അച്ഛനും അമ്മയും എന്നിൽ നിന്നും അകന്നു; വിവാഹിതനാകുന്ന വിശാലിനോട് പറയാനുള്ളത്: ശ്രീ റെഡ്ഡി

പ്രമുഖ താരങ്ങൾക്കെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി പല തവണ വിവാദത്തിലായിട്ടുണ്ട്. എന്നാൽ തന്റെ തുറന്ന് പറച്ചിലുകളിൽ നിന്നും ശ്രീ റെഡ്ഡി പിന്മാറിയില്ല. വിവാദങ്ങൾക്ക് ശേഷം തന്റെ കുടുംബം തന്നിൽ നിന്ന് അകന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീ റെഡ്ഡിയിപ്പോൾ. കുമുദം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

പണക്കാരുടെ കുടുംബമാണ് എന്റെത്. അച്ഛൻ അഞ്ചോളം ക്ഷേത്രങ്ങൾ പരിപാലിക്കുന്നു. വിജയവാഡയിലുള്ള സ്വാമിമാരുടെ ആശ്രമങ്ങൾക്ക് പണം കൊടുക്കും. നാട്ടിൽ ആദരവ് ലഭിക്കുന്നവരാണ് അവർ. എനിക്കിങ്ങനെ പേര് ലഭിച്ചത് അവർക്കിഷ്ടമല്ല. അതുകൊണ്ടാണ് തന്നെ മാറ്റി നിർത്തിയതെന്ന് ശ്രീ റെഡ്ഡി പറയുന്നു. അച്ഛനും അമ്മയും സ്വന്തക്കാരും കസിൻസും നമ്മളുടെ കൂടെ ഇല്ലെങ്കിൽ എന്ത് തരം ജീവിതമാണത്. വളരെ കഷ്ടമാണ്. ആർക്കെതിരെയും സംസാരിക്കരുത്. തുറന്ന് പറഞ്ഞത് കൊണ്ട് തനിക്ക് വലിയ നഷ്ടങ്ങളാണുണ്ടായതെന്നും ശ്രീ റെഡ്ഡി പറയുന്നു.

Sri Reddy   Vishal

നടൻ വിശാലിനെക്കുറിച്ചും ശ്രീ റെഡ്ഡി സംസാരിച്ചു. ആത്മീയ പാതയിൽ പോകുന്നതിനാൽ വിശാലിനോ‌ട് പഴയ വെെരാ​ഗ്യമില്ലെന്ന് ശ്രീ റെഡ്ഡി വ്യക്തമാക്കി. നടി ധൻസികയെ വിവാഹം ചെയ്യാൻ പോകുന്ന വിശാലിനുള്ള ഉപദേശവും ശ്രീ റെഡ്ഡി പങ്കുവെച്ചു. വ്യക്തിത്വത്തിൽ എന്തെങ്കിലും മാറ്റണമെന്നുണ്ടെങ്കിൽ മാറ്റിക്കോളൂ. കാരണം ചില കാര്യങ്ങൾ മാറിയാലേ ചില കാര്യങ്ങൾ നന്നായി വരൂ. സിനിമാ ലോകവവും ഹീറോയെന്ന പേര് നിലനിർത്തുന്നതും ഭർത്താവെന്ന ഉത്തരവാദിത്വവും വ്യത്യസ്തമാണ്. എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടെങ്കിൽ പോലും അത് ജീവിത കാലം മുഴുവൻ പറഞ്ഞ് കൊണ്ടിരിക്കും. വിശാലിനും ധൻസികയ്ക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

താനിപ്പോൾ അധികം അഭിമുഖങ്ങൾ നൽകാത്തതിനെക്കുറിച്ചും ശ്രീ റെഡ്ഡി സംസാരിച്ചു. ഒന്നര വർഷം മുമ്പ് ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. ആവശ്യമില്ലാതെ ചോദ്യങ്ങൾ ചോദിച്ചു. മോശം വാക്കുകൾ ഉപയോ​ഗിച്ചു. ഇന്റർവ്യൂ സ്പെെസ് ചെയ്യുന്നതിന് ഡബിൾ മീനിം​ഗിൽ സംസാരിച്ചു. ആ ഇന്റർവ്യൂവിന് ഞാൻ സമ്മതിച്ചത് തെറ്റായിപ്പോയി. വ്യൂസിന് വേണ്ടി അങ്ങനെ പറയൂ ഇങ്ങനെ പറയൂ എന്നെന്നോട് പറയുകയായിരുന്നു. പിന്നീട് താൻ അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നെന്നും ശ്രീ റെഡ്ഡി പറയുന്നു.

Sri Reddy

ആരൊക്കെ തന്നോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ദെെവം ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നെന്ന് ശ്രീ റെഡ്ഡി വ്യക്തമാക്കി. വിവാ​ദങ്ങളുടെ കാലത്ത് തനിക്ക് പിന്തുണ തന്നത് തെലുങ്ക് നടൻ അലിയാണെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. വളരെ സപ്പോർ‌ട്ടീവ് ആയിരുന്നു. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും ശ്രീ റെഡ്ഡി പറഞ്ഞു. തമിഴിലെയും തെലുങ്കിലെയും മുൻനിര താരങ്ങൾക്കെതിരെയാണ് ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചത്. വിശാലിനെക്കുറിച്ച് നിരന്തരം ആരോപങ്ങൾ ശ്രീ റെഡ്ഡി ഉന്നയിച്ചു.

വിശാൽ ആരോപണങ്ങൾ അവ​ഗണിച്ചു. വിശാലിനെതിരെ നിരവധി തവണ ശ്രീ റെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുണ്ട്. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾ പലരും കാര്യമാക്കിയിരുന്നില്ല. തുറന്ന് പറച്ചിലുകൾ കാരണം സിനിമകളിൽ നടിക്ക് അവസരങ്ങൾ ഇല്ലാതായി. പിന്നീട് യൂട്യൂബ് ചാനലായിരുന്നു ശ്രീ റെഡ്ഡിയുടെ വരുമാന മാർ​ഗം. മീ ടൂ ആരോപണങ്ങൾ സിനിമാ ലോകത്ത് വലിയ വിവാദമായ കാലത്തായിരുന്നു ശ്രീ റെഡ്ഡിയുടെ തുറന്ന് പറച്ചിൽ. പല മുൻനിര താരങ്ങൾക്കെതിരെയും ശ്രീ റെഡ്ഡി സംസാരിച്ചിട്ടുണ്ട്. സിനിമകളിൽ ശ്രീ റെഡ്ഡിയെ ഇപ്പോൾ കാണാറില്ല.

More from Filmibeat

Read more about: sri reddy vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X