'സ്വത്തുക്കളുടെ പങ്ക് ആവശ്യപ്പെട്ട് കോടതി കയറി സൗന്ദര്യയുടെ നാത്തൂൻ, ശ്രീദേവിയുടെ സ്വത്ത് ബോണിക്ക് ലഭിച്ചു'
മരണം എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല. ഏത് പ്രായത്തിൽ വരുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഓരോ നിമിഷവും ആസ്വദിച്ചും സന്തോഷിച്ചും ജീവിക്കണമെന്ന് പറയുന്നത്. ആകസ്മികമായി മരണത്തെ പുണർന്ന ഒട്ടനവധി നായികമാർ ഇന്ത്യൻ സിനിമയിലുണ്ട്. കോടികൾ വാരിക്കൂട്ടിയ താരങ്ങളുടെ മരണത്തോടെ അവരുടേതായ കോടികളുടെ ആസ്തി അവർക്ക് വേണ്ടപ്പെട്ടവരുടേതായി. പലപ്പോഴും താരങ്ങളുടെ മരണശേഷം അവരുടെ സമ്പാദ്യത്തെ ചൊല്ലിയും അതിന്റെ അവകാശത്തിന് വേണ്ടിയും തർക്കങ്ങളും നിയമപോരാട്ടവും നടക്കാറുണ്ട്.
അത്തരത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ചില താരങ്ങളുടെ സ്വത്തിന്റെ ഇപ്പോഴത്തെ ഉടമകളുമായി ബന്ധപ്പട്ടുള്ള ചില റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്നു ശ്രീദേവി. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യതയുണ്ടായിരുന്ന അഭിനേത്രി.

ദുബായിൽ ഒരു ബന്ധുവിൻ്റെ വിവാഹത്തിനുപോയ താരം ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ അബദ്ധത്തിൽ വീണാണ് മരിച്ചത്. ഏറെ ഞെട്ടലുളവാക്കിയ ഒരു മരണമായിരുന്നു അത്. ബാല്യകാലം മുതൽ സിനിമയിൽ സജീവമായുള്ള ശ്രീദേവി പല ഭാഷകളിലുമായി നിരവധി സിനിമകൾ ചെയ്ത് തിട്ടപ്പെടുത്താൻ കഴിയാത്ത അത്രത്തോളം സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. മരിക്കുമ്പോൾ ശ്രീദേവിയുടെ സമ്പാദ്യം ഏകദേശം 400 കോടിയോളം രൂപയായിരുന്നു.
പിന്നീട് സ്വത്ത് താരത്തിന്റെ ഭർത്താവ് ബോണി കപൂറിനും പെൺമക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതായി മാറി. ശ്രീദേവിയെപ്പോലെ തന്നെ നിനച്ചിരിക്കാതെ മരണം കവർന്ന് കൊണ്ടുപോയ അഭിനേത്രിയാണ് സൗന്ദര്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള നടി വിമാനഅപകടത്തിലാണ് മരിച്ചത്. കത്തിയമർന്ന് നാമാവശേഷമാകുമ്പോൾ മുപ്പത്തിനാല് വയസെ ഉണ്ടായിരുന്നുളളൂ സൗന്ദര്യയ്ക്ക് പ്രായം.
ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പത്ത് നാള്‍ മാത്രം ബാക്കി നിൽക്കെയായിരുന്നു സൗന്ദര്യയുടെ മരണം. അവര്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ശ്രുതിയുണ്ടായിരുന്നു. മരിക്കുമ്പോൾ സൗന്ദര്യയുടെ പേരിൽ 100 കോടിയിലധികം ആസ്തിയുള്ളതായി പറയപ്പെടുന്നു. മൂത്ത സഹോദരൻ അമർനാഥും അപകടത്തിൽ മരിച്ചിരുന്നു.
കുട്ടികൾ അനാഥരാകുമെന്നതിനാൽ സൗന്ദര്യയുടെ ഭാര്യാസഹോദരി തനിക്ക് സ്വത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വാർത്തയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നു ദിവ്യ ഭാരതി.
തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലായി മൂന്ന് വർഷത്തെ കരിയറായിരുന്നു ദിവ്യ ഭാരതിയുടേത്. പത്തൊമ്പതാം വയസിൽ പക്ഷെ ദുരൂഹമായ സാഹചര്യത്തിൽ ദിവ്യ മരിച്ചു. ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചുവെന്നായിരുന്നു വാർത്തകൾ. അന്ന് ദിവ്യഭാരതിക്ക് 70 കോടിയിലധികം ആസ്തിയുണ്ട്.

ദിവ്യയുടെ മരണശേഷം സ്വത്തെല്ലാം മാതാപിതാക്കളുടെ പേരിലായി. പ്രശസ്തിയുടെയും തിരക്കിന്റെയും ഉയരങ്ങളിൽ നിൽക്കേ 1993 ഏപ്രില്‍ അഞ്ചിനായിരുന്നു ദിവ്യ ഭാരതിയുടെ മരണം. അതിനകം പ്രശസ്ത നിർമാതാവും സംവിധായകനുമായ സാജിദ് നദിയാവാലയുടെ ജീവിതപങ്കാളിയായിരുന്നു അവർ.
വിവാഹം കുടുംബങ്ങളിലുണ്ടാക്കിയേക്കാവുന്ന അമർഷങ്ങൾ ഒഴിവാക്കാനും സിനിമ ജീവിതത്തെ ബാധിക്കാതിരിക്കാനും തങ്ങളുടെ ബന്ധം ഇരുവരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. സിനിമയ്ക്കും താരങ്ങൾക്കും വലിയ മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും തെലുങ്ക് സിനിമാപ്രേമികൾക്ക് മഹാനടിയെന്നും സാവിത്രിയാണ്. സ്റ്റാർ ഹീറോകളേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ഒരു കാലത്ത് സാവിത്രി. 300 കോടിയിലേറെയായിരുന്നു സാവിത്രി സിനിമയിൽ നിന്നും സമ്പാദിച്ചത്.
ഭർത്താവിൻ്റെയും ബന്ധുക്കളുടെയും വഞ്ചനയാലും പല തരത്തിലുള്ള തിരിച്ചടികൾ നേരിട്ടതിനാലും നികുതിയടച്ചില്ലെന്ന് പറഞ്ഞ് അവരുടെ സ്വത്തുക്കളെല്ലാം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. പലതും ലേലത്തില്‍ പോയി. പിന്നീടങ്ങോട്ട് വിഷാദവും മദ്യവും മാത്രം കൂട്ടിനുണ്ടായിരുന്ന നാളുകള്‍.
അവര്‍ സഹായിച്ചവരെല്ലാം ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുപോയി. അസുഖങ്ങള്‍ അവരെ വിട്ടുമാറാതായി. ബി.പിയും പ്രമേഹവും വല്ലാതെ വലച്ചു. പെട്ടെന്നൊരു നാള്‍ കോമയിലേക്ക് വീണു. ശേഷം 1981 ഡിസംബറിൽ അവർ മരണത്തിന് കീഴടങ്ങി.


Click it and Unblock the Notifications











