മമ്മൂട്ടിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

By Aswathi

ടെലിവിഷന്‍ സീരിയലുകളെ പരസ്യമായി വിമര്‍ശിച്ച മമ്മൂട്ടിയെ പ്രശസംസിച്ച് സോഷ്യല്‍ മീഡിയ. താരത്തിന്റെ വിമര്‍ശനത്തെ അനുകൂലിച്ച് ഒരുപാട് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിയ്ക്കുന്നത്.

മുന്‍കാലങ്ങളില്‍ നിലവാരം ഉള്ള വ്യക്തികള്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മികച്ച കലാസൃഷ്ട്ടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് മത്സരങ്ങളുടെ കാലമാണ്. എത്രെതോളം ക്രൂരവും മ്ലേച്ചവും ആയ കഥാപാത്രങ്ങള്‍ ഉണ്ടോ അത്രെയും റേറ്റിംഗ് കൂടും എന്നാണ് ചാനലുകരുടെ പിന്നണി പ്രവര്‍ത്തകര്‍ കരുതുന്നത് എന്ന് തോന്നും. വൈകുന്നേരങ്ങളില്‍ വീട്ടിലേക്കു കടന്നു വരുന്ന ഇത്തരം മാരക വിഷങ്ങള്‍ക്കു എന്ത് വൈകൃതം വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാം എന്നുള്ളത് വല്ലാത്ത ഒരു ന്യൂനതയാണെന്ന് ചിലര്‍ പറയുന്നു.

mammootty

പ്രായ ഭേദമന്യേ ആര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ വീട്ടിലെത്തുന്ന സീരിയലിനു സെന്‍സര്‍ ഇല്ലാത്തതു വിചിത്രമാണെന്നാണ് മറ്റൊരു കൂട്ടത്തിന്റെ അഭിപ്രായം. കയ്യിലെ പണം മുടക്കി വേണമെങ്കില്‍ മാത്രം കാണാന്‍ കയറാവുന്ന പൊതു ഇടമായ സിനിമക്ക് സെന്‍സര്‍ നിലവില്‍ ഉണ്ട്. അവിഹിത കഥകളുടെ വിഴുപ്പലക്കല്‍ മാത്രമായി അധപതിച്ചു പോകുന്ന സീരിയല്‍ ഇന്ന് ഒരു യാഥാര്‍ത്യം ആണ്. അത് ചോദ്യം ചെയ്യേപ്പെടെണ്ട ഉത്തരവാദിത്വം ഓരോ പൗരനും ഉണ്ടെന്നാണ് മമ്മൂട്ടിയെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.

ഏഷ്യനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു മമ്മൂട്ടി സീരിയല്‍ താരങ്ങളെ ആക്ഷേിച്ച് സംസാരിച്ചത്. അവാര്‍ഡ് കൊടുക്കാനെത്തിയ മമ്മൂട്ടി, ഈ അവാര്‍ഡിന്റെ മാനദണ്ഡം എന്നാണെന്ന് ചോദിച്ചത്രെ. എല്ലാവരെയും സന്തോഷിപ്പിച്ച് റേറ്റിങ് കൂട്ടുകയല്ലെ ചാനലിന്റെ ലക്ഷ്യമെന്ന് ചോദിച്ച് സംഘാടകരെയും മമ്മൂട്ടി കളിയാക്കിയതായി പറയുന്നുണ്ട്. എന്തായാലും സീരിയല്‍ വിരോധികളുടെ മുഴുവന്‍ പിന്തുണയും മെഗാസ്റ്റാറിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X