മോഹന്‍ലാല്‍ ആളെ പറ്റിച്ചു, തടി കുറച്ചതല്ല, സ്ലിം ബെല്‍റ്റ് ഇട്ടതാണ്, ഇത് കണ്ടോ; അപ്പോ മമ്മൂട്ടിയോ?

By Aswini

Recommended Video

സ്ലിം ബെല്‍റ്റ് ഇട്ട് പറ്റിച്ചതാണോ മോഹന്‍ലാല്‍ | filmibeat Malayalam

ഒടിയന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചതാണ് ഇപ്പോള്‍ വാര്‍ത്ത. ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ 51 ദിവസം കൊണ്ട് 18 കിലോ കുറച്ചത്. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

എന്നാല്‍ അതേ സമയം, ലാലിന്റെ പുതിയ ഗെറ്റപ്പിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം.

കൊച്ചിയിലെ പരിപാടി

കൊച്ചിയിലെ പരിപാടി

മൈ ജിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയതാണ് മോഹന്‍ലാല്‍. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനിടെയാണ് ആ കാഴ്ച കണ്ണില്‍ പെട്ടത്.

സ്ലിം ബെല്‍റ്റോ

സ്ലിം ബെല്‍റ്റോ

ലാല്‍ പതിനെട്ട് കിലോ ഭാരം കുറച്ചു എന്ന് പറയുന്നതൊക്കെ കള്ളമാണെന്നാണ് ഇപ്പോഴുള്ള ആരോപണം. സ്ലിം ബെല്‍റ്റ് ധരിച്ച് കുടവയര്‍ അകത്താക്കിയതാണെന്ന് ചിലര്‍ കണ്ടെത്തിക്കഴിഞ്ഞു.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

ഒടിയന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലാല്‍ തടി കുറച്ചിട്ടൊന്നുമില്ല, മീശ വടിച്ചതുകൊണ്ട് ആരും ചെറുപ്പക്കാരനായി തോന്നിക്കില്ല എന്നാണ് അപ്പോള്‍ ഉയര്‍ന്ന വിമര്‍ശനം.

അപ്പോള്‍ മമ്മൂട്ടിയോ

അപ്പോള്‍ മമ്മൂട്ടിയോ

മോഹന്‍ലാലിനെ നേരെ ആക്രമണം നടത്തിയാല്‍ ഫാന്‍സ് അടങ്ങിയിരിയ്ക്കുമോ.. മമ്മൂട്ടിയ്‌ക്കെതിരെയുള്ള പോസ്റ്റുമായി ലാല്‍ ഫാന്‍സുമെത്തി. മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും സ്ലിം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഇത്രയുമാകില്ല

ഇത്രയുമാകില്ല

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അര്‍പണ ബോധത്തെ കുറച്ച് പറയുന്നവര്‍ അപ്പോത്തിക്കരിയിലെ ജയസൂര്യയെ കാണണം. കഥാപാത്രത്തിന് വേണ്ടി ഇത്രയും സാഹസമൊന്നും മലയാളത്തിലെ മറ്റൊരു നടന്‍ നടത്തിയിട്ടില്ല. ലാലിനും മമ്മൂട്ടിയ്ക്കും നടത്താന്‍ പ്രായത്തിന്റെ പരിമിതികള്‍ ഉണ്ടല്ലോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X