»   » ഒരാളെ തൊട്ടപ്പോള്‍ നാല് പേര്‍ തെറിച്ചു വീണു; ബാഹുബലി 2 യിലെ അഞ്ച് അബദ്ധങ്ങള്‍ കാണൂ

ഒരാളെ തൊട്ടപ്പോള്‍ നാല് പേര്‍ തെറിച്ചു വീണു; ബാഹുബലി 2 യിലെ അഞ്ച് അബദ്ധങ്ങള്‍ കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലി 2. പ്രേക്ഷക പ്രതീക്ഷയെ ഒട്ടും നിരാശപ്പെടുത്താതെ ഇന്നലെ (മാര്‍ച്ച് 16) റിലീസ് ചെയ്ത ബാഹുബലി; ദ കണ്‍ക്ലൂഷന്റെ ട്രെയിലറിന് വലിയ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

എല്ലാ പദ്ധതിയും പൊളിച്ചു, ബാഹുബലിയുടെ ട്രെയിലര്‍ നേരത്തെ എത്താന്‍ കാരണം ? ലീക്കാക്കിയത് ആര് ?


ഒരു കാര്യത്തെ നമ്മള്‍ എത്രത്തോളം ഇഷ്ടപ്പെടുന്നോ അത്രത്തോളം നമ്മളത് സസൂഷ്മം പരിശോധിയ്ക്കുമല്ലോ. അങ്ങനെ ബാഹുബലി 2 ന്റെ ട്രെയിലര്‍ ഇഴകീറി പരിശോധിച്ച ചിലര്‍ക്ക് ട്രെയിലറിലെ അഞ്ച് അബദ്ധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതേതൊക്കെയാണെന്ന് നോക്കാം...


അബദ്ധങ്ങളുടെ വീഡിയോ

ഫണ്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് ബാഹുബലി ടു യിലെ ട്രെയിലറില്‍ സംഭവിച്ച ചില അബന്ധങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. അഞ്ച് അബദ്ധങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒറ്റ വീഡിയോയാണ്...


ട്രെയിലറിനെ ബാധിച്ചില്ല

എന്നാല്‍ ഈ അബദ്ധങ്ങള്‍ ഒരു തരത്തിലും ട്രെയിലറിന്റെ മാസ് - ആക്ഷന്‍ - സസ്‌പെന്‍സ് പൊളിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രണയവും പകയും പ്രതികാരവും 2 മിനിട്ട് 22 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ ആകര്‍ഷണമാണ്.


കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

കട്ടപ്പ എന്തിന് ബാഹുബലി കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിന്റെ ആകാംഷയെ ഒരിക്കലൂടെ ഊട്ടി ഉറപ്പിക്കുകയാണ് ട്രെയിലര്‍. യുദ്ധത്തില്‍ ഇത്രമേല്‍ പ്രാവീണ്യമുള്ള ബാഹുബലിയെ കൊല്ലാന്‍ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യം ഒന്നാം ഭാഗത്തില്‍ ഉന്നയിക്കുന്നുണ്ട്. കട്ടപ്പ കൂടെയുള്ളപ്പോള്‍ തന്നെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്നാണ് രണ്ടാം ഭാഗത്തില്‍ ബാഹുബലി പറയുന്നത്. അപ്പോള്‍ പിന്നെ എങ്ങനെ അത് സംഭവിച്ചു എന്ന ചോദ്യം വീണ്ടും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു.


ബാഹുബലി എന്ന ദൃശ്യവിസ്മയം

മികവുറ്റ ദൃശ്യങ്ങളായിരുന്നു ബാഹുബലിയുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാം ഭാഗത്തിലും അതേ മികവ് സംവിധായകന്‍ പുലര്‍ത്തുന്നുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഏറെ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ബാഹുബലിയുടെ ഒന്നാം ഭാഗം. അതിലും അധികമാണ് രണ്ടാം ഭാഗത്തിന്റെ മുതല്‍ മുടക്ക്. ലോക സിനിമയിലെ തന്നെ മികച്ച അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.


അബദ്ധങ്ങള്‍ കാണൂ..

ഇതാ.. ട്രെയിലറിലെ അഞ്ച് അബദ്ധങ്ങള്‍ കാണൂ.. ഇതിനോടകം വീഡിയോ. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.


English summary
Social Media Points The 5 Mistakes In Bahubali 2 The Conclusion Trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam