്പെട്ടിരുന്നു.

 രോഹിത്താണോ?

രോഹിത്താണോ?

ആര്യയുടെ മുന്‍ഭര്‍ത്താവായ രോഹിത്താണോ ജാനെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ആര്യയും ഫോളോ ചെയ്ത് തുടങ്ങിയപ്പോഴായിരുന്നു പ്രേക്ഷകര്‍ക്ക് ഇതേക്കുറിച്ച് സംശയം തോന്നിയത്. മകളുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു രോഹിത്തിന്റെ പേര് കേട്ടത്. ആര്യ ബിഗ് ബോസിലായിരുന്നപ്പോള്‍ റോയയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത് രോഹിത്തും സഹോദരി അര്‍ച്ചനയും ചേര്‍ന്നായിരുന്നു.

വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്നും ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. 8 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. സ്‌കൂള്‍ സമയത്തെ പ്രണയമായിരുന്നു പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. 18 വയസ്സ് കഴിഞ്ഞതിന് പിന്നാലെയായാണ് വിവാഹം നടത്തിയത്. 3 വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. ജാന്‍ രോഹിത്താണോയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ് സോഷ്യല്‍ മീഡിയയില്‍.

സുഹൃത്തുക്കളാണ്

സുഹൃത്തുക്കളാണ്

വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി കഴിയുന്നവരുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇടയ്ക്ക് ആര്യ പറഞ്ഞിരുന്നു. രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതോടെയാണ് പലരും സംശയം പങ്കുവെച്ചത്. പാചകപരീക്ഷണങ്ങളുമായാണ് രോഹിത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
ശ്രീകാന്ത് മുരളിയുടെ പേരും

ശ്രീകാന്ത് മുരളിയുടെ പേരും

ആര്യയുടെ ജാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെയും നടന്നിരുന്നു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയുടെ പേരായിരുന്നു നേരത്തെ ഉയര്‍ന്നത്. ബിഗ് ബോസിലെ അണിയറപ്രവര്‍ത്തകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും എന്ന ക്യാപ്ഷനില്‍ അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ചര്‍ച്ച തുടങ്ങിയത്. ആര്യയുടെ ജാന്‍ നിങ്ങളായിരുന്നോയെന്നായിരുന്നു അന്ന് സോഷ്യല്‍ മീഡിയ ചോദിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X