»   » ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാവ്യയ്ക്ക് പതിവ്രത നോമ്പ്; ഇതെന്ത് കഷ്ടം കര്‍ത്താവേ..

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ കാവ്യയ്ക്ക് പതിവ്രത നോമ്പ്; ഇതെന്ത് കഷ്ടം കര്‍ത്താവേ..

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് ജമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ജീവികള്‍ക്കും ചാകരയാണ്. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്തത് കാവ്യ മാധവനെയാണ്.

'ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാവില്ലേ...??'

ദിലീപ് പുറത്തിറങ്ങിയപ്പോഴും കാവ്യയെ വെറുതെ വിടുന്നില്ല. പക്ഷെ ഇത്തവണ കാവ്യയെക്കാള്‍ ട്രോളന്മാര്‍ ഉന്നം വച്ചിരിയ്ക്കുന്നത് ഏഷ്യനെറ്റിലെ വിനുവിനെയാണ്. ദിലീപിന് ജാമ്യം കിട്ടിയ ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില ട്രോളുകള്‍ വായിച്ച് ചിരിക്കാം..

കാവ്യയ്ക്ക് നോമ്പ്

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ വേണ്ടി കാവ്യ പതിവ്രത നോമ്പ് നോറ്റിരിയ്ക്കുകയാണത്രെ.. അപ്പോള്‍...

ചപ്പാത്തി ഇങ്ങനെയല്ല

ജയിലില്‍ കിടന്ന് ദിലീപ് പഠിച്ച പല പാഠങ്ങളിലൊന്നാണ് ചപ്പാത്തി പരത്തല്‍. എന്തായാലും കുക്ക് കുറച്ച് പാട് പെടും

പീഡനക്കേസിലല്ലേ..

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന്റെ ആഘോഷം കണ്ടാല്‍ തോന്നും, ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങുന്നതാണെന്ന്

ജയ് വിളിക്കുന്നവര്‍

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി പുറത്തിറങ്ങുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്നവരുടെ വീട്ടില്‍ ഒരു പെങ്ങളില്ലേ..

സഞ്ജയ് ദത്തിന്റെ അവസ്ഥ

അധികം ആഘോഷിക്കാന്‍ വരട്ടെ. ഇതുപോലെ ഒരിക്കല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പിന്നീട് വീണ്ടു അറസ്റ്റിലായി പുറത്ത് വന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

അപ്പോള്‍ എവിടെയായിരുന്നു

ഇപ്പോള്‍ ദിലീപ് പുറത്ത് ഇറങ്ങിയപ്പോള്‍ ഫാന്‍സ് സന്തോഷം കൊണ്ട് ആര്‍മാതിക്കുകയാണ്. അന്ന് ദിലീപിന്റെ റസ്റ്റോറന്റും സിനിമാ തിയേറ്ററുമൊക്കെ അടിച്ച് പൊളിക്കുമ്പോള്‍ ഇവര്‍ എവിടെയായിരുന്നു

വിനൂ...

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ പലരും തിരയുന്നത് ഏഷ്യനെറ്റ് ന്യൂസ് അവതാരകന്‍ വിനുവിനെയാണ്. അത്രയേറെ ക്രൂരമായ ഭാഷയിലാണ് വിനു ദിലീപിനെ വിമര്‍ശിച്ചത്.

ദിലീപാകണം

പീഡനക്കേസില്‍ അറസ്റ്റിലായ ആള്‍ക്ക് സമൂഹം നല്‍കുന്ന സ്വീകരണം യുവ തലമുറയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

വിനുവിനെ ചെന്ന് കാണുമോ

പുറത്തിറങ്ങിയാല്‍ ഉടന്‍ ദിലീപ് തന്നെ ആക്രമിച്ചവരെ ചെന്ന് കണ്ട് പെരുമാറും എന്നാണ് ചിലരുടെ ധാരണം.. പാവം ദിലീപ് ഇതൊന്നും അറിയില്ല

അതിനിടയില്‍ മല്യ

ദിലീപ് പുറത്തിറങ്ങിയപ്പോഴേക്കും ലണ്ടനില്‍ വച്ച് വിജയ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറൊന്ന് കഴിയുമ്പോഴേക്കും മല്യ പുറത്തിറങ്ങി.

വളരെ സിംപിള്‍

നാല് തവണ ജാമ്യത്തിന് ഹര്‍ജി നല്‍കി അഞ്ചാം തവണയാണ് ദിലീപ് പുറത്തിറങ്ങിയത്. എന്നാല്‍ വളരെ സിംപിളായി ജാമ്യം കിട്ടുമെന്ന് മല്യ തെളിയിച്ചു. കണ്ട് പഠിയ്കൂ ദിലീപ്

ആരാണ് ഹീറോ

85 ദിവസം ജയിലില്‍ കിടന്ന്, നാല് തവണ ജാമ്യം നല്‍കി അഞ്ചാം തവണ ജാമ്യം കിട്ടിയ ദിലീപാണോ, അറസ്റ്റിലായി മണിക്കൂറിനുള്ളില്‍പുറത്തിറങ്ങിയ മല്യയാണോ ഹീറോ..

ഭയക്കണം

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കൂസലില്ലാതെ മടങ്ങി വരികയും, ജനം അയാള്‍ക്ക് ഗംഭീര വരവേല്‍പ് നല്‍കുകയും ചെയ്യുമ്പോള്‍ പെണ്‍മക്കളുള്ള അമ്മമാര്‍ ഭയക്കണം.

പൊതുജനം

ദിലീപ് അറസ്റ്റിലായി പുറത്തിറങ്ങിയാലും വിജയ് മല്യ പുറത്തിറങ്ങിയാലും പൊതു ജനത്തിന് എന്താ കുഴപ്പം

ഇരയുടെ അവസ്ഥ

ദിലീപിന് വേണ്ടി ആര്‍പ്പുവിളിയും ജയ് വിളിയും നടത്തുന്നവര്‍ ആക്രമിയ്ക്കപ്പെട്ട നടിയുടെ അവസ്ഥ ചിന്തിച്ചിച്ചുണ്ടോ.

നടക്കുമോ ആവോ

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. അതൊക്കെ നടന്ന് കണ്ടാല്‍ മതിയായിരുന്നു.

നോക്കണ്ടട ഉണ്ണൂ..

ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് ഏഷ്യനെറ്റിലെ വിനുവിനെ കാണാന്‍ പോയപ്പോള്‍.. നോക്കണ്ടട ഉണ്ണൂ.. ഇത് ഞാനല്ല..

പുക പോയി

ദിലീപ് ജാമ്യത്തില്‍ ഇറങ്ങി എന്നറിഞ്ഞപ്പോഴുള്ള വിനുവിന്റെ അവസ്ഥ ഏതാണ്ട് ഇതുപോലെയായിരുന്നുവത്രെ.

പള്‍സര്‍ സുനി

ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, ദിലീപിന്റെ സഹായി എന്ന് പൊലീസ് പറയുന്ന പള്‍സര്‍ സുനിയുടെ മുഖഭാവം

ജനരക്ഷ യാത്ര

ദിലീപ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോയി.. വെള്ളത്തിലായത് കുമ്മനത്തിന്റെ ജനരക്ഷാ യാത്രയാണ്

രക്ഷകനായി സിദ്ധിഖ്

ആലുവ ജയിലില്‍ നിന്ന് സരോവരം വീട്ടില്‍ ദിലീപ് എത്തുമ്പോള്‍ സിദ്ദിഖ് ദാ ദിങ്ങനെയായിരുന്നു.. നടന് വേണ്ടി സംരക്ഷണം ഒരുക്കിയത്.

ഓവറാക്കി ചളമാക്കി

ദിലീപ് പുറത്തിറങ്ങുന്നതറിഞ്ഞ് ജയിലിലെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടി വളരെ വികാരഭരിതനായി പൊട്ടിക്കരഞ്ഞു, എനിക്കൊന്ന് കണ്ടാല്‍ മതി എന്നാണ് നടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫാന്‍സിന്റെ ആഘോഷം

ദിലീപ് പുറത്തിറങ്ങുമ്പോള്‍ ഫാന്‍സുകാരുടെ ആഘോഷം ഒന്ന് കാണേണ്ടതായിരുന്നു

മാധ്യമങ്ങളോട്

തന്നെ ഏറെ ആക്രമിച്ച മാധ്യമങ്ങളോടുള്ള ദിലീപിന്റെ പ്രതികരണം കറക്ട് ഇതായിരുന്നു.

കമോണ്‍ട്രാ..

ഇനി ദിലീപ് വിനുവിനെ കാണാന്‍ ഒരു പോക്കുണ്ട്.. മഹേഷ് ഭാവനയെ പോലെ..

അതിശയിക്കാനില്ല

സൗമ്യയെ പീഡിപ്പിച്ചു കൊന്ന ഗോയിന്ദച്ചാമിയ്ക്ക് ശിക്ഷ ഇളവ് നല്‍കിയ നിമയ വ്യവസ്ഥയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട

ലിബര്‍ട്ടി ബഷീര്‍

ദിലീപിനെ ഏറ്റവും ക്രൂരമായി വിമര്‍ശിച്ച ലിബര്‍ട്ടി ബഷീറിനെ തിരയുകയാണ് ചിലര്‍

വിനുവിന്റെ പ്രതികരണം

എന്നാലും വിനു വിടില്ല. വിമര്‍ശിച്ച് മടുത്തു.. ഇന് ദിലീപിനെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകളുമായി വിനു എത്തും.

English summary
Social media troll on Dileep's bail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam