എന്തിനാണ് കക്ഷം കാണിക്കുന്നത്? നയൻതാരയെ പോലെ ഉത്തരവാദിത്വം കാണിക്കൂ; തൃഷയോട് ശ്രീ റെഡ്ഡി

ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ​ത​ഗ് ലെെഫ്. മണിരത്നം സംവിധാനം ചെയ്ത് കമൽ ​ഹാസൻ നായകനായെത്തിയ സിനിമ ഏറെ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ മണിരത്നം-കമൽ ഹാസൻ കോംബോ ഇത്രമാത്രം നിരാശപ്പെടുത്തുമെന്ന് ആരും കരുതിയില്ല. നായികയായ തൃഷയുടെ ഇന്റിമേറ്റ് രം​ഗങ്ങളും കോസ്റ്റ്യൂമും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇതുവരെ കണ്ടുവന്ന മണിരത്നം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് തൃഷയുടെ റോൾ.

ത​ഗ് ലെെഫിലെ തൃഷയുടെ എന്ന വേണം ഉനക്ക് എന്ന ​ഗാനരം​ഗത്തെ വിമർശിക്കുകയാണിപ്പോൾ നടി ശ്രീ റെഡ്ഡി. തൃഷ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നും മോശമായ സീനുകളിൽ അഭിനയിക്കരുതായിരുന്നെന്നും ശ്രീ റെഡ്ഡി പറയുന്നു. കുമുദം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Sri Reddy  Trisha

ആ ​ഗാനത്തിൽ തൃഷ മാം കക്ഷം കാണിക്കുന്നുണ്ട്. അതെന്തിനാണ് കാണിക്കുന്നത്. ഒരു സ്റ്റേജിലേക്ക് വന്ന ശേഷം നയൻതാര മാമെല്ലാം മെസേജ് ഓറിയന്റഡ് ആയ സിനിമകളാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഉത്തരവാദിത്വമുള്ളതിനാൽ ചൂസ് ചെയ്യുന്നതിൽ മാറ്റം വരുത്തുക. നാൽപതിന് ശേഷവും ഭം​ഗി കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും കക്ഷം കാണിക്കുകയോ ബിക്കിനി ധരിക്കുകയോ ചെയ്യേണ്ടതില്ല. പ്രേക്ഷകർ ചീത്ത പറയുകയാണ്. അവർക്ക് മനസിലാകുന്നുണ്ടോ എന്നറിയില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

ഗ്ലാമറസ് ആയി അഭിനയിക്കുന്നത് ഒരു ബിസിനസ് ആണ്. ഇങ്ങനെയുള്ള ബിസിനസ് വലിയ നിലയിൽ എത്തിയ ശേഷം ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നുന്നു. എന്നെ പോലുള്ള ചെറിയ ആർട്ടിസ്റ്റുകൾ ചെയ്യുന്നതിന് കാരണം അവർക്ക് വരുന്ന അവസരം ട്രെെ ചെയ്യുകയാണ്. വലിയ താരമായ ശേഷം അത് ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീ റെഡ്ഡി പറയുന്നു. യൂട്യൂബ് ചാനലിൽ താൻ ശരീരം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ച് വീഡിയോകൾ ചെയ്തതിനെക്കുറിച്ചും ശ്രീ റെഡ്ഡി സംസാരിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ചെയ്യുന്നില്ല.

ഞാൻ തുളസി മാല ധരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് വാടക കൊടുക്കാൻ പോലും പറ്റുന്നില്ല. അതിനാൽ വീണ്ടും വീഡിയോകൾ ചെയ്യണം. യൂട്യൂബ് നല്ല രീതിയിൽ പോയപ്പോഴാണ് എനിക്ക് പണം വന്നത്. കഷ്ടപ്പെ‌ട്ടാലും കുഴപ്പമില്ലെന്ന് കരുതിയാണ് തുളസി മാല ധരിച്ചത്. ഈ മാല ധരിച്ചാൽ നോൺ വെജ് കഴിക്കാൻ പാടില്ല. ലെെം​ഗിക ബന്ധത്തിലേർപ്പെടരുത്. ഡ്രിങ്ക് സ്മോക്ക് എന്നിവ പറ്റില്ല. ഈ ചട്ടങ്ങൾ പാലിക്കാമെങ്കിൽ മാത്രമേ തുളസി മാല ധരിക്കാൻ പാടുള്ളൂ. അതിനാൽ തുളസി മാല ഊരാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

More from Filmibeat

Read more about: sri reddy trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X