»   » ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ജോമോന്റെ സുവിശേഷങ്ങളാക്കിയ സത്യന്‍ അന്തിക്കാട്; എല്ലാ ക്ലീഷേകളുമുണ്ട്!

ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ജോമോന്റെ സുവിശേഷങ്ങളാക്കിയ സത്യന്‍ അന്തിക്കാട്; എല്ലാ ക്ലീഷേകളുമുണ്ട്!

Posted By: Rohini
Subscribe to Filmibeat Malayalam

ഏഴെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം റിലീസ് ചെയ്യുന്നത്. ആന്‍ മരിയ കലിരപ്പിലാണ് എന്ന ചിത്രത്തിലെ അതിഥി വേഷമൊഴിച്ചാല്‍ കമ്മട്ടിപ്പാടമാണ് ദുല്‍ഖറിന്റേതായി ഇറങ്ങിയ ഏറ്റവുമൊടുവിലത്തെ ചിത്രം. എന്നാല്‍ വലിയൊരു ഇടവേള കഴിഞ്ഞെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ക്ക് അത്ര നല്ല അഭിപ്രായമല്ല ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇനിയും പുകഴ്ത്തി പറഞ്ഞാല്‍ നെഗറ്റീവായിപ്പോകുമെന്ന് മുകേഷ്


സിനിമ റിലീസ് ചെയ്ത ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ടും, ദുല്‍ഖര്‍ - മുകേഷ് കോമ്പിനേഷനെ പ്രശംസിച്ചുകൊണ്ടുമൊക്കെയായിരുന്നു ആരാധകരുടെ ട്വിറ്റര്‍ - ഫേസ്ബുക്ക് പ്രതികരണങ്ങള്‍. എന്നാല്‍ ആദ്യ ദിവസം പിന്നിട്ടപ്പോള്‍ സമ്മിശ്ര പതികരണങ്ങളാണ് സിനിമയെ കുറിച്ച് വരുന്നത്.


സിനിമാ സമരത്തിന് ശേഷം

ഒന്നര മാസം നീണ്ടു നിന്ന സിനിമാ സമരങ്ങള്‍ തീര്‍ത്തുകൊണ്ട് ഇന്നലെ (ജനുവരി 19) റിലീസ് ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം, ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥ.. അങ്ങനെ സിനിമയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ അതൊക്കെ തെറ്റിപ്പോയി എന്നാണ് കേള്‍ക്കുന്നത്.


മികച്ച അഭിപ്രായം തുടക്കത്തില്‍

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചത്. ദുല്‍ഖര്‍ ഫാന്‍സെല്ലാം സിനിമയെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലും എത്തി. എന്നാല്‍ ഫാന്‍സുകാര്‍ പറയുന്നത്ര കേമമൊന്നുമല്ല ചിത്രം, ഒറ്റത്തവണ കണ്ടിരിയ്ക്കാം എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.


ട്രോളുകളുടെ പെരുമഴ

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ പല മുഖങ്ങളും ഈ സിനിമയിലും കാണാം. പക്ക ഒരു സത്യന്‍ അന്തിക്കാട് ചിത്രമാണെന്ന് പറയാന്‍ കാരണം മനസ്സിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര തുടങ്ങിയ സത്യന്‍ സിനിമകളുടെ ചേരുവകളും ഈ സിനിമയില്‍ ഉണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.


പതിവ് ക്ലീഷേകള്‍ ഒരുപാട്

മലയാള സിനിമയില്‍ പതിവായി കണ്ടുവരുന്ന എല്ലാ ക്ലീഷേ സംഭവങ്ങളും ജോമോന്റെ സുവിശേഷങ്ങളിലുമുണ്ട്. എന്നിരുന്നാലും ഒറ്റത്തവണ കണ്ടാസ്വദിക്കാം എന്നാണ് പ്രേക്ഷകാഭിപ്രായം. പാട്ടുകളില്‍ പോലും സത്യന്‍ അന്തിക്കാടിന്റെ മുന്‍ ചിത്രങ്ങളിലെ പാട്ടുകളുമായി ഏറെ സാമ്യതകളുണ്ട്.


സിനിമയിലെ പ്ലസ് പോയിന്റുകള്‍

ദുല്‍ഖര്‍ സല്‍മാന്റെ സ്‌ക്രീന്‍ പ്രസന്റ്‌സ് മികച്ചതായിരുന്നു. മുകേഷ് - ദുല്‍ഖര്‍ കോമ്പിനേഷന്‍ രംഗങ്ങളും പ്രശംസ അര്‍ഹിക്കുന്നു. ഛായാഗ്രഹണ മികവിനെയും ചിത്ര സംയോജനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു.


English summary
Social media troll on Jomonte Suviseshangal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam