»   » മഞ്ജുവിനൊപ്പം അഭിനയിക്കരുത് എന്ന് ദിലീപ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കൊടുത്ത മറുപടി

മഞ്ജുവിനൊപ്പം അഭിനയിക്കരുത് എന്ന് ദിലീപ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കൊടുത്ത മറുപടി

By: Rohini
Subscribe to Filmibeat Malayalam

ദിലീപും കാവ്യ മാധവനും വിവാഹ കഴിക്കുന്നതോടെ ഇരുവരെയും സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ അവസാനിയ്ക്കും എന്നാണ് കരുതിയത്. എന്നാല്‍ വിവാഹ ശേഷം ഗോസിപ്പുകള്‍ വിമര്‍ശനങ്ങളായി പോകുകയും മറ്റ് പല തരത്തിലും വാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു.

മോഹന്‍ലാലിന്റെ കേണല്‍ പദവി തെറിക്കുമോ? വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

കാവ്യ - ദിലീപ് വിവാഹത്തില്‍ നിന്ന് ചില പ്രമുഖ താരങ്ങള്‍ മാറി നിന്നതാണ് ഇപ്പോഴും ചര്‍ച്ചാവിഷയം. ഇന്നസെന്റ്, മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങിയവര്‍ മാറി നിന്നത് മഞ്ജുവിന് ഐക്യം പ്രഖ്യാപിച്ചുകൊണ്ടാണത്രെ.

ലാലും ദിലീപും പ്രശ്‌നത്തിലാണോ?

മോഹന്‍ലാലും ദിലീപും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്ന തരത്തിലാണ് ഇപ്പോള്‍ ഗോസിപ്പുകള്‍ പരക്കുന്നത്. പ്രമുഖ സിനിമാ വാരികയില്‍ ചില സിനിമാ സുഹൃത്തുക്കളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അഭിനയിക്കരുത് എന്ന് പറഞ്ഞു

മഞ്ജു സിനിമയിലേക്ക് മടങ്ങി വന്ന ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തില്‍ നായികയായി പരിഗണിച്ച വിവരം അറിഞ്ഞ് ദിലീപ് മോഹന്‍ലാലിനെ വിളിച്ചു, മഞ്ജുവിനെ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞുവത്രെ.

ലാലിന്റെ മറുപടി

എന്നാല്‍ ലാല്‍ ദിലീപിനെ അനുസരിച്ചില്ല. അത് തന്റെ ജോലിയല്ല എന്നും സംവിധായകനും നിര്‍മാതാവും തീരുമാനിക്കുന്ന നായികയ്‌ക്കൊപ്പം അഭിനയിക്കും എന്നുമായിരുന്നുവത്രെ ലാലിന്റെ മറുപടി.

അന്നുമുതല്‍ ശത്രുതയോ

അന്നുമുതല്‍ ലാലും ദിലീപും അത്ര നല്ല രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഷൂട്ടിങിന്റെ കാര്യം പറഞ്ഞ് ദിലീപ് - കാവ്യ വിവാഹത്തില്‍ നിന്ന് വിട്ടു നിന്നതിന് കാരണവും ഇതാണത്രെ.

English summary
Someone grab Mohanlal in to Dileep - Manju warrier issue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam