»   »  ദിലീപ് ചിത്രം തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രമം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!!

ദിലീപ് ചിത്രം തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രമം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!!

By: Nithara
Subscribe to Filmibeat Malayalam

വിവാഹ ശേഷം ജനപ്രീതി നഷ്ടപ്പെട്ട മറ്റൊരു നടനും മലയാള സിനിമയിലുണ്ടാവില്ല. വിവാഹം എന്ന ഒരൊറ്റക്കാര്യത്തില്‍ സ്വീകരിച്ച നടപടി കാരണം കുറച്ചൊന്നുമല്ല താരം കഷ്ടപ്പെടുന്നത്. പാപ്പരാസികള്‍ മാത്രമല്ല ജനങ്ങളും ഇവരെ കൃത്യമായി പിന്തുടരുന്നുണ്ട്. തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ ജീവിത പങ്കാളിയാക്കാന്‍ താരം കാണിച്ച നിലപാട് ധീരമാണെങ്കിലും അതിനു മുമ്പും ശേഷവുമായി നടന്ന പല കാര്യങ്ങളുമാണ് താരത്തിന് ആരാധക പിന്തുണ കുറയുന്നതിലേക്ക് നയിച്ചത്.

നവംബറിലാണ് ദിലീപ് കാവ്യമാധവനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. വിവാഹ ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം ജോര്‍ജേട്ടന്‍സ് പൂരമാണ്. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പതിവിനു വിപരീതമായി ഓഡിയോ ലോഞ്ച് ഹോട്ടലില്‍ നിന്നും പൊതുവേദിയിലേക്ക് മാറ്റിയതിനു പിന്നില്‍ ചിത്രത്തിന്റെ പോപ്പുലാരിറ്റി മാത്രമല്ല നഷ്ടമായ ആരാധക പിന്തുണ വീണ്ടെടുക്കാനുള്ള ശ്രമവുമുണ്ട്.

തിയേറ്റര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി

തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മലയാള സിനിമാരംഗം ഒന്നടങ്കം നിശ്ചലമായി നിന്ന സമയത്ത് രക്ഷാദൗത്യവുമായി മുന്നോട്ട് വന്നത് ദിലീപാണ്. പരിഹാരത്തിന്റെ ഭാഗമായി പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. സിനിമാ രംഗത്ത് അനിശ്ചിത കാലമായി നിലനിന്നിരുന്ന പ്രതിസന്ധിക്ക് വിരാമമിട്ട താരമൊക്കെയാണെങ്കിലും അതൊന്നും താരത്തിന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിച്ചില്ല.

തൃശ്ശൂരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു

ദിലീപ് ഫാന്‍സ് അസോസിയേഷന്‍സില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയും മറ്റൊരു തിയേറ്റര്‍ ഉടമയും ചേര്‍ന്നാണ് ഗിരിജാ തിയേറ്ററിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമ പറയുന്നത്. അങ്കമാലി ഡയറീസ് തിയേറ്ററില്‍ നിന്നും പിന്‍വലിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദിലീപിന്റെ ഒരു ചിത്രവും തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് ഫാന്‍സ് അസോസിയേഷേനില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തി നടത്തുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഗിരിജ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിരന്തരം വേട്ടയാടപ്പെടുന്നു

മാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടപ്പെടുന്ന താരദമ്പതികളാണ് ദിലീപും കാവ്യയും. സിനിമാ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തി നോക്കുന്ന പാപ്പരാസികള്‍ ഇവരേയും വിടാതെ പിന്തുടരുന്നുണ്ട്. പുതിയ കണ്ടെത്തലുമായി ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് ഇത്തരക്കാര്‍.

നിരവധി ആരോപണങ്ങള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ഉയര്‍ന്നുവന്ന പേര് ദിലീപിന്റേതായിരുന്നു. താരത്തിന്റെ വീട്ടില്‍ പോലീസെത്തി, ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള കാര്യങ്ങളൊക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്നതൊന്നും ശരിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം വ്യക്തമാക്കിയതോടെയാണ് താരം അത്തരം ആരോപണത്തില്‍ നിന്ന് ഒഴിവായത്.

മകളും ഭാര്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നും പ്രചരിക്കുന്നു

വിവാഹ ചടങ്ങിനിടയിലും എല്ലാവരും ശ്രദ്ധിച്ചത് താരത്തിന്റെ മകളെയായിരുന്നു. ആദ്യ വിവാഹത്തിലെ മകള്‍ വളരെ സന്തോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴും ആ മുഖത്ത് നിറപുഞ്ചിരിയായിരുന്നു. എന്നാല്‍ തന്റെ കാര്യത്തില്‍ അമിത സ്വാതന്ത്ര്യം കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന നിലപാടിലാണ് മകളെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്.

അമ്മയുടെ അടുത്തേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുന്നുവെന്ന്

അമ്മയുടെ അടുത്തേക്ക് തിരിച്ചു പോകാന്‍ മകള്‍ ശ്രമിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അച്ഛനോട് ഏറെ അടുപ്പമുള്ള മകളെ അകറ്റാന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി ശ്രമിച്ചിരുന്നില്ല, പക്ഷേ മകള്‍ എന്നെങ്കിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ ആ അമ്മയ്ക്കുണ്ടായിരുന്നു. അത്തരമൊരു സമാഗമം ഉടന്‍ സംഭവിക്കുന്നുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

English summary
shocking revealation by a theatre owner.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam