Don't Miss!
- Automobiles
സിറ്റിയുടെ മുഖം മിനുക്കാനൊരുങ്ങി ഹോണ്ട; അപ്പ്ഡേറ്റുകൾക്കൊപ്പം പുത്തൻ വേരിയന്റുകളും ലൈനപ്പിൽ
- News
പികെ ഫിറോസ് ജയിലില്‍: പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് ലീഗ്, അത്ഭുതപ്പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി
- Sports
പ്രതിഭയുള്ള സീനിയേഴ്സ്, പക്ഷെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവില്ല! മൂന്ന് പേരിതാ
- Lifestyle
ഓരോ പെണ്‍കുഞ്ഞും ലോകത്തിന്റെ അഭിമാനം; ഇന്ന് ദേശീയ ബാലികാ ദിനം
- Finance
ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കണോ? കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ
- Travel
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
പ്രണയം പരസ്യമാക്കാനോ ഈ പ്രത്യക്ഷപ്പെടൽ...?, നടൻ വിജയ് വർമക്കൊപ്പം പാപ്പരാസികൾക്ക് മുന്നിൽ വീണ്ടും തമന്ന!
സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്ക് തമന്ന ഭാട്ടിയയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹാപ്പി ഡെയ്സ്, പയ്യ തുടങ്ങിയ സിനിമകളിലൂടെയാണ് തമന്ന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ഇപ്പോൾ തമിഴിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ താരമൂല്യമുള്ള നടിയാണ് തമന്ന ഭാട്ടിയ.
തമന്നയെ കണ്ടാൽ നോക്കി നിൽക്കാൻ തോന്നുമെന്നാണ് ആരാധകർ പറയാറുള്ളത്. ആരാധകർ വെണ്ണക്കൽ ശിൽപത്തോടാണ് തമന്നയുടെ സൗന്ദര്യത്തെ ഉപമിക്കാറുള്ളത്. വയസ് മുപ്പത്തിമൂന്ന് ആയെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല.

വളരെ ചെറിയ പ്രായം മുതൽ നടിയായും മോഡലായും ലൈം ലൈറ്റിന് മുമ്പിലുണ്ട് തമന്ന ഭാട്ടിയ. എന്നാൽ അടുത്തിടെയായി തമന്ന പ്രണയത്തിലാണെന്ന ഗോസിപ്പാണ് സിനിമാ മേഖലയിൽ വ്യപകമായി പ്രചരിക്കുന്നത്.
ബോളിവുഡിൽ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് വർമയുമായി തമന്ന പ്രണയത്തിലാണെന്നാണ് വാർത്തകൾ. ഇരുവരേയും പതിവായി ഒന്നിച്ച് കാണാൻ തുടങ്ങിയതോടെയാണ് വാർത്തകൾ പ്രചരിച്ചത്.
അടുത്തിടെ മുംബൈയിൽ നടന്ന അവാർഡ് ഷോയിൽ വിജയ് വർമയ്ക്കൊപ്പമാണ് തമന്ന എത്തിയത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഗോവയിൽ ഇരു താരങ്ങളും ഒന്നിച്ചാണ് പുതുവത്സരം ആഘോഷിച്ചത്. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും പുറത്ത വന്നിരുന്നു.
ഇതോടെയാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം ഉയർന്നത്. 2012ൽ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിലൂടെയാണ് വിജയ് വർമ ബോളിവുഡിൽ എത്തുന്നത്. പിങ്ക് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗല്ലി ബോയ്, ഡാർലിങ്സ്, മിർസാപൂർ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങളിൽ വിജയ് വർമ അഭിനയിച്ചിട്ടുണ്ട്. കാമുകനൊപ്പം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ നീല നിറത്തിലുള്ള ഗ്ലാമറസ് ഗൗണായിരുന്നു താരം ധരിച്ചിരുന്നത്. ഏത് നിറത്തിലുള്ള വസ്ത്രത്തിലും അവര്‍ക്കൊരു പ്രത്യേക ഭംഗിയാണ്.
താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. 2005ൽ വിവേക് ഒബ്റോയിക്കൊപ്പം ചാന്ദ് സാ റോഷൻ ചെഹ്രയിൽ അഭിനയിച്ചാണ് തമന്ന കരിയർ ആരംഭിച്ചത്.

സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായി. അതേവർഷം തന്നെ തെലുങ്കിൽ ശ്രീ എന്നൊരു സിനിമയിലും തമന്ന അഭിനയിച്ചു. തെലുങ്കിൽ എത്തിയതോടെ തമന്ന സൗത്ത് ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. പതിയെ 2006ൽ തമിഴ് ചിത്രം കേഡിയിലൂടെ കോളിവുഡിലെത്തി. തമന്നയുടെ വളർച്ചയും വളരെ പതിയെ സംഭവിച്ച ഒന്നാണ്.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെപ്പോലെ തന്നെ തനിക്ക് ഇന്ന് കിട്ടുന്ന സ്റ്റാർഡം തമന്ന സ്വന്തം പ്രയത്നത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. സോപ്പ്, ഫേസ് ക്രീം തുടങ്ങി ഒട്ടുമിക്ക കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങളുടേയും ബ്രാൻഡ് അംബാസിഡറുമാണ് തമന്ന.
പതിനേഴ് വർഷം ലൈം ലൈറ്റിൽ നിന്ന് തമന്ന സമ്പാദിച്ചത് കോടികളാണ്. റിപ്പോർട്ട് പ്രകാരം തമന്ന ഭാട്ടിയയുടെ ആസ്തി ഏകദേശം 110 കോടി രൂപയാണ്. പ്രതിവർഷം 12 കോടി രൂപ നടി സമ്പാദിക്കുന്നുണ്ട്. അതായത് തമന്നയുടെ പ്രതിമാസ വരുമാനം ഏകദേശം ഒരു കോടി രൂപയാണ്.
തമന്ന ഓരോ ചിത്രത്തിനും ഏകദേശം നാല് മുതൽ അഞ്ച് കോടി രൂപവരെയും ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത് 60 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. 2018ൽ ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ 10മിനിറ്റ് നൃത്തം ചെയ്തതിന് 50 ലക്ഷം രൂപ ഈടാക്കിയതായി റിപ്പോർട്ടുണ്ട്. മുംബൈയിലെ വെർസോവയിൽ 16 കോടിയിലധികം വിലമതിക്കുന്ന ഒരു ആഡംബര അപ്പാർട്ട്മെന്റും തമന്നയ്ക്കുണ്ട്.
-
ബംഗ്ലാവിൽ ഔതയെന്ന പാെട്ട പടം അല്ലേ എടുത്തതെന്ന് ഒരുപാട് പേർ ചോദിക്കുന്നു; മറുപടിയുണ്ട്; ശാന്തിവിള
-
'ഓംകാറിനെ കാണാൻ കൂട്ടുകാരെത്തി'; വർഷങ്ങൾക്ക് ശേഷം നരേന് പിറന്ന മകനെ കാണാനെത്തി ഇന്ദ്രജിത്തും ആസിഫും!
-
'അച്ഛൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് വിവാഹ നിശ്ചയം, ആ മരണം പ്രതീക്ഷിച്ചിരുന്നില്ല'; ഭാവനയുടെ വിവാഹ വാർഷികം!