»   » കെ മുരളീധരന് പൊങ്കാല.. പഴയ വ്യഭിചാര കഥ വീണ്ടും തലപൊക്കുന്നു!! ആരായിരുന്നു ആ നടി?

കെ മുരളീധരന് പൊങ്കാല.. പഴയ വ്യഭിചാര കഥ വീണ്ടും തലപൊക്കുന്നു!! ആരായിരുന്നു ആ നടി?

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

കെ മുരളീധരനുമായി ബന്ധപ്പെട്ടുള്ള ആ സിനിമാ നടി ആര് എന്നൊരു വാര്‍ത്ത ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ കാണാം. പക്ഷേ ആ പേജ് തുറക്കുമ്പോള്‍ ലിങ്ക് ലഭ്യമല്ല എന്നാണ് കാണുന്നത്. രാജ്‌മോഹന്‍ ഉണ്ണാത്താന് സിനിമാ നടി ബന്ധമൊക്കെ ആരോപിച്ച മുരളീധരനും പ്രതിസന്ധിയിലാണ് എന്നാണ് വാര്‍ത്ത തുടങ്ങുന്നത്. ഉണ്ണിത്താന്‍ - മുരളി തര്‍ക്കത്തിന്റെ ബാക്കിയാണ് വാര്‍ത്തയെന്നത് വ്യക്തം.

Read Also: രഞ്ജി പണിക്കരല്ല... കെ മുരളീധരന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആ 'അടിച്ചുമാറ്റല്‍' വിദഗ്ധന്‍ പിന്നെ ആര്?

സംവിധായകന്‍ കമലിനെതിരെ പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനെ നിശിതമായി വിമര്‍ശിച്ച് കെ മുരളീധരന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു. മുരളിയുടെ തിരിച്ചുവരവ് എന്ന് അണികള്‍ വാഴ്ത്തുന്ന ആ പോസ്റ്റിന് കീഴെ പലരും സിനിമാ നടിയുമായുള്ള മുരളിയുടെ ബന്ധത്തെക്കുറിച്ച് കമന്റടിക്കുന്നുണ്ട്. ഇത്തിരി പഴയ കഥയാണ് ഈ ബന്ധമെന്നാണ് ആളുകള്‍ പറയുന്നത്..

ആരാണ് ആ നടി

കെ മുരളീധരനുമായി ബന്ധപ്പെട്ട് ഒരു സിനിമാനടിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് ഇതാദ്യമായിട്ടല്ല. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നായികയായി നിറഞ്ഞുനിന്ന നടിയുടേതാണ് പറഞ്ഞുകേള്‍ക്കുന്ന പേര്.

പറഞ്ഞുപരത്തുന്ന കഥ ഇങ്ങനെ

തൃശ്ശൂരിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ കെ മുരളീധരനെയും പ്രസ്തുത നടിയെയും ഒരുമിച്ച് കണ്ടു എന്നാണ് കഥ. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടിയെങ്കിലും ആരും വാര്‍ത്തയായി കൊടുത്തില്ലത്രെ. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയ അത്ര ശക്തമല്ലായിരുന്നല്ലോ അക്കാലത്ത്.

എല്ലാം പുകയാണ്

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലീഡര്‍ കരുണാകരന്റെ പ്രതാപകാലത്താണ് പോലും സംഭവം നടക്കുന്നത്. അതുകൊണ്ടാണ് പോലും ഇക്കാര്യം വാര്‍ത്തയാകാതിരുന്നത്. ആരാണ് ആ നടിയെന്നതിനെ ചൊല്ലിയും അന്ന് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. അന്ന് മാത്രമല്ല പിന്നീടും ഒരുപാട് അഭ്യൂഹങ്ങള്‍ ഇതേക്കുറിച്ച് ഉണ്ടായി.

വിവാദങ്ങള്‍ പുതുമയല്ല

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളും ഉയര്‍ച്ച താഴ്ചകളും നിറഞ്ഞതായിരുന്നു കെ മുരളീധരന്റെ രാഷ്ട്രീയ ജീവിതം എല്ലാക്കാലത്തും. കെ പി സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് മന്ത്രിയായതോടെയാണ് മുരളിയുടെ വീഴ്ച തുടങ്ങിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തായ മുരളി പിന്നീട് കുറെ കഷ്ടപ്പെട്ടാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

കമലിന് എതിരെയും

മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് കെ മുരളീധരന്‍ സംവിധായകന്‍ കമലിനെതിരെ രംഗത്ത് വന്നിരുന്നു. പിതാവായ കരുണാകരനെ സെല്ലുലോയ്ഡില്‍ മോശമായി ചിത്രീകരിച്ചുവെന്നാണ് മുരളി കരുതിയത്. ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാവില്ലെന്നും മുരളി അന്ന് പറഞ്ഞു.

പിന്നീട് അത് തിരുത്തി

എന്നാല്‍ സെല്ലുലോയ്ഡ് കണ്ട ശേഷം മുരളി തന്നെ ഈ ആരോപണം പിന്‍വലിച്ചു. ചിത്രത്തില്‍ കരുണാകരനെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ലെന്നും ചിത്രം കണ്ടപ്പോഴാണ് അക്കാര്യം ബോധ്യമായതെന്നും മുരളി വ്യക്തമാക്കി. പടം കണ്ട ശേഷം മുരളീധരന്‍ ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

English summary
Social media raise K Muraleedharan old controversy again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam