ഇനിയാണ് തീ പാറുന്ന പോരാട്ടം! ബിഗ് ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തും? ആവേശം ഇനി ബിഗ് ഹൗസിലോ?
Recommended Video

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. അപ്രതീക്ഷിതമായ ട്വിസ്റ്റും ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ക്രിക്കറ്റ് താരമായ ശ്രീശാന്ത് ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തെക്കുറിച്ചുള്ളകൃത്യമായ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പറഞ്ഞുവരുന്നത് ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ കാര്യമാണേ. ബോളിവുഡിന്റെ സ്വന്തം സല്ലു നയിക്കുന്ന പരിപാടിയില്‍ മത്സരിക്കാനായി ശ്രീ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12ാം പതിപ്പാണ് ആരംഭിക്കാനിരിക്കുന്നത്.
മത്സരാര്‍ത്ഥികളുമായി ചാനല്‍ കരാറുകളിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മത്സരം ആരംഭിച്ചതിന് ശേഷമേ ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാനെത്തുന്നതെന്ന് വ്യക്തമാവൂ. താരദമ്പതികളായ ഭാരതി സിങ്ങിന്റെയും ഹാര്‍ഷിന്റെയും പേര് മാത്രമേ നിലവില്‍ പുറത്ത് വന്നിട്ടുള്ളൂ. താന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ശ്രീശാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തന്നെ 'ശ്രീ'യായിരുന്നു താരം. എന്നാല്‍ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് താരത്തിന്റെ ഭാവി മാറിമറിഞ്ഞത്. ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിടുകയാണ് താരം.

ക്രിക്കറ്റില്‍ നിന്നും മാറി നിന്നുവെങ്കിലും സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയായി സജീവമായിരുന്നു താരം. തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇടയ്ക്ക് ചില ഹിന്ദി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിരുന്നു. അതിനാല്‍ത്തന്നെ ഇത് സ്രീയുടെ ആദ്യ റിയാലിറ്റി ഷോയല്ല. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ മാറ്റുരയ്ക്കാനായി താരമെത്തുമോയെന്നറിയാന്‍ ഇനിയും കുറച്ചുനാള്‍ കൂടി കാത്തിരിക്കണം. താരത്തിന്റെ പുത്തന്‍ അവതാരത്തിനായി നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications