»   » മമ്മൂട്ടിയാണ് ഉപ്പൂപ്പ എന്ന് ദുല്‍ഖര്‍ പറഞ്ഞാലും മകള്‍ വിശ്വസിക്കില്ല, നിവിന്റെ മകന്‍ ഹാപ്പിയാണ് !!

മമ്മൂട്ടിയാണ് ഉപ്പൂപ്പ എന്ന് ദുല്‍ഖര്‍ പറഞ്ഞാലും മകള്‍ വിശ്വസിക്കില്ല, നിവിന്റെ മകന്‍ ഹാപ്പിയാണ് !!

By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയായി എന്ന് പറഞ്ഞ് കേട്ടപ്പോള്‍ എല്ലാവരും നോക്കിയത് മമ്മൂട്ടിയെയാണ്. 63 കഴിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയുടെ ഗ്ലാമറിന് പുതിയൊരു വെല്ലുവിളി കൂടെ. മമ്മൂട്ടി നേരത്തെ തന്നെ മുത്തശ്ശനാണെങ്കിലും, ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയായി എന്ന് പറഞ്ഞപ്പോള്‍ ട്രോളന്മാര്‍ക്ക് അടങ്ങി ഇരിക്കാന്‍ കഴിഞ്ഞില്ല.

എനിക്കെന്റെ രാജകുമാരിയെ കിട്ടിയിരിക്കുന്നു, മലയാളത്തിന്റെ കുഞ്ഞിക്ക വാപ്പച്ചിയായി!!!

ദുല്‍ഖറും മമ്മൂട്ടിയും ഒന്നിച്ച് അധികം വൈകാതെ ജ്യോഷ്ഠാനുജന്മാരായി അഭിനയിക്കും എന്ന് പറഞ്ഞു നടക്കുന്നതിനിടെയാണ് മുത്തശ്ശനായി എന്ന വാര്‍ത്ത വരുന്നത്. ജനിച്ച ദിവസം തന്നെ ട്രോളന്മാരുടെ പൊടിപൂരങ്ങള്‍ക്ക് ഇരയാകാനായിരുന്നു ദുല്‍ഖറിന്റെ മകളുടെ വിധി.. അതില്‍ ചില രസകരമായി ട്രോളുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

നായകന്‍ റെഡി

ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞാണ് പിറന്നത് എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചത് നിവിന്‍ പോളിയുടെ മകന്‍ ദാവീദ് ആയിരിക്കും. ഭാവിയില്‍ ഈ ജോഡികളെ ഓണ്‍സ്‌ക്രീനില്‍ കാണാന്‍ കഴിയുമോ എന്തോ...

സുഡാപ്പി കണ്ടത്

ദുല്‍ഖര്‍ വാപ്പ ആയതോ മമ്മൂട്ടി മുത്തശ്ശനായതോ ഒന്നുമല്ല വിഷയം, ദുല്‍ഖറിന്റെ ഭാര്യ തലയില്‍ തട്ടമിട്ടിട്ടില്ല.. അമാലിനെ തട്ടമിടിയിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്

ഇത് ഉപ്പൂപ്പയോ

ദുല്‍ഖറിന്റെ മകള്‍ക്ക് ഉമ്മയെയും വാപ്പച്ചിയെയും പരിചയപ്പെടുത്തികൊടുക്കുന്ന മമ്മൂട്ടിയും കൊച്ചുമകളുടെ ഭാവമാറ്റവും

ഇതാണ് മുത്തശ്ശന്‍

കേരളത്തില്‍ ഏറ്റവും ലുക്കുള്ള മുത്തശ്ശന്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാം.. അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന്

ഏട്ടനാവും

ദുല്‍ഖറിനെ കണ്ടപ്പോള്‍ വാപ്പ എന്ന് വിളിച്ച മകള്‍.. മമ്മൂട്ടിയെ കണ്ടപ്പോള്‍.. ബാപ്പയുടെ ഏട്ടനോ മറ്റോ ആയിരിയ്ക്കും

ഒന്ന് പോ ബാപ്പ

മമ്മൂട്ടിയെ ചൂണ്ടി ഇതാണ് നിന്റെ ഉപ്പൂപ്പ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞാല്‍ പോലും മകള്‍ വിശ്വസിയ്ക്കില്ലേ...

ദാവീദ് ഹാപ്പി

ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നു എന്നറിഞ്ഞ ദാവീദ് പോളിയുടെ എക്‌സ്പ്രഷന്‍ ഏതാണ്ട് ഇതുപോലെയായിരുന്നുവത്രെ..

ജനിക്കുന്നതിന് മുന്നേ

മെഗാസ്റ്റാറിന്റെ പേരക്കുട്ടി, യൂത്ത് ഐക്കണിന്റെ മകള്‍, മലയാള സിനിമയിലെ ഭാവി നായിക... ജനിച്ച് വീണപ്പോഴേക്കും ദുല്‍ഖറിന്റെ മകള്‍ക്ക് കിട്ടിയ വിശേഷണങ്ങള്‍

അജുവിനോട് പറഞ്ഞപ്പോള്‍

അതിനിടയിലും അജു വര്‍ഗ്ഗീസിനെ വെറുതെ വിട്ടില്ല.. തനിക്ക് ഒരു മകള്‍ ജനിച്ചു എന്ന് ദുല്‍ഖര്‍ സല്‍മാന്‍ അജുവിനോട് പറഞ്ഞപ്പോള്‍..

ഇക്കയും ഫാന്‍സും

ദുല്‍ഖറിന് കുഞ്ഞ് ജനിച്ചതിന് ശേഷം മമ്മൂട്ടിയും മമ്മൂട്ടി ഫാനും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ നിന്ന്. ദുല്‍ഖറിന് കുഞ്ഞ് ജനിച്ചു എന്നതിനെക്കാള്‍ ഇക്കയുടെ സൗന്ദര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇങ്ങനെ ട്രോള്‍ ചെയ്യാന്‍ മാത്രമേ തോന്നൂ

മമ്മൂട്ടി ഭാവം

ദുല്‍ഖര്‍ അച്ഛനായി എന്നറിഞ്ഞപ്പോഴുള്ള മമ്മൂട്ടിയുടെ രണ്ട് വ്യത്യസ്ത ഭാവമാറ്റങ്ങള്‍.. ഒന്ന് നോക്കൂ

ഇക്കാക്കാ എന്ന്

ദുല്‍ഖറിനെ വാപ്പച്ചി എന്നും മമ്മൂട്ടിയെ ഇക്കാക്കാ എന്നും വിളിക്കുന്ന ദുല്‍ഖറിന്റെ മകള്‍...

ഇവിടെ ചര്‍ച്ച

നിവിന്‍ പോളിയുടെ മകനും ആസിഫ് അലിയുടെ മകനും ദുല്‍ഖറിന്റെ മകളും ഭാവിയില്‍ കണ്ടുമുട്ടുമ്പോഴുള്ള ഒരു സംഭാഷണം

ഒരു സത്യകഥ

ദുല്‍ഖറിന്റെ മകളുടെ ഉപ്പൂപ്പയും.. നമ്മുടെ ഉപ്പൂപ്പയും..

അസൂയകൊണ്ടല്ല കേട്ടോ..

അസൂയക്കാര്‍ എന്തെങ്കിലും കണ്ട് പിടിയ്ക്കുമല്ലോ

English summary
Social Media troll Dulquar Salmaan's fatherhood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam