»   » നിലപാടില്‍ മലക്കം മറിഞ്ഞ ലാല്‍ ജോസിനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ... കഷ്ടമായിപ്പോയി സാറേ!

നിലപാടില്‍ മലക്കം മറിഞ്ഞ ലാല്‍ ജോസിനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ... കഷ്ടമായിപ്പോയി സാറേ!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് രാമലീല തിയറ്ററിലേക്ക് എത്തിയത്. ദിലീപിന്റെ സിനിമ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഒരു പക്ഷം രാമലീലയ്ക്ക് ശക്തമായ പിന്തുണയുമായി മറുപക്ഷവും രംഗത്തുണ്ടായിരുന്നു. സിനിമ രംഗത്ത് നിന്നും മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.

രാമലീലയെ പൊളിച്ചടുക്കാന്‍ മാതൃഭൂമി? പക്ഷെ മാതൃഭൂമി ഒന്ന് മറക്കുന്നു, ഓര്‍മപ്പെടുത്തി ആരാധകര്‍...

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

രാമലീല റിലീസ് ചെയ്യുന്ന വ്യാഴാഴ്ച രാവിലെ തന്നെ ചിത്രത്തിന് അനുകൂലമായ പോസ്റ്റുകളുമായി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. അവനൊപ്പം സിനിമയ്‌ക്കൊുപ്പം എന്ന ഹാഷ് ടാഗുമായിട്ടാണ് ലാല്‍ ജോസ് എത്തിയത്. എന്നാല്‍ വൈകുന്നേരത്തോടെ ലാല്‍ ജോസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് കമന്റ് ബോക്‌സ് നിറയെ പൊങ്കാലയാണ്.

ലാല്‍ ജോസിന്റെ പോസ്റ്റ്

രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് വരെ സംവിധായകനൊപ്പം, സിനിമയ്‌ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടിരുന്നവര്‍ സിനിമ വിജയമായതോടെ ദിലീപിന് ജനകീയ കോടതിയുടെ അംഗീകാരം എന്ന നിലയിലേക്ക് നിലപാട് മാറ്റി. ലാല്‍ ജോസ് ഷെയര്‍ ചെയ്ത പോസ്റ്റ് സിനിമ രംഗത്തെ പല പ്രമുഖരും ഷെയര്‍ ചെയ്തിട്ടുണ്ട്.

അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുക

അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിച്ചത് പോലെയായി ലാല്‍ ജോസിന്റെ നിലപാട് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലാല്‍ ജോസ് പോസ്റ്റിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഇന്നലെ വരെ പുതുമുഖ സംവിധായകന്റെ പടം പ്രൊഡ്യൂസറുടെ കാശ് എന്നൊക്കെ പറഞ്ഞവര്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ജനകീയ കോടതിയില്‍ വിജയം എന്നാക്കിയിരിക്കുന്നു. തനി നിറം പുറത്തായെന്നും ആരോപിക്കുന്നു.

സിനിമ പരാജയപ്പെട്ടതുകൊണ്ടല്ല ജയിലില്‍ ആയത്

ലാല്‍ ജോസിനോട് ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍ പുശ്ചം തോന്നുന്നു. ദിലീപിന്റെ സിനിമ തുടരെ തുടരെ പൊളിഞ്ഞുകൊണ്ടല്ല ജയിലില്‍ ആയത്. സിനിമ വിജയിച്ചതുകൊണ്ട് പുറത്ത് വിടുകയുമില്ല. റാം റഹീമിന് ഇന്നും ആരാധകരുണ്ട്, എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ലാല്‍ ജോസിന്റെ പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്.

ഇന്നലെ വരെ ദിലീപ് ഇല്ല

സിനിമ ദിലീപിന്റേതല്ല എന്ന് മുറവിളി കൂട്ടിയിരുന്നവര്‍ സിനിമ തിയറ്ററില്‍ അഭിപ്രായം നേടിയതോടെ സംവിധായകനേയും നിര്‍മാതാവിനേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരനേയും മറന്ന് ഇപ്പോള്‍ എല്ലാ ജനപ്രീയ നായകന്റേതായി മാറിയിരിക്കുന്നു. ലജ്ജ തോന്നുന്നു എന്നായിരുന്നു കമന്റ്.

ബഹുമാനം പോയിക്കിട്ടി

ലാല്‍ ജോസ് എന്ന് പറയുമ്പോള്‍ ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. ഇതോടെ അതങ്ങ് പോയിക്കിട്ടി എന്നായിരുന്നു ഒരാളുടെ പ്രതികരണം. സിനിമ തിയറ്റര്‍ അല്ല കേസിന്റെ ശരിയും തെറ്റും തീരുമാനിക്കുന്നത്. ദിലീപ് നിരപരാധി ആയതുകൊണ്ടല്ല തിയറ്ററില്‍ ആള് കേറിയതെന്നും ഓര്‍മിപ്പിക്കുന്നുണ്ട് ഒരാള്‍.

എല്ലാവരും ദിലീപിനൊപ്പം

ഇന്നലെ വരെ സിനിമയ്‌ക്കൊപ്പം എന്ന് പറഞ്ഞിരുന്ന ഭൂരിഭാഗം സിനിമ പ്രവര്‍ത്തകരും രാമലീലയുടെ വിജയം ദിലീപിന്റെ വിജയമായും ദിലീപിന്റെ നിരപരാധിത്വത്തിന്റെ തെളിവായും ചൂണ്ടിക്കാണിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ഈ നിലപാട് മാറ്റമാണ് എല്ലാവരേയും ചൊടപ്പിച്ചിരിക്കുന്നത്.

ലാല്‍ ജോസ് ഫേസ്ബുക്ക് പോസ്റ്റ്

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Social media response on Lal Jose Facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam