»   » കാത്തിരിയ്ക്കുന്നതിനും ക്ഷമിയ്ക്കുന്നതിനും ഒരു പരിതിയില്ലേ.. താരപുത്രി കട്ട കലിപ്പിലാണ്.. എന്തിന്?

കാത്തിരിയ്ക്കുന്നതിനും ക്ഷമിയ്ക്കുന്നതിനും ഒരു പരിതിയില്ലേ.. താരപുത്രി കട്ട കലിപ്പിലാണ്.. എന്തിന്?

Written By:
Subscribe to Filmibeat Malayalam

ഏറെ ഗോസിപ്പുകള്‍ക്ക് ശേഷമാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അഭിനയരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇഷാന്‍ ഖട്ടറിനൊപ്പം ജാന്‍വി അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

കടുത്ത മദ്യപാന ശീലത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പൂജ, ഇതൊരു കുമ്പസാരമോ കുറ്റസമ്മതമോ അല്ല!

എന്നാല്‍ ഇപ്പോള്‍ കട്ട കലിപ്പിലാണത്രെ താരപുത്രി. ഇത്രയും ദിവസമായിട്ടും സംവിധായകന്‍ കരണ്‍ ജോഹര്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയില്ല എന്നതാണ് കാരണം. കുറേ നാളായി ആ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ജാന്‍വി.

പ്രണയ പരാജയത്തിന് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു, സെറ്റില്‍ സംഭവിച്ചത്?

jhanvi

കാത്തിരുന്ന് ക്ഷമ നശിച്ചപ്പോള്‍ ജാന്‍വി കാര്യം അമ്മ ശ്രീദേവിയോട് പറഞ്ഞു. ഇക്കാര്യം കരണുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടു. ദീപാവലി ആഘോഷത്തില്‍ കരണിനെ കണ്ടപ്പോള്‍ ശ്രീദേവി ജാന്‍വിയുടെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് നേരിട്ട് സംസാരിച്ചു.

സിനിമ ചിത്രീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പ്രഖ്യാപിയ്ക്കാനായി കാത്തിരിയ്ക്കുകയാണെന്നാണ് കരണ്‍ ശ്രീദേവിയോട് പറഞ്ഞത്. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്ന ഉറപ്പും നല്‍കി.

ടൈഗര്‍ ഷറഫിനൊപ്പം സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും കരണ്‍ എടുക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. ഇതും സംവിധായകന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് വിശദീകരണം.

English summary
OMG! Sridevi's Daughter Jhanvi Kapoor Upset With Karan Johar; Here's Why
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam