»   » ദുല്‍ഖറിനൊപ്പം സൗഭിന്റെ സെല്‍ഫി വൈറലാകുന്നു

ദുല്‍ഖറിനൊപ്പം സൗഭിന്റെ സെല്‍ഫി വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പല തരത്തിലുള്ള സെല്‍ഫികളും കണ്ടിട്ടുണ്ട്. എന്നാല്‍ സൗബിന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കിയിരിക്കുന്ന പോലൊരു സെല്‍ഫി ആദ്യമായിട്ടാണ്. ദുല്‍ഖറിനൊപ്പമുള്ള സെല്‍ഫി മറ്റ് സിനിമാ പ്രമോഷന്‍ പേജുകള്‍ ഏറ്റെടുത്തതോടെ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.

സിനിമിലെ ഒരു രംഗം കാണുന്നതുപോലെ രസകരമാണ് നാല് സെല്‍ഫികള്‍ കോര്‍ത്തിണക്കിയ സൗബിന്റെ പ്രൊഫൈല്‍ പിക്ചര്‍. ദുല്‍ഖര്‍ സല്‍മാന്‍ സെല്‍ഫിയ്ക്ക് പോസ് കൊടുക്കുന്ന കാര്യം പണ്ടേ ആരാധകര്‍ക്കിടയില്‍ വലിയ കാര്യത്തോടെ പറഞ്ഞു നടക്കുന്ന ഒരു വിഷയമാണ്. കാറിലിരുന്നൊക്കെ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് കുടുത്ത ഡിക്യുവിന്റെ പെരുമ ഫേസ്ബുക്കില്‍ പാടി നടന്നിട്ടുണ്ട്.


soubin-dulquar

പക്ഷെ ഇപ്പോള്‍ ഈ സെല്‍ഫി പുറത്ത് വന്നിരിയ്ക്കുന്നത് കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നേരത്തെ ചാര്‍ലി എന്ന ചിത്രത്തിലും സൗബിനും ദുല്‍ഖറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

English summary
Soubin Shahir's selfie with Dulquar Salman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam