»   » മൊട്ടത്തലയും ജിം ബോഡിയും, ഒരു വില്ലന്റെ ഛായയുണ്ടല്ലോ; സൗബിന്‍ ഇതെന്തിനുള്ള പുറപ്പാടാണ്?

മൊട്ടത്തലയും ജിം ബോഡിയും, ഒരു വില്ലന്റെ ഛായയുണ്ടല്ലോ; സൗബിന്‍ ഇതെന്തിനുള്ള പുറപ്പാടാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ നടനാണ് സൗബിന്‍ ഷഹീര്‍. സഹ സംവിധായകനായി വന്ന്, ഹാസ്യ നടനായി ചിരിപ്പിച്ച് ഇപ്പോള്‍ സംവിധാനത്തില്‍ ഒരു കൈ നോക്കാനുള്ള പുറപ്പാടിലാണ്.

സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

അതിനിടയിലിതാ സൗബിന്റെ പുതിയ ലുക്ക് ഫേസ്ബുക്കില്‍ വൈറലാകുന്നു. മൊട്ടത്തലയും ജിം ബോഡിയുമൊക്കെയുള്ള ഫോട്ടോ കണ്ടാല്‍ ഒരു വില്ലന്റെ ഛായയുണ്ട്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി സ്വീകരിച്ച് ഗെറ്റപ്പാണോ എന്തോ... നോക്കാം

കണ്ടാ കണ്ടാ... വില്ലന്റെ ഭാവമില്ലേ

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സൗബിന്റെ പുതിയ ചിത്രം. സൂക്ഷിച്ച് നോക്കിക്കേ ഉണ്ണീ... വില്ലന്റെ മുഖച്ഛായയോ കാപ്പിയോ എന്തോ ഇല്ലേ...

സംവിധായകനാകാനുള്ള പുറപ്പാടിലാണ്

സംവിധായകന്‍ ആകണം എന്ന ലക്ഷ്യവുമായാണ് സൗബിന്‍ സിനിമയില്‍ എത്തിയത്. ഒടുവില്‍ ആ ലക്ഷ്യത്തിലെത്തുകയാണ്. പറവ എന്ന സൗബിന്റെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും

അഭിനയത്തിന്റെ തിരക്കുകളിലാണ്

കരാറൊപ്പിട്ട ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സൗബിന്‍. അത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്റെ സ്വപ്‌ന ചിത്രമായ പറവയുമായി പറക്കും.

പ്രേമം മുതല്‍ അനുരാഗ കരിക്കിന്‍ വെള്ളം വരെ

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് സൗബിന്‍ ശ്രദ്ധേയനായത് പ്രേമത്തിലെ പി ടി മാഷിന് ശേഷമാണ്. അവിടെ നിന്നിങ്ങോട്ട് സുമേഷായും (ചന്ദ്രേട്ടന്‍ എവിടെയാ) സുനിക്കുട്ടനായും (ചാര്‍ലി), ക്രിസ്പിനായും (മഹേഷിന്റെ പ്രതികാരം) പ്രകാശനായും (കലി) പ്രേക്ഷരെ ചിരിപ്പിച്ചു. അനുരാഗ കരിക്കിന്‍ വെള്ളമാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

English summary
A snap is taking its rounds of Soubin Shahir in a new look & style. With tonsured head and wearing sunglasses, his makeover looks appealing and gives a freak look. It is dedicated for all those who ask for a change.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam