»   » ശ്വേത മേനോന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍; നടി പ്രതികരിയ്ക്കുന്നു

ശ്വേത മേനോന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍; നടി പ്രതികരിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
ശ്വേത മേനോൻ വീണ്ടും വിവാഹമോചനത്തിന്?

താരങ്ങളെ കുറിച്ച് പ്രണയ ഗോസിപ്പുകള്‍ ഉണ്ടാക്കാനുള്ള അതേ ആവേശം തന്നെ അവരെ വേര്‍പെടുത്താനും പാപ്പരാസികള്‍ കാണിക്കാറുണ്ട്. ഇന്റര്‍നെറ്റ് യുഗത്തില്‍ മരിക്കാത്തവരെ കൊല്ലുന്നതൊക്കെ ഇതിന് മുന്‍പും കണ്ടിട്ടുള്ളതാണ്.

തന്റെ വിവാഹ മോചന വാര്‍ത്തയും അത്തരത്തില്‍ കെട്ടിച്ചമച്ചതാണ് എന്ന് ശ്വേത മേനോന്‍. ചിലര്‍ തന്റെ രണ്ടാം വിവാഹ മോചനത്തിനായി കാത്തിരിയ്ക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. വിവാഹ മോചന വാര്‍ത്തയെ കുറിച്ച് ശ്വേതയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് വായിക്കാം

ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

ഇതാദ്യമല്ല

പല തവണ എന്റെ വിവാഹ മോചന വാര്‍ത്തകള്‍ ഞാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അതിനോട് പ്രതികരിയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുമ്പോള്‍ ചിരിവരും.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍ ഞാന്‍ വിവാഹ മോചിതയായ വാര്‍ത്ത വന്നത് ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. എനിക്ക് ചിരി വന്നു. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കാര്യം അറിയിച്ചു.

ഇപ്പോള്‍ ഇതൊരു തമാശ

ഇനി എപ്പോഴാണ് എന്റെ വിവാഹ മോചന വാര്‍ത്ത വരിക എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍. ഇപ്പോള്‍ ഞങ്ങളുടെ പ്രധാന തമാശയാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ആദ്യ വിവാഹം

ബോബി ബോസലെ എന്ന ആളാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ നടി വിവാഹ മോചനം നേടി സിനിമയില്‍ തിരിച്ചെത്തുകയായിരുന്നു.

ശ്രീയെ വിവാഹം ചെയ്യുന്നത്

തുടര്‍ന്നാണ് ശ്വേത ശ്രീവത്സനെ വിവാഹം ചെയ്തത്. ഇരു വീട്ടുകാരും ആലോചിച്ച് നടത്തി. വിവാഹമായിരുന്നു അത്. 2011 ല്‍ ശ്വേതയും ശ്രീവത്സനും വിവാഹിതരായി.

സിനിമയില്‍ സജീവം

ശ്വേതയെ എല്ലാ തരത്തിലും പിന്തുണയ്ക്കുന്ന ഭര്‍ത്താവാണ് ശ്രീവത്സന്‍. അതുകൊണ്ട് തന്നെ ശ്വേത അഭിനയം തുടര്‍ന്നു. വിവാഹ ശേഷവും ആരും ചെയ്യാന്‍ മടിക്കുന്ന വേഷവും എടുക്കുന്നതില്‍ ശ്വേതയ്ക്ക് യാതൊരു വിസമ്മതവും ഇല്ലായിരുന്നു.

വിവാദമായ പ്രസവം

കേരളക്കരയില്‍ ഏറെ വിവാദമായ പ്രസവമാണ് ശ്വേതയുടേത്. കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത തന്റെ പ്രസവം ഷൂട്ട് ചെയ്യാന്‍ അനുവദിച്ചതിന് ഇനിയൊരകു പുകിലുണ്ടാവാനില്ല. സബൈന എന്നാണ് ഏക മകളുടെ പേര്.

English summary
Someone waiting for my second divorce says Shewtha Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X