'വിജയ് സിനിമ റിലീസിനെത്തുമ്പോൾ‌ തന്റെ സിനിമയും റിലീസ് ചെയ്യണമെന്ന നിർബന്ധമുണ്ട് അജിത്തിന്'; ചെയ്യാർ ബാലു

തമിഴിലെ സൂപ്പർ താരങ്ങളാണ് അജിത്തും വിജയിയും. രണ്ടുപേരും വർഷത്തിൽ ഒരു സിനിമ റിലീസ് ചെയ്യുക എന്ന രീതിയിലാണ് സിനിമകൾ കമ്മിറ്റ് ചെയ്യുന്നത്. തമിഴ്നാട്ടിൽ സ്ഥിരമായി നടക്കുന്ന ഒന്നാണ് ഫാൻ ഫൈറ്റ്.

അജിത്തും വിജയിയും മാത്രമല്ല തമിഴിലെ ഏതെങ്കിലുമൊക്കെ സൂപ്പർ താരങ്ങളുടെ സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്താൽ കുറഞ്ഞത് ഒരു തർക്കമെങ്കിലും ഫാൻസുകാർ തമ്മിലുണ്ടാകും. വിജയ് സിനിമ വാരിസും അജിത്ത് സിനിമ തുനിവും ഒരുമിച്ച് അടുത്തിടെ തിയേറ്ററുകളിൽ‌ റിലീസ് ചെയ്തപ്പോഴും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഒമ്പത് വർഷത്തിന് ശേഷമായിരുന്നു അജിത്തിന്‍റേയും വിജയിയുടേയും ചിത്രം ഒന്നിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നിലാണ് വാരിസും തുനിവും റിലീസ് ചെയ്തശേഷം വിജയ്-അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ച് സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. സ്വന്തമായി ഫാൻസ് ​അസോസിയേഷൻ ഇല്ലാത്ത താരമാണ് അജിത്ത്. വർഷങ്ങൾക്ക് മുമ്പാണ് താരം ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടതും.

Vijay And Ajith

പക്ഷെ ഇപ്പോഴും അജിത്തിന് അന്തമായി സ്നേഹിക്കുന്നവർ ഒരുമിച്ച് നിന്ന് സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇനി വരാനിരിക്കുന്ന അജിത്ത് സിനിമ വിടാമുയർച്ചിയാണ്. സിനിമയുടെ ഷൂട്ടിങ് ജലൈയിൽ ആരംഭിക്കും. അജിത്ത് ഇപ്പോൾ ബൈക്കുമായി ലോകം ചുറ്റുകയാണ്.

താരത്തിന്റെ 52-ാം പിറന്നാൾ ദിനത്തിലാണ് അജിത്തുമൊത്തുള്ള അണിയറയിൽ ഒരുങ്ങുന്ന ചിത്രം ലെെക്ക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. വിടാമുയർച്ചി അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ്. മഗിഴ് തിരുമേനിയാണ് വിടാമുയർച്ചി ചെയ്യുന്നത്. പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്ന ടാ​ഗ് ലെെനോട് കൂടിയാണ് ടെെറ്റിൽ റിലീസ് ചെയ്തത്.

അജിത്തിന്റെ 62-ാം ചിത്രത്തെക്കുറിച്ച് ആരാധകർക്കിടയിൽ ഏറെക്കാലമായി ചർച്ച നടക്കുകയായിരുന്നു. 62-ാം ചിത്രം ആര് സംവിധാനം ചെയ്യുമെന്നതായിരുന്നു പ്രധാന ചർച്ച. വി​ഗ്നേഷ് ശിവനായിരുന്നു ആദ്യ പരി​ഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ വി​ഗ്നേഷ് ഈ പ്രോജക്ടിൽ നിന്നും പിന്മാറി. അജിത്തിന്റെ 63-ാം ചിത്രം വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

അതേസമയം അജിത്തിന്റെ ആ​ഗ്ര​ഹ പ്രകാരമാണ് സിനിമയുടെ ഷൂട്ടിങ് ജൂലൈയിലേക്ക് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ജേർണലിസ്റ്റുമായ ചെയ്യാർ ബാലു പറയുന്നത്.

Vijay And Ajith

ജൂലൈയിൽ ഷൂട്ടിങ് ആരംഭിച്ച് 2024 തമിഴ് പുത്താണ്ട് ദിനമായ ഏപ്രിൽ പതിനാലിന് റിലീസ് വെക്കാനാണ് അജിത്തിന്റെ തീരുമാനമെന്നും ചെയ്യാർ ബാലു പറയുന്നു. വിജയിയുടെ അറുപത്തിയെട്ടാം ചിത്രം ആ സമയത്തേക്കാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും തുനിവിനും വാരിസിനും കിട്ടിയതുപോലൊരു റിലീസാണ് അജിത്തിന് വിടാമുയർച്ചിക്കും ഉദ്ദേശിക്കുന്നതെന്നും ചെയ്യാർ‌ ബാലു പറയുന്നു.

സിനിമയ്ക്ക് പുറത്ത് സുഹൃത്തുക്കളാണെങ്കിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ‌ സൂപ്പർ താരങ്ങൾ അതിപ്പോൾ ആരായാലും പരസ്പരം മത്സരമുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.

നടന്‍ വിജയ് ഇപ്പോള്‍ ലോകേഷ് കനകരാജിനൊപ്പം ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുമ്പോള്‍ ദളപതി 68 എന്ന വിജയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. നടന്‍ ജീവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗില്‍, മെര്‍സല്‍, തെരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അറ്റ്ലിയാണ് ദളപതി 68 സംവിധാനം ചെയ്യുന്നതെന്നാണ് സൂചന.

നടനും സംവിധായകനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ദളപതി 68. വാരിസിന് സമ്മിശ്ര പ്രതികരണമണ് ലഭിച്ചത്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

Read more about: vijay ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X