»   » ഏട്ടനെ ഒരു ബംഗാളി ചോട്ടാ ഭീം എന്ന് വിളിച്ചാല്‍ ഇക്ക ഫാന്‍സ് മിണ്ടാതിരിക്കുമോ, തെറിയുടെ പൂരം

ഏട്ടനെ ഒരു ബംഗാളി ചോട്ടാ ഭീം എന്ന് വിളിച്ചാല്‍ ഇക്ക ഫാന്‍സ് മിണ്ടാതിരിക്കുമോ, തെറിയുടെ പൂരം

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയ്ക്കഭിമാനമായി മലയാളത്തില്‍ നിന്ന് ഒരു മഹാഭാരതം ഇറങ്ങുന്നതും അതില്‍ മോഹന്‍ലാല്‍ നായകനാകുന്നതും ചിലര്‍ക്കൊന്നും തീരെ രസിച്ചിട്ടില്ല. വിഷയത്തില്‍ ലാലിനെ പരിഹസിച്ച് നടനും നിര്‍മാതാവും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററിലെത്തിയത് വിവാദമായി.

'മോഹന്‍ലാല്‍ ഇല്ലെങ്കില്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചുകൊടുക്കും, മഹാഭാരതം ചെയ്യില്ല'

മോഹന്‍ലാലിനെ കാണാന്‍ ചോട്ടാ ഭീമിനെ പോലെയുണ്ട്, താങ്കള്‍ എങ്ങിനെയാണ് ഭീമനാകുന്നത് എന്ന് ചോദിച്ച കെ ആര്‍ കെ, വെറുതെ ആര്‍ബി ഷെട്ടിയും പണം കളയേണ്ടതുണ്ടോ എന്നും ചോദിച്ചിരുന്നു. ഇതിനെതിരെ രംഗത്തിയിരിയ്ക്കുകയാണ് മലയാളികള്‍.

1000 കോടി ഒരു തള്ളല്ലേ, ഈ കണക്ക് വിശ്വസിക്കാന്‍ കഴിയില്ല, മോഹന്‍ലാല്‍ സൂക്ഷിക്കുക !!

മോഹന്‍ലാലിനെ ട്വിറ്ററിലൂടെ പരിഹസിച്ച കെ ആര്‍ കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജില്‍ ഇപ്പോള്‍ തെറിയുടെ പൂരമാണ്. സച്ചിനെ അറിയില്ല എന്ന പറഞ്ഞ ഷറപ്പോവയെ പഞ്ഞിക്കിട്ട മലയാളികളോടാണ് കളി.. ഇക്ക ഫാന്‍സും രംഗത്തുണ്ട് എന്നത് മലയാളികളുടെ ആവേശം കാണിക്കുന്നു..

ഇക്ക ഫാന്‍സുണ്ട്

മോഹന്‍ലാലിനെയും ലാല്‍ ഫാന്‍സിനെയും മമ്മൂട്ടി ആരാധകര്‍ വിമര്‍ശിച്ചു എന്ന് വരും. പക്ഷെ പുറത്ത് നിന്ന് ഒരാളെ അതിന് അനുവദിയ്ക്കില്ല. അതിന് അണ്ണന്‍ തമ്പി സിനിമ മതി.

ഏതാ ഈ അലവലാതി

മോഹന്‍ലാലിനെ ഒരു കെ ആര്‍ കെ പരിഹസിച്ചു. പക്ഷെ ഈ പരിഹസിച്ച പ്രശസ്തനാരാണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എടാ ദാസാ ഏതാ ഈ അലവലാതി

ഫാന്‍സുണ്ട് ഇവിടെ

മോഹന്‍ലാല്‍ മലയാളികള്‍ക്ക് വെറുമൊരു താരമല്ല എന്ന സത്യം കെ ആര്‍ കെ അറിയണം. അവരുടെ സഹോദരനാണ്. അതുകൊണ്ട് തന്നെ ഇവിടെ പൊള്ളും..

ഇതാണ് അവസ്ഥ

ഇതാണ് ഇപ്പോള്‍ കെ ആര്‍ കെയുടെ അവസ്ഥ. മോഹന്‍ലാലിനെ പരിഹസിച്ച കമാല്‍ ആര്‍ ഖാനെ ഒരു പരിവത്തിലാക്കി മലയാളികള്‍ എടുത്തിട്ടുണ്ട്. തെറിയുടെ അഭിഷേകമാണ്.

ദേശീയ പുരസ്‌കാരം

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ കെ ആര്‍ കെ യ്ക്ക് എന്ത് യോഗ്യതയാണുള്ളത്. ഇത്രയും ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ മറ്റൊരു നടനെ കാണിക്കാന്‍ പറ്റുമോ..

ഈ സേട്ടന്‍..

മോഹന്‍ലാല്‍ ചോട്ടാ ഭീമിനെ പോലെയുണ്ട് എന്ന് പറഞ്ഞ സേട്ടനെ കാണാന്‍ എങ്ങനെയുണ്ട് എന്നാണ് നിങ്ങളുടെ അഭിപ്രായം.. ലോറി കേറിയ ഋത്വിക് റോഷനോ..

ബംഗാളിയല്ല

കേരളത്തില്‍ പണിക്ക് വന്ന ബംഗാളിയാണ് ഇത് എന്ന് തെറ്റിദ്ധരിയ്ക്കരുത്. ഇദ്ദേഹമാണ് അവിടത്തെ സൂപ്പര്‍സ്റ്റാര്‍.. അറിവിലേക്കായി പറയുന്നതാണ് കേട്ടോ..

ഇത് ലാലേട്ടന് വേണ്ടി

പൂമ്പാറ്റ ഗിരീഷ് സ്റ്റൈലില്‍ കെ ആര്‍ കെ യെ അടിച്ച് പഞ്ഞിക്കിട്ടിട്ട്, നെഞ്ചത്ത് കാല് വച്ചിട്ട് പറയണം, ദിസ് ഈസ് ഫോര്‍ ലാലേട്ടന്‍.. യു സ്റ്റുപ്പിഡ് മങ്കി ഫേസ് എന്ന്..

ഇതാണ് നടന്‍

കെ ആര്‍ കെ യ്ക്ക് അറിയില്ലെങ്കില്‍ പറയണം. ഇതാണ് മലയാളികള്‍ മനസ്സറിഞ്ഞ് സ്‌നേഹിയ്ക്കുന്ന മോഹന്‍ലാല്‍ എന്ന അഭിനേതാവ്. വില്ലനും ഹീറോയും മാസും ക്ലാസുമൊക്കെ ഇവിടെ ഏട്ടനാണ്.

ക്ലോസ് ഇനഫ്

കെ ആര്‍ കെ യെ മറ്റുപലതുമായും താരതമ്യപ്പെടുത്തുന്നതായ കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ കാണുന്നു. ഇതിലും ഭീകരമാണ് കമന്റ് ബ്‌കോസിലെ തെറി

അപ്പോ കെആര്‍കെ

മോഹന്‍ലാല്‍ ചോട്ടാ ഭീമാണെന്ന് സമ്മതിച്ചു. അപ്പോള്‍ കെ ആര്‍ കെ യെ കാണാന്‍ എങ്ങനെയുണ്ട്....

മഹാദുരന്തം

അതാണ്.. കേട്ടറിഞ്ഞതിനെക്കാള്‍ വലുതാണ് കെ ആര്‍ കെ എന്ന ദുരന്തം. ഇതേ കെ ആര്‍ കെ നേരത്തെ രജനികാന്തിനെയും ട്വിറ്ററിലൂടെ ക്രൂരമായി പരിഹസിച്ചിരുന്നു.

പണികിട്ടി തുടങ്ങി

ഇത് പ്രത്യേകിച്ച് പറയണം എന്നില്ല. ഏട്ടന്‍ ഫാന്‍സ് കെ ആര്‍ കെയ്ക്കുള്ള പണി കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഏട്ടന്‍ ഫാന്‍സ് മാത്രമല്ല, കട്ടയ്ക്ക് കൂട്ടിന് ഇക്ക ഫാന്‍സുമുണ്ട്.

ഇക്ക ഫാന്‍സിന്റെ രോക്ഷം

ഇതാണ് ഇക്ക ഫാന്‍സിന് പറയാനുള്ളത്. ഞങ്ങളില്‍ ഒരാളെ പറയാന്‍ പുറത്തു നിന്ന് ആരെയും അനുവദിക്കില്ല. അക്കാര്യത്തില്‍ മലയാളികള്‍ ഒറ്റക്കെട്ടാ. താങ്കളുടെ എഫ്ബിയ്ക്കും ട്വിറ്ററിനും വലിയ ആയുസൊന്നുമില്ല. അത് മലയാളി ഹാക്കേഴ്‌സിന്റെ ചതുപ്പിലാ

ഇതാണ് ലാല്‍

രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള നടനാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ നൂറ് മികച്ച ചിത്രങ്ങളില്‍ എട്ട് മലയാള സിനിമകളാണ് ഉള്ളത്. അതില്‍ മൂന്നെണ്ണം മോഹന്‍ലാലിന്റെതാണ്.

പാലുവെള്ളം തരാം

ചോട്ടാം മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിളിയ്ക്കുന്നത് പോലെയാണ് ഇപ്പോള്‍ ഏട്ടന്‍ ഫാന്‍സ് കെ ആര്‍ കെയെ വിളിയ്ക്കുന്നത്. വാ.. പാലും വെള്ളം വാങ്ങിച്ചു തരാം..

എന്തറിയാം

കെ ആര്‍ കെ യ്ക്ക് എന്തറിയാം മലയാളത്തിന്റെ സ്വകാര്യാഹങ്കാരമായ മോഹന്‍ലാലിനെ കുറിച്ച്. ആദ്യം പോയി ഒരു ഹിറ്റ് പടം കൊണ്ടു വാ എന്നാണ് കെ ആര്‍ കെയോട് മലയാളികള്‍ക്ക് പറയാനുള്ളത്

English summary
Social Media Troll on Kamaal R Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam