»   » എവരേ... പാട്ട് കേട്ട് ചിരിക്കാനും കരയാനുമാവാതെ 'മലരേ' എന്ന് വിളിക്കുന്ന മലയാളികള്‍...

എവരേ... പാട്ട് കേട്ട് ചിരിക്കാനും കരയാനുമാവാതെ 'മലരേ' എന്ന് വിളിക്കുന്ന മലയാളികള്‍...

Posted By: Rohini
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ട എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴല്ലേ മനസ്സിലാകുന്നത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചതുമുതല്‍ വരാന്‍ തുടങ്ങിയ ട്രോളുകളാണ്. ഇനിയും നിലച്ചില്ല.

മലരേ പാട്ട് കാണാന്‍ വേണ്ടി വീണ്ടും വീണ്ടും പ്രേമം കണ്ടവര്‍ക്കായി ഇതാ എവരേ വീഡിയോ


ചിത്രത്തിലെ മലരേ എന്ന പാട്ടിന്റെ റീമേക്ക് ഇറങ്ങിയപ്പോള്‍ ട്രോളിന്റെ ശക്തി കൂടുന്നു. മുകേഷ് വിളിച്ചതുപോലെ മലരേ എന്ന് വിളിക്കണോ അതോ എവരേ എന്ന് പാടണോ എന്ന് അറിയാത്ത അവസ്ഥയിലാണ് മലയാളികള്‍.


ചിരിക്കാനും ചിന്തിക്കാനും വക നല്‍കി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ചില എവരേ ട്രോളുകളിലൂടെ തുടര്‍ന്ന് വായിക്കാം... ഇനി സിനിമ റിലീസായാല്‍ എന്താവുമോ എന്തോ....


എവരേ പാട്ട് കാണുമ്പോഴുള്ള അവസ്ഥ

എവരേ പാട്ടുകാണുമ്പോള്‍ നിവിന്‍ പോളിയുടെയും അല്‍ഫോണ്‍സ് പുത്രന്റെയും സായി പല്ലവിയുടെയും മലയാളി പ്രേക്ഷകരുടെയും അവസ്ഥ


നിവിനും അല്‍ഫോണ്‍സും ഞെട്ടി

പ്രേമത്തിന്റെ റീമേക്കില്‍ നാഗ ചൈതന്യയുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍ ശരിക്കും അല്‍ഫോണ്‍സും നിവിനും ഞെട്ടി മാമാ


മുകേഷിന്റെ ഒരു വിളി ശ്രുതിയ്ക്ക് പ്രതീക്ഷിക്കാം

ഇനി ഫോണെടുത്ത് മുകേഷ് സ്‌റ്റൈലില്‍ ഒരു പാട്ടുണ്ട്... മലരേ.....


ഒരു ലു ട്രോള്‍

തെലുങ്കില്‍ ഈ ആക്ഷന് ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ടായേക്കാം


ശരിക്കും നിവിന്‍ ഇതുപോലെ കരഞ്ഞു പോകും

നാഗ ചൈതന്യയുടെ മുഖഭാവങ്ങള്‍ കാണുന്ന നിവിന്‍ ഒരു പക്ഷെ ശരിയ്ക്കും ഇങ്ങനെ കരഞ്ഞുകാണും


ജബ്ബാ.. ജബ്ബ.. ജബ്ബാാാ

ഒരു രമണന്‍ റിലോഡ് ഭാഗം.. ജബ്ബാ ജബ്ബ ജബ്ബാാാ


ചിലപ്പോള്‍ ആ ക്ലൈമാക്‌സ് ഇങ്ങനെയായിരിക്കും

പാട്ടില്‍ ഇത്രയേറെ എക്‌സ്പ്രഷന്‍സ് കൊടുത്ത നായകന്‍, മലര്‍മിസിന് ഓര്‍മ നഷ്ടപ്പെട്ടു എന്നറിയുമ്പോള്‍ ഈ ഭാവങ്ങളില്‍ എത്തുമായിരിക്കും


ഈ ഭാവം ഏതാണാവോ ഏതോ

ഒരു ക്ലോസ് ഇനഫ്.. പാല്‍കുപ്പി തള്ളിയിട്ട ശേഷം പരസ്പരം നോക്കുന്ന അമ്മയും കുഞ്ഞും


തല്ലിക്കൊല്ലുന്നതായിരുന്നു ഇതിലും ബേധം

പ്രേമം സിനിമയുടെ തെലുങ്ക് റീമേക്ക് കാണുന്ന മലയാളിയുടെ അവസ്ഥ.. തല്ലിക്കൊല്ലുന്നതായിരുന്നു ഇതിലും ബേധം


പ്രേമത്തിന്റെ വിലകളയുമോ

നാഗ ചൈതന്യയോട് മലയാളികള്‍ ചോദിക്കുന്നു, നീയൊക്കെ കൂടെ പ്രേമത്തിന്റെ വില കളയുമോ...


മലരേ... പൂവേ... എവരേ..

മുകേഷിന്റെ നശിപ്പിച്ച് ഇല്ലാതെ എന്തൊരു ട്രോള്‍


ഇത് കാണുമ്പോള്‍ നിവിന്‍ സന്തോഷിക്കുമോ

നാഗചൈതന്യയെ കാണുമ്പോള്‍ ഒരു പക്ഷെ നിവിന്‍ സന്തോഷിക്കുന്നുണ്ടാവാം


ഈ മുദ്ര ക്രിക്കറ്റിലുണ്ട്

എതിര്‍ ടീം കളിക്കാരനെ പ്രകോപിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രണ്ട് യുവ ക്രിക്കറ്റ് ടീം അംഗങ്ങള്‍


മലയാളം തന്നെ നശിപ്പിക്കണോ

തമിഴിലും കന്നടയിലുമൊക്കെ ഒരുപാട് നല്ല സിനിമകള്‍ ഇറങ്ങുന്നില്ലേ...അതിനെയും കൂടെ റീമേക്ക് ചെയ്ത് നശിപ്പിച്ചൂടെ


നീ ജോര്‍ജ്ജല്ല മലരാ മലര്...

ഈ മലരിന്റെ അര്‍ത്ഥമെന്താണാവോ എന്തോ


ഒന്ന് തെളിച്ച് പറ, എന്താ ഉദ്ദേശിക്കുന്നേ

ഈ ആക്ഷന്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്... ഒന്ന് തെളിച്ച് പറ


ഋഷിരാജ് സിംഗിനെ വെട്ടിച്ച ജോര്‍ജ്ജ്

പതിനാല് സെക്കന്റ് പെണ്‍കുട്ടിയെ തുറിച്ചു നോക്കി.. ഋഷിരാജ് സിംഗ് ഇത് കണ്ടില്ലേ


ഒരുപാട് കഷ്ടപ്പെട്ടിരുന്നു

കഷ്ടപ്പെട്ടെടുത്ത പ്രേമം എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് കാണുന്ന അല്‍ഫോണ്‍സ് പുത്രന്‍


ഇതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്

പ്രേമത്തിന്റെ തെലുങ്ക് കണ്ട് നാഗാര്‍ജ്ജുനയെ പഞ്ഞിക്കിട്ട മലയാളികള്‍


ഇപ്പോഴാണ് നിവിനോട് ബഹുമാനം തോന്നുന്നത്

ഇപ്പോഴാണ് നിവിന്‍ പോളിയോട് മലയാളികള്‍ക്ക് ശരിക്കും ബഹുമാനം തോന്നുന്നത്.
English summary
Social media troll Premam Song Malare Telugu remake Evare video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam