»   »  വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയവും വേർപിരിയലുമെല്ലാം ഒരു പതിവ് കഴ്ചയാണ്. ആരാധകരെ ഞെട്ടിച്ച് ഒരു ബ്രേക്കാപ്പായിരുന്നു ദീപിക പദുകോണിന്റേയും രൺവീർ കപൂറിന്റേയും. ഇതിനുള്ള കാരണവും നാട്ടിൽ പാട്ടായിരുന്നു.

deepika

ഗ്രാമിയിൽ മിന്നിത്തിളങ്ങി ബ്രൂണോ മഴ്സ് ! മികച്ച ഗാനം, ആല്‍ബത്തിനടക്കം അഞ്ച് പുരസ്‌കാരങ്ങള്‍...

എന്നാൽ പ്രണയ തകർച്ച കഴിഞ്ഞ് പുതിയ പ്രണയവും താരം തുടങ്ങിയെങ്കിൽ ആദ്യത്തെ ബോയ് ഫ്രണ്ടിനേയോ പ്രണയം ചീറ്റിപ്പോകാനുള്ള കാരണത്തേയോ താരം മറന്നിട്ടില്ല. വോഗ് ബിഎഫ്എഫിനു നൽകിയ അഭിമുഖത്തിലാണ് താരം പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

സിനിമ തന്റെ ജോലിയാണ്, അത് മികച്ചതാക്കും! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ബോളിവുഡ് താരം

വിവാഹം

വോഗ് ബിഎഫ്എഫിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിവാഹ സ്വപ്നങ്ങൾ വെളിപ്പെടുത്തിയത്. പെട്ടെന്നുള്ള ഒരു വിവാഹത്തിന് താൽപര്യമില്ലെന്ന് ദീപിക തുറന്നു പറഞ്ഞു. കൂടാതെ വിവാഹത്തെ കുറിച്ചു ഇതുവരെ ആലോചിച്ചിട്ടു പോലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഒരാളെ മാത്രം ക്ഷണിക്കില്ല

വിവാഹത്തിനെ കുറിച്ച് പ്ലാനിങ് ഇല്ലെങ്കിൽ പോലും ഒരു കാര്യം താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിവാഹത്തിന് ബോളിവുഡിലെ ഒരു താരത്തെ മാത്രം ക്ഷണിക്കില്ലെന്നു ദീപിക തുറന്നു പറഞ്ഞു. വിവാഹത്തിന് കത്രീന കെയ്ഫിനെ ക്ഷണിക്കുമോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് ദീപിക നോ എന്ന് മറുപടി പറ‍ഞ്ഞത്.

ദീപിക -കത്രീന ബന്ധം

ദീപികയും കത്രീനയും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്ന് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ദീപികയുടെ മുൻകാമുകൻ രൺബീർ കപൂർ കത്രീന കെയ്ഫുമായി അടുത്തതാണ് ഇരുവരും തമ്മിൽ തെറ്റാൻ കാരണമെന്ന് ബോളിവുഡിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ദീപിക-രൺവീർ സിങ് ബന്ധം

ഗോസിപ്പ് കോളങ്ങളിൽ പാട്ടാണ് ദീപിക രൺവീർ സിങ് ബന്ധം. വിവാഹം ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തു വന്നിട്ടു പോലും പ്രതികരിക്കാൻ താരജോഡികൾ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നു ദീപിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Sorry, Katrina Kaif. Deepika Padukone will not invite you to her wedding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam