»   » കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ: ചാരിറ്റി പരിപാടിയ്ക്ക് വരുമ്പോള്‍ ശ്രീദേവി എടുത്ത ബാഗിന്റെ വില കേട്ടോ?

കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ: ചാരിറ്റി പരിപാടിയ്ക്ക് വരുമ്പോള്‍ ശ്രീദേവി എടുത്ത ബാഗിന്റെ വില കേട്ടോ?

By: Rohini
Subscribe to Filmibeat Malayalam

ചില നായികമാര്‍ക്ക് സ്‌റ്റൈലും സൗന്ദര്യവുമാണ് എല്ലാം. അവരുടെ നിലനില്‍പിന്റെ പ്രശ്‌നമാണ് ഈ സൗന്ദര്യം. സ്‌റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ അന്‍പതുകളിലും നടി ശ്രീദേവി തയ്യാറല്ല. എന്നാല്‍ സ്റ്റൈലിന് വേണ്ടി പ്രത്യേകിച്ച് വലിയ കഷ്ടപ്പാടുകളൊന്നും നടി നടത്താറില്ല. പക്ഷെ ചെലവ് കുറച്ച് അധികമാണ്.

ദിലീപിനെ ഉപദ്രവിച്ച് മതിയായില്ലേ... രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ലീക്കായി!!

സ്‌റ്റൈലിന് വേണ്ടി എത്ര തുക ചെലവഴിക്കാനും തയ്യാറായ ശ്രീദേവി കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചാരിറ്റി പരിപാടിയ്ക്ക് വരുമ്പോള്‍ എടുത്ത ബാഗിന്റെ വില അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. വെറുതെയല്ല.. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും...

ഇതാണ് ആ ബാഗ്

ശ്രീദേവിയുടെ കൈയ്യില്‍ കാണുന്ന ആ കുഞ്ഞ് ബാഗ് കണ്ടോ.. ഇതാണ് ആ ബാഗ്.. ഒന്ന് ശ്രദ്ധിച്ചു നോക്കൂ.. മന്ന ഷെട്ടി ചാരിറ്റി എക്‌സിബിഷന് വന്നതായിരുന്നു ശ്രീദേവി.

ബാഗിന്റെ വില

വളരെ സിംപിളായ വേഷമാണ് ശ്രീദേവി ധരിച്ചത്. അതിന് അധികം വില ഒന്നുമില്ല.. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും സിംപിള്‍ ബ്യൂട്ടിയാണ്. എന്നാല്‍ കൈയ്യിലുള്ള ആ ബാഗിന്റെ വില എട്ട് ലക്ഷം രൂപയാണ്.

എന്താണ് ഇത്രമാത്രം

ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും അതിനും മാത്രം എന്താണ് ഈ കുഞ്ഞു ബാഗിലെന്ന്. ലോകത്തിലെ ഏറ്റവും വിലകൂടിയ ഓസ്ട്രിച്ച് ലെതര്‍ ഉപയോഗിച്ചാണ് ഈ ബാഗ് നിര്‍മിച്ചിരിയ്ക്കുന്നത്. ബാഗില്‍ കാണുന്ന സ്വര്‍നിറത്തിലുള്ള അലങ്കാരം ലോഹത്തിന്റേതാണ്.

സംസാരമായി

ബാഗ് പാപ്പാരസികളുടെ കണ്ണില്‍ പെട്ടതോടെ ചര്‍ച്ചയായി. വില അന്വേഷിച്ച് പോയവര്‍ ഞെട്ടി. എന്തായാലും സിംപിള്‍ സ്റ്റൈലിലാണെങ്കിലും അല്പം ചെലവാണ് സംഭവം!!!

English summary
Sridevi carries an Ostrich leather HANDBAG which price will surprise you!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam