»   » ബംഗലുരുവില്‍ ഉണ്ടായിട്ടും പ്രിയാമണിയുടെ കല്യാണത്തില്‍ പങ്കെടുക്കാതെ നയന്‍താര..അത്രയ്ക്ക് ശത്രുവാണോ ?

ബംഗലുരുവില്‍ ഉണ്ടായിട്ടും പ്രിയാമണിയുടെ കല്യാണത്തില്‍ പങ്കെടുക്കാതെ നയന്‍താര..അത്രയ്ക്ക് ശത്രുവാണോ ?

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. തെന്നിന്ത്യന്‍ ചിത്രങ്ങളിലെല്ലാം തിളങ്ങി നിന്ന താരത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തികച്ചും ലളിതമായിരുന്നു ചടങ്ങുകള്‍. ബംഗലുരു ജയനഗറില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം നടത്തിയിരുന്നു.

നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു

വിവാഹത്തിന് സിമ്പിള്‍ വേഷത്തിലായിരുന്നുവെങ്കിലും റിസപക്ഷനിലാണ് പ്രിയാമണി തിളങ്ങിയത്. പൂര്‍ണ്ണിമ ഇന്ദ്രജിത്തായിരുന്നു പ്രിയാമണിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. വിവാഹത്തെക്കുറിച്ച് തീരുമാനിച്ചപ്പോള്‍ തന്നെ റിസപക്ഷന് ധരിക്കാനുള്ള വസ്ത്രം പൂര്‍ണ്ണിമ ഡിസൈന്‍ ചെയ്താല്‍ മതിയെന്ന് പ്രിയാമണി അറിയിച്ചിരുന്നു. വിവാഹമൊക്കെ ഗംഭീരമായി നടന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാത്തവരെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

താരങ്ങളെല്ലാം പൃഥ്വിരാജിന് പുറകെ.. ധ്യാനും അജുവും നീരജിനുമെല്ലാം ഒരേ അഭിപ്രായം.. തിരക്കഥ വെട്ടി

അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ താരം

അസാന്നിധ്യം കൊണ്ടാണ് ചില താരങ്ങള്‍ ചടങ്ങഇല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. പ്രേക്ഷകരും സോഷ്യല്‍ മീഡിയയുമൊക്കെ ചടങ്ങില്‍ പങ്കെടുക്കാത്തവരെ കൃത്യമായി കണ്ടുപിടിക്കുകയും ചെയ്യാറുണ്ട്.

പ്രിയാമണിയുടെ വിവാഹത്തില്‍ നിന്നും വിട്ടുനിന്നു

പ്രിയാമണിയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാത്ത വി ഐപി യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്.

നയന്‍താരയുടെ അസാന്നിധ്യം

തെന്നിന്ത്യന്‍ താരറാണിയായ നയന്‍താര ഈ ചടങ്ങില്‍ നിന്നും വിട്ടുനിന്നത് എന്താണെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബംഗലുരുവില്‍ ഉണ്ടായിരുന്നു

പ്രിയാമണിയുടെ വിവാഹ സമയത്ത് നയന്‍താര ബംഗലുരുവില്‍ ഉണ്ടായിരുന്നുവെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്. ഭാവന ഉള്‍പ്പടെയുള്ള മലയാള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയാമണി. നയന്‍താരയാവട്ടെ ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പാപ്പരാസികള്‍ ചികയുന്നത്.

ഡി ഫോര്‍ ഡാന്‍സ് ജഡ്ജസ് തിളങ്ങി നിന്നു

അഭിനയം കൂടാതെ റിയാലിറ്റി ഷോ ജഡ്ജ്‌മെന്റിലൂടെയാണ് പ്രിയാമണി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. നീരജ് ബവ്‌ലേച, പ്രസന്ന മാസ്റ്റര്‍, പ്രിയാമണി എന്നിവരായിരുന്നു തുടക്കത്തിലെ വിധി കര്‍ത്താക്കള്‍. പരിപാടിയുടെ അവതാരകരായ പേളി മാണിയും ആദിലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

English summary
Nayanthara didnt attend Priyamani's marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam