»   » ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

By: Karthi
Subscribe to Filmibeat Malayalam

ലൗ 24*7 എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായികയാണ് ശ്രീബാല കെ മേനോന്‍. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ച ശ്രീബാല കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരികൂടെയാണ്. ശ്രീബാല ഫേസ്ബുക്കില്‍ പങ്കുവച്ച് ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 

ഒരു തുണിമുക്കി ക്യാമറ ലെന്‍സ് ഒന്ന് തുടക്കാമായിരുന്നില്ലേ? ലാല്‍ ജോസിനോട് പ്രേക്ഷകന്റെ ചോദ്യം...

പിടിച്ച് നില്‍ക്കാന്‍ ഇനി ആഞ്ഞ് 'തള്ളണം'! 'പുള്ളിക്കാരന്' ബോക്‌സ് ഓഫീസില്‍ കാലിടറിയോ? ദയനീയം...

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പ്രത്യേകം ബ്രാക്കറ്റില്‍ രേഖപ്പെടുത്തി ആരംഭിച്ചിരിക്കുന്ന ഈ കുറിപ്പ് ടിറ്റോ എന്ന ഹാന്‍ഡ് മെയ്ഡ് വോഡ്കയേക്കുറിച്ചാണ്. ഭര്‍ത്താവിനൊപ്പം രണ്ട് പെഗ് കഴിച്ചതിന്റെ അനുഭവമാണ് ശ്രീബാല പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്.

ഭര്‍ത്താവിനുള്ള ഗിഫ്റ്റ്

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗള്‍ഫിലേക്ക് പോയ ശ്രീബാല, ഭര്‍ത്താവിന് എന്താണ് കൊണ്ടുവന്ന് കൊടുക്കേണ്ടത് എന്ന് ചോദിച്ചു. എല്ലാ ഭര്‍ത്തക്കന്മാരേയും പോലും മദ്യം മതി എന്നായിരുന്നു ആഗ്രഹമെങ്കിലും വാങ്ങിക്കൊടുക്കില്ല എന്നതിനാല്‍ വല്ല ഉണങ്ങിയ ഈന്തപ്പഴമോ പിസ്തയോ മതി എന്നായിരുന്നു ആവശ്യം.

അണ്ണാ ഏത് ബ്രാന്റ് വേണം

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡ്യൂട്ടി പെയ്ഡ് ഷോപ്പിലെത്തിയപ്പോള്‍ ഭര്‍ത്താവിനോട് അതിയായ സ്‌നേഹം മൂത്ത ശ്രീബാല വാട്ട്‌സ് ആപ്പില്‍ ചോദിച്ചു. അണ്ണാ ഏത് ബ്രാന്‍ഡ് വേണം? നാട്ടില്‍ കിട്ടുന്ന അല്‍ത്തു കുലുത്തു സാധനം കൊണ്ടുവന്ന ഗള്‍ഫിനെ അപമാനിക്കരുതെന്നായിരുന്നു മറുപടി.

എവിടേം കേള്‍ക്കാത്ത പേര്

ഇതുവരെ കേള്‍ക്കാത്ത ഒരു സാധനം വാങ്ങണം എന്ന് തീരുമാനിച്ചു. ടിറ്റോസ് ഹാന്‍ഡ് മെയ്ഡ് വോഡ്ക ഒരെണ്ണം വാങ്ങി വീട്ടിലെത്തി. ആദ്യമായി കേള്‍ക്കുന്നതായതുകൊണ്ട് എങ്ങനെയുണ്ടാകും ഇത് എന്ന സംശയം ഭര്‍ത്താവിലുണ്ടായിരുന്നു. ഇതുവരെ കേള്‍ക്കാത്ത സാധനമല്ലേ ഡബിള്‍ ഹാപ്പി ആയിക്കൊള്ളു എന്ന ശ്രീബാല പ്രോത്സാപ്പിച്ചു.

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്

ആദ്യ പരീക്ഷണം ആയതുകൊണ്ട് ഭര്‍ത്താവ് ശ്രീബാലയേയും ക്ഷണിച്ചു. സംഗതി നല്ലതാണെന്ന് തെളിയിക്കേണ്ടത് തന്റേയും കൂടെ ആവശ്യമായതിനാല്‍ അവര്‍ ഒപ്പം കൂടി. നാരങ്ങയും സോഡയും ചേര്‍ത്ത് ടിറ്റോ ഓരോന്നങ്ങ് പിടിപ്പിച്ചു. ഒന്നും സംഭവിച്ചില്ല. പിന്നെ ഓരോന്നും കൂടെ അങ്ങ് പിടിപ്പിച്ചു.

ദാമ്പത്യത്തിനും ഹാനികരം

മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍ ടിറ്റോ ദാമ്പത്യത്തിനും ഹാനികരമാണ് എന്ന് ശ്രീബാല പറയുന്ന. രണ്ടെണ്ണം അടിച്ചയുടന്‍ ഭര്‍ത്താവ് ഒറ്റ ചോദ്യം, ശ്രീബാല മറുപടിയും നല്‍കി. രണ്ട് പേരും ഞെട്ടി. മറുപടി സത്യമായിരുന്നു. ദാമ്പത്യന് ഹാനികരമായ സത്യം.

ഒടുവില്‍ സംഭവിച്ചതോ...

24 മണിക്കൂര്‍ നേരം രണ്ട് പേരും സത്യങ്ങള്‍ മാറി മാറി പറഞ്ഞുകൊണ്ടിരുന്നു. സത്യം പറയാനായി ഭര്‍ത്താവ് ലീവ് പോലും എടുത്തെന്ന് ശ്രീബാല പറയുന്നു. എന്തായാലും ഇത്രയും സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷവും വിവാഹ ബന്ധത്തില്‍ തുടരാന്‍ തന്നെയായിരുന്നു ഇരുവരുടേയും തീരുമാനം. ഇത്രയും ഭീകരമായ പ്രതിഛായ നഷ്ടത്തിന് ശേഷം എന്ത് ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് മാത്രമായിരുന്നു ഇത്.

ടിറ്റോ ഹാന്‍ഡ് മെയ്ഡ് വോഡ്ക

ഒരു ദിവസത്തിന് ശേഷം കിക്ക് ഇറങ്ങിയപ്പോള്‍ ഗൂഗിളില്‍ പോയി ടിറ്റോ വോഡ്കയേക്കുറിച്ച് അന്വേഷിച്ചു. വേള്‍ഡ് സ്പിരിറ്റ് കോംപറ്റീഷനില്‍ ഡബിള്‍ ഗോള്‍ഡ് മെഡല്‍ വാങ്ങിയ അത്യുഗ്രന്‍ സാധനമാണ് ഈ ടിറ്റോ വോഡ്ക. എന്തായാലും ഈ സംഭവത്തിന് ശേഷം മദ്യം എന്ന പേര് കുറേനാള്‍ വീട്ടില്‍ ഉച്ചരിച്ചിട്ടില്ലെന്ന് ശ്രീബാല പറയുന്നു.

കൂട്ടുകാരനും കൊടുത്തു പണി

തങ്ങളുടെ രണ്ട് സുഹൃത്തുക്കള്‍ക്ക് ടിറ്റോ വോഡ്ക നല്‍കിയതിന്റെ അനുഭവവും ശ്രീബാല ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. ടിറ്റോ കഴിച്ചാല്‍ പിന്നെ എല്ലാ സത്യങ്ങളും അത് ആരോടായാലും തുറന്ന് പറയും എന്നതിന്റെ തെളിവായാണ് മറ്റ് രണ്ട് ഉദാഹരണങ്ങളും ശ്രീബാല പങ്കുവച്ചിരിക്കുന്നത്.

കുപ്പി പകുതിയെ ആയിട്ടൊള്ളു

സത്യം വിളിച്ച് പറയുന്ന ടിറ്റോ പകുതിയേ ആയിട്ടൊള്ളു എന്ന് പ്രത്യേക സൂചിപ്പിക്കുന്ന ശ്രീബാല, ടിറ്റോ ഓരോന്ന് അടിക്കാന്‍ ധൈര്യമുള്ള സുഹൃത്തുക്കളെ ക്ഷണിക്കുന്നുമുണ്ട്. ഭാര്യ/ഭര്‍തൃ സമേതമാണെങ്കില്‍ എല്ലാത്തിനും പെട്ടന്ന് ഒരു തീരുമാനമാകുമെന്ന് പ്രത്യേക ഓര്‍മിപ്പിക്കുന്നുമുണ്ട്. ടിറ്റോ ആള് പുലിയാണ് കേട്ടോ, പുപ്പുലി എന്ന വാചകത്തോടെയാണ് ശ്രീബലയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് വായിക്കാം

ശ്രീബാല കെ മേനോന്റെ 'ടിറ്റോ പുലിയാണ് കേട്ടാ' എന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Sreebala K Menon share her Tito's Hand made Vodka experience with husband.
Please Wait while comments are loading...

Malayalam Photos

Go to : More Photos