മോഹന്‍ലാലിനെ ആടുതോമയാക്കിയ ഭദ്രന്റെ അടുത്ത നായകന്‍ സൗബിന്‍ ഷാഹിര്‍? മറ്റൊരു കൊലമാസ്സ് ചിത്രമാവുമോ?
സിനിമാലോകത്തെ തന്നെ ഒന്നടങ്കം ത്രസിപ്പിക്കുന്ന തരത്തിലുള്ള നിരവധി പ്രഖ്യാപനങ്ങളാണ് അടുത്തിടെയായി പുറത്തുവന്നത്. താരങ്ങളുടെ അടുത്ത സിനിമയേതാണെന്നറിയാനായുള്ള ആകാംക്ഷയില്‍ കഴിയുന്നതിനിടയിലാണ് പുതിയ പ്രഖ്യപാനങ്ങള്‍ എത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ഭദ്രന്‍ സിനിമയുമായ.ി എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹത്തിന്റെ വരവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും താരത്തിന്റെ സമയക്കുറവ് കാരണം ആ സിനിമ മാറ്റിവെച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട് പുറത്തുവന്നത്. സൗബിന്‍ ഷാഹിറിനെ നിയാകനാക്കി സിനിമയൊരുക്കാനുള്ള നീക്കത്തിലാണ് ഭദ്രനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികമുള്‍പ്പടെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. സൗബിനും ഭദ്രനും ഒരുമിക്കാനുള്ള തയ്യാറെടുപ്പിലാണെന്നറിഞ്ഞത് മുതല്‍ ആരാധകരും ആകാംക്ഷയിലാണ്. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സൗബിനായിരുന്നു. സുഡാനി ഫ്രം നൈജീരിയയിലൂടെയായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചത്.

ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമായി മാറിയ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്റേതായി പുറത്തിറങ്ങുന്ന സിനിമയെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജോണ്‍ പോള്‍ ജോര്‍ജിന്റെ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഭദ്രന്‍-സൗബിര്‍ ഷാഹിര്‍ സിനിമയുടെ ഔദ്യോഗിക പ്രവര്‍ത്തനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.


Click it and Unblock the Notifications