ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന കുട്ടിമാമ വരുന്നു! നായികയായി ദുര്‍ഗ! ഷൂട്ടിംഗ് പുരോഗമിക്കുന്നു
Recommended Video

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയാണ് കുട്ടിമാമ. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ വിഎം വിനു ആണ് ചിത്രമൊരുക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് നര്‍മ്മത്തിന്റെ അകമ്പടിയോടെ ചിത്രത്തില്‍ പറയുന്നത്. വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആലത്തൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീനിവാസനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് ധ്യാനും ചിത്രത്തില്‍ എത്തുന്നത്. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുരഭി ലക്ഷ്മി,പ്രേംകുമാര്‍,ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തിലാണ് ശ്രീനിവാസന്‍ എത്തുന്നത്. ശേഖരന്‍കുട്ടി എന്നാണ് ചിത്രത്തിലെ യഥാര്‍ത്ഥ പേര്. യുദ്ധത്തിനിടയിലെ ചില സംഭവങ്ങള്‍ അയാളില്‍ ചെലുത്തിയ സ്വാധ്വീനം ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമയില്‍ മീശപിരിച്ചുവെച്ച ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. പാലക്കാട്, കൊല്ലങ്കോട് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
കുട്ടിമാമയ്ക്കു പുറമെ സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍,പവിയേട്ടന്റെ മധുരച്ചൂരല്‍ തുടങ്ങിയ സിനിമകളും ശ്രീനിവാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍ ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











