»   » ആദ്യഭാഗത്ത് തുണിയഴിച്ച തമന്നയ്ക്ക് രണ്ടാം ഭാഗത്ത് ഒരു ഡയലോഗ് പോലും കൊടുക്കാത്തത് മോശമായിപ്പോയി!

ആദ്യഭാഗത്ത് തുണിയഴിച്ച തമന്നയ്ക്ക് രണ്ടാം ഭാഗത്ത് ഒരു ഡയലോഗ് പോലും കൊടുക്കാത്തത് മോശമായിപ്പോയി!

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ദ ബിഗിനിങില്‍ തമന്നയ്ക്ക് ഒരു പാട്ടും അര്‍ഹിക്കുന്ന ഒരു വേഷവും ഉണ്ടായിരുന്നു. ശിബു എന്ന ബാഹുബലിയെ മഗിഴ്മതി സാമ്രാജ്യത്തിലെത്തിക്കുന്ന പ്രണയിനിയായ അവന്തിക. വാള്‍പയറ്റും കാര്യവുമൊക്കെയുണ്ടായിരുന്നെങ്കിലും തമന്നയുടെ മേനിപ്രദര്‍ശനമാണ് ആദ്യഭാഗത്ത് ശ്രദ്ധേയമായത്. ഒരു പാട്ട് രംഗത്തിന്റെ ഒടുവില്‍ തമന്ന തുണിയഴിച്ചത് വിവാദമാകുകയും ചെയ്തു.

ബാഹുബലി രണ്ടാം ഭാഗത്തില്‍ തന്നെ അവഗണിച്ചു, രാജമൗലിയുമായി വഴക്ക്.. തമന്നയ്ക്ക് പറയാനുള്ളത്

ബാഹുബലി ഒന്നിന് ശേഷം തന്റെ താരമൂല്യം ഉയര്‍ന്നു എന്ന് സ്വയം പറഞ്ഞു നടക്കുകയായിരുന്നു തമന്ന. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ വാള്‍പയറ്റും കുതിര സവാരിയുമൊക്കെ ഉണ്ടെന്നും അതൊക്കെ അഭ്യസിച്ചുകൊണ്ടിരിയ്ക്കുകയാണെന്നുമൊക്കെയാണ് തുടക്കത്തില്‍ പറഞ്ഞു പരത്തിയത്. പക്ഷെ സിനിമ കണ്ട ആര്‍ക്കും മനസ്സിലായില്ല, തമന്ന എന്തിനായിരുന്നു വാള്‍പയറ്റും കുതിര സവാരിയും പഠിച്ചത് എന്ന്. ഒരു ഡയലോഗ് പോലും ചിത്രത്തില്‍ താരത്തിനില്ല എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

ഇതിനായിരുന്നോ..

ദേ ക്ലൈമാക്‌സില്‍ തമന്നയുടെ തകര്‍പ്പന്‍ യുദ്ധം.. സൂക്ഷിച്ചു നോക്കിയാല്‍ കാണാമത്രെ. ഇതിനായിരിയ്ക്കും ഒരു പക്ഷെ തമന്ന വാള്‍പയറ്റും കുതിര സവാരിയും പഠിച്ചത്. ഈ ആയിരങ്ങളുടെ കൂട്ടത്തില്‍ എവിടെയെങ്കിലും തമന്ന ഉണ്ടെങ്കിലായി!

ഞാനേ കണ്ടുള്ളൂ..

ചിത്രത്തില്‍ തമന്നയ്ക്ക് എന്തെങ്കിലും റോളുണ്ടായിരുന്നോ എന്ന് അതിസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയുമായിരിയ്ക്കും. സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍രെ അഭിപ്രായമാണിത്.. ചിത്രത്തില്‍ തമന്നയെ ഞാനേ കണ്ടുള്ളൂ.. ഞാന്‍ മാത്രമേ കണ്ടുള്ളൂ..

ഡയലോഗുമില്ലേ..

ചിത്രത്തില്‍ ഒരു ഡയലോഗ് പോലും തമന്നയ്ക്കില്ല എന്നാണ് പലരും പറയുന്നത്. തമന്ന വിഷമിക്കേണ്ട, ട്വന്‍ 20 എന്ന താരസമ്പന്നമായ ചിത്രത്തില്‍ 'ഷുവര്‍' എന്ന് പറയാന്‍ വേണ്ടി മാത്രമാണ് ബാബു ആന്റണി എത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ നായകീ - നായകന്മാരായി എത്തിയ കാവ്യയ്ക്കും ജയസൂര്യയ്ക്കും ഒരു ഡയലോഗ് പോലും ഉണ്ടായിരുന്നില്ല.

അനുഷ്‌ക തകര്‍ത്തു

ചിത്രത്തില്‍ ബാഹുബലിയ്ക്കും പല്‍വാല്‍ദേവയ്ക്കും ശിവഗാമിയ്ക്കുമൊപ്പം പറഞ്ഞ് കേള്‍ക്കുന്ന പേരാണ് ദേവസേന. ദേവ സേന എന്ന കഥാപാത്രമായി അനുഷ്‌ക തകര്‍ത്തഭിനയിച്ചു എന്നാണ് കേള്‍ക്കുന്നത്.

വെറുമൊരു മെഴുക് പ്രതിമ

തമന്നയ്ക്ക് പകരം ബാഹുബലി 2 വില്‍ ഒരു മെഴുകു പ്രതിമ മതിയായിരുന്നു. അത്രയ്ക്ക് മാത്രമേ തമന്നയ്ക്ക് റോളുള്ളൂ. പലരും ഇക്കാര്യം പറഞ്ഞ് തമന്നയ്ക്ക് ഏഷണി കയറ്റുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുനുണ്ട്

ചിത്രത്തില്‍ തമന്നയ്ക്കുള്ളതിനെക്കാള്‍ റോള്‍ ഗാനരംഗത്തും മറ്റും വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ട് എന്നതാണത്രെ ഒരു സത്യകഥ

രാജമൗലി പറഞ്ഞത്

ബാഹുബലി 2 ന്റെ കഥ പറയുമ്പോള്‍ തമന്നയോട് സംവിധായകന്‍ രാജമൗലി എല്ലാം വ്യക്തമായി പറഞ്ഞിരുന്നുവത്രെ. ഇത്രയും വലിയ സിനിമയില്‍ ഭാഗമാകുക എന്നതാണ് വലിയ കാര്യം എന്നത് കൊണ്ട് തമന്ന സന്തോഷത്തോടെ സ്വീകരിയ്ക്കുകയായിരുന്നത്രെ ആ വേഷം

എങ്ങനെയുണ്ട്..

എന്റെ പ്രകടനം എങ്ങനെയുണ്ട് എന്ന് അനുഷ്‌കയോട് ചോദിച്ച തമന്നയ്ക്ക് കിട്ടിയ മറുപടി ഇതായിരുന്നുവത്രെ, 'ആയിരം പേരുള്ള സീനില്‍ ഒരു സെക്കന്റ് കാണിക്കുന്നുണ്ട്. അതില്‍ കണ്ണെങ്ങോട്ടാ പോയേ മൂക്ക് എങ്ങോട്ടാ പോയേ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ

മടുത്തു ഈ ജീവിതം

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി എന്ന ഈ സിനിമയ്ക്ക് വേണ്ടി മസിലും പെരുപ്പിച്ച് നടക്കുകയായിരുന്നുവത്രെ തമന്ന. എന്നാല്‍ അവസാനം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടിയ സ്ഥാനം പോലും തനിക്കില്ല എന്നറിഞ്ഞപ്പോള്‍ തമന്നയുടെ അവസ്ഥ

കാളിദാസനുണ്ട് റോള്‍

ബാഹുബലി 2 ല്‍ തന്നെക്കാള്‍ റോള്‍ ചിറക്കല്‍ കാളിദാസന്‍ എന്ന ആനയ്ക്കുണ്ട് എന്നറിഞ്ഞ തമന്നയുടെ അവസ്ഥ ഏതാണ്ട് ഇതുപോലെയൊക്കെയായിരുന്നു എന്നാണ് കേട്ടത്.

തമന്ന ഇതാ വരുന്നു

ആദ്യ ഭാഗത്ത് തമന്ന എത്തുന്ന രംഗങ്ങളിലൊക്കെ ചിലര്‍ക്കെ രോമാഞ്ചമുണ്ടായിരുന്നു. ബാഹുബലി 2 ല്‍ അത് പ്രതീക്ഷിച്ച് പോയവര്‍ കണ്ടത്, ദേ ഇതായിരുന്നു..

വല്ലാത്ത ചതിയായിപ്പോയി

ഡയലോഗ് തരാതെ, ഒരു ഷോട്ടില്‍ മാത്രം ഒതുക്കിയതിന് പരാതി പറയാന്‍ പോയ തമന്ന. ഒരു ഷോട്ടിലുണ്ട് എന്നറിഞ്ഞ് ഞെട്ടിയ സംവിധായകന്‍ രാജമൗലി

ഇനിയൊന്നിനും കൊള്ളില്ല

ശിബുവിനെ മഗിഴ്മതി സാമ്രാജ്യത്തില്‍ എത്തിയ്ക്കുക എന്നതായിരുന്നു അവന്തിക എന്ന കഥാപാത്രത്തിന്റെ ഉദ്ദേശലക്ഷ്യം. അത് കഴിഞ്ഞാല്‍ അവന്തികയ്ക്ക് റോളില്ല. പിന്നെ എന്തിനാണ് രണ്ടാം ഭാഗത്ത് വന്നത്?

ഞാന്‍ സമ്മതിക്കില്ല

തന്നെക്കള്‍ റോള്‍ മാത്രമല്ല, ഡയലോഗും ചിറക്കല്‍ കാളിദാസിനുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്ന തമന്നയുടെ വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

English summary
Social Media Troll On Tamannah

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam