മലയാളി നടിമാരും ലിസ്റ്റിലുണ്ടെന്ന് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍, പബ്ലിസിറ്റി സ്റ്റണ്ട് തുടരുന്നു

മലയാളി നടിമാരും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചിരിക്കുകയാണ് തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. ആദ്യം ടോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശ്രീ മുഖം നോക്കാതെ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടിയത്. പ്രേക്ഷകരുടെ പല ആരാധക പുരുഷന്മാരുടേയും യഥാർഥ മുഖം താരം വെളിച്ചത്തു കൊണ്ടു വന്നിരുന്നു. അതിനെ ചുറ്റിപ്പറ്റിയുളള തീയും പുകയും കെട്ടണയും മുൻപ് പുതിയ വെളിപ്പെടുത്തലുമായി ശ്രീ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

അത് തെലുങ്ക് സിനിമയെ മാത്രമല്ല തെന്നിന്ത്യൻ സിനിമയെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് തെലുങ്ക് നിർമ്മാതാവിനേയും ഭാര്യയേയും പെൺവാണിഭ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്ക കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. ആ വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. മലയാളി നടിമാരും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വ്യാജ പരിപാടിയുടെ പേരിലാണ് താരങ്ങളെ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിക്കുന്നത്

 ഫ്ലാറ്റിൽ നിന്ന് പിടികൂടി

ഫ്ലാറ്റിൽ നിന്ന് പിടികൂടി

ഒരു യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിനിമ നിർമ്മാതാവും ബിസിനസ്കാരനുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്രയേയും ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിക്കഗോയിലുളള ഫ്ലാറ്റിൽ നിന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശേധനയിൽ ഇതുസംബന്ധമായ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു.

ഡയറിയിലെ ഞെട്ടിപ്പിക്കുന്ന വിവരം

ഡയറിയിലെ ഞെട്ടിപ്പിക്കുന്ന വിവരം

അമേരിക്കയിൽ പിടിയിലായ നിർമ്മാതാവിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ‌ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു . നടത്തിയ ഓരേ ഇടപാടിനെ കുറിച്ചുളള എല്ലാ വിവരങ്ങളും ഈ ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. കിട്ടുന്ന തുകയും പെൺകുട്ടികൾക്ക് കൈമാറുന്ന തുകയും ആരുമായിട്ടാണോ ഇടപാട് നടത്തുന്നത്. സമയം, തീയതി, എന്തു കാര്യം പറഞ്ഞാണ് അവരെ അമേരിക്കയിലേയ്ക്ക് വിളിക്കുന്നത് എന്നുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന വെസ്റ്റ് ബെൽഡെൻ അവന്യൂവിലെ അപ്പാർട്ട്മെന്റിൽ പോലീസ് തിരച്ചിലിലാണ് ഡയറി ലഭിച്ചത്.

പ്രമുഖ നടിമാർ റാക്കറ്റിന്റെ ഭാഗം

പ്രമുഖ നടിമാർ റാക്കറ്റിന്റെ ഭാഗം

ആദ്യം തന്നെ പ്രമുഖ നടിമാർ ഈ റാക്കറ്റിന്റെ ഭാഗമാണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തു വിട്ടിരുന്നില്ല. തെലുങ്കിലെ പ്രമുഖ അഞ്ച് നടിമാർ റാക്കറ്റിന്റെ ഭാഗമായിട്ടുള്ളത്രേ. ഇവരേയും പരിപാടി നടക്കുന്നുണ്ടെന്ന വ്യാജേനെ അമേരിക്കയിൽ എത്തിയ്ക്കുകയും ഇവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. നിർമ്മാതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയ്തപ്പോൾ ഇവരോടൊപ്പം ആറു പെൺകുട്ടികളും ഉണ്ടായിരുന്നു. സിനിമിയിലെ അവസരം നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് താരങ്ങൾ ഇവരുടെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കുന്നതെന്ന് താരങ്ങൾ പറയുന്നുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴിഞ്ഞ വർഷം നവംബർ 20 നാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. സതേൺ കലിഫോർണിയയിൽ തെലുങ്ക് അസോസിയേഷന്റെ ചടങ്ങിനെന്നുള്ള പേരിൽ എത്തിയ നടയെ ചിക്കാഗോ എമിഗ്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചിക്കാഗോയിൽ എത്തിയതെന്നാണ് നടി മൊഴി നൽകിയത്. എന്നാൽ ഇത്തരത്തിലുള്ള സമ്മേളനം അവിടെ നടക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടി സത്യം വെളിപ്പെടുത്തിയത്. കിഷനും ചന്ദ്രയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് പാസ്പോർട്ട് പിടിച്ചുവച്ച ശേഷം ഭീഷണിപ്പെടുത്തിയെന്നും താരം പോലീസിന് മൊഴി നൽകിയിരുന്നു. നടന്ന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X