»   » മോഹന്‍ലാലിന്റെ നായികയാകുന്ന തെന്നിന്ത്യന്‍ താരത്തിന്റെ 'ലീക്ക്ഡ് കുളിസീന്‍' വീണ്ടും വൈറലാകുന്നു

മോഹന്‍ലാലിന്റെ നായികയാകുന്ന തെന്നിന്ത്യന്‍ താരത്തിന്റെ 'ലീക്ക്ഡ് കുളിസീന്‍' വീണ്ടും വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ മറ്റൊരു തെന്നിന്ത്യന്‍ താരം കൂടെ മലയാള സിനിമയില്‍ അരങ്ങേറുകയാണ്, ഹന്‍സിക മോട്ട്വാണി. ചെറുതെങ്കിലും വളരെ പ്രധാന്യമുള്ള വേഷമാണ് ഹന്‍സികയ്ക്ക് ചിത്രത്തിലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ജയം രവിയും ഹന്‍സികയും പ്രണയത്തില്‍, ഭാര്യയുമായി എന്നും വഴക്ക്; അച്ഛനെ അനുസരിക്കുന്നില്ല?

സൂപ്പര്‍സ്റ്റാറിന്റെ നായികയായി ഹന്‍സിക മലയാളത്തിലെത്തുന്നു എന്ന് കേട്ടപ്പോള്‍ ചിലര്‍ നടിയുടെ ചരിത്രം ചികഞ്ഞുപോയതുകൊണ്ടോ എന്തോ, ഇപ്പോള്‍ ഹന്‍സികയുടെ ഒരുപഴയ വീഡിയോ വീണ്ടും ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. 2015 ല്‍ ലീക്കായ വീഡിയോയാണ് 'മോഹന്‍ലാലിന്റെ നായികയുടെ ലീക്ക്ഡ് കുളിസീന്‍' എന്ന് പറഞ്ഞ് ഇപ്പോള്‍ വീണ്ടും പ്രചരിയ്ക്കുന്നത്.

പ്രചരിയ്ക്കുന്ന വീഡിയോ

ഏകദേശം ഒരു വര്‍ഷത്തോളമായി ഈ വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്കായിട്ട്. ഹന്‍സികയുടേത് എന്ന പേരില്‍ പ്രചരിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ ആരോ വീണ്ടും കുത്തിപ്പൊക്കി എടുക്കുകയായിരുന്നു. എന്നാല്‍ വീഡിയോയിലുള്ള താരം ഹന്‍സിക തന്നെയാണോ എന്ന് വ്യക്തമല്ല.

എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ ഈ വീഡിയോയ്‌ക്കെതിരെ ഹന്‍സിക പ്രതികരിച്ചിട്ടില്ല. ഈ വീഡിയോയ്ക്ക് ശേഷം നടിയുടെ ഐസ് ബക്കറ്റ് ചാലഞ്ച് വീഡിയോയും 'കുളിസീന്‍' എന്ന ടാഗോടെ പ്രചരിച്ചിരുന്നു. ഹന്‍സികയുടേതെന്ന പേരില്‍ മോര്‍ഫ് ചെയ്ത ഫോട്ടോകളും ഇന്റര്‍നെറ്റില്‍ വൈറലായി. എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങളോട് നടി ഒരിക്കലും പ്രതികരിച്ചിട്ടില്ല.

സിനിമയില്‍ തുടക്കം

മഹാരാഷ്ട്രക്കാരിയായ ഹന്‍സിക മോട്ട്വാണി തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഹിന്ദി, തെലുങ്ക് സിനിമകളില്‍ ബാലതാരമായിട്ടാണ് ഹന്‍സിക കരിയര്‍ ആരംഭിച്ചത്. ദേശമുഡുരു എന്ന തെലുങ്ക് ചിത്രത്തിലൂടെ അല്ലു അര്‍ജുന്റെ ജോഡിയായിട്ടാണ് നായികാ നിരയിലെത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെടുകയും തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു

തമിഴിലേക്ക്

ധനുഷിന്റെ നായികയായി മാപ്പിള്ളൈ എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക തമിഴ് സിനിമാ ലോകത്ത് എത്തിയത്. അത് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് എങ്കേയും കാതല്‍, വേലായുധം, ഒരു കല്‍ ഒരു കണ്ണാടി, സേട്ടൈ, സിങ്കം 2, ബിരിയാണി, മാന്‍ കരാട്ടൈ, അരണ്‍മനൈ തുടങ്ങി ഇന്നലെ (ഫെബ്രുവരി 2) റിലീസ് ചെയ്ത ബോഗന്‍ വരെ തമിഴില്‍ ധാരാളം സിനിമകള്‍ ചെയ്തു.

മലയാളത്തിലേക്ക്

ഹന്‍സിക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ദിലീപിന്റെ നായികയായി പ്രൊഫ. ഡിങ്കനില്‍ അഭിനയിക്കുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്ത നടി നിഷേധിച്ചു. പിന്നീട് ദുല്‍ഖറിന്റെ നായിയകയായി വാര്‍ത്ത വന്നു. തുടര്‍ന്ന് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തുകയാണ് ഹന്‍സിക.

ലാല്‍ ചിത്രത്തില്‍ ഹന്‍സിക

ചിത്രത്തില്‍ വളരെ ചെറിയൊരു റോളാണെങ്കിലും പ്രധാന്യമുള്ള വേഷമാണെന്ന് സംവിധായകന്‍ പറയുന്നു. ഹന്‍സികയെ കൂടാതെ തമിഴ് താരം വിശാലും, തെലുങ്ക് താരം ശ്രീകാന്തും ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നുണ്ട്.

English summary
South actress leaked video goes viral, who is debut to malayalam with Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam