»   » ശ്രീദേവി കപൂര്‍ ടെന്‍ഷനിലാണ്

ശ്രീദേവി കപൂര്‍ ടെന്‍ഷനിലാണ്

Posted By: Nimisha
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണി ശ്രീദേവി കപൂര്‍ ടെന്‍ഷനിലാണ്. കാര്യം മറ്റൊന്നുമല്ല മകള്‍ ജാന്‍വി കപൂറാണ് അമ്മയെ ടെന്‍ഷനടിപ്പിച്ചു നടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ കൊണ്ട് ഇതിനോടകം പ്രശസ്തയാണ് ജാന്‍വി. മോഡലിംഗ് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴത്തെ ടെന്‍ഷനു കാരണം ഇതൊന്നുമല്ല. ജാന്‍വിക്കൊരു ബോയ് ഫ്രണ്ടുണ്ട്.

മുന്‍ ആഭ്യന്തര മന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖനുമായ സുശീല്‍ കുമാര്‍ ഷിന്റെയുടെ കൊച്ചു മകനുമായ ശിഹാര്‍ പഹാരിയാണ് ജാന്‍വിയുടെ മനസ്സില്‍ ഇടം പിടിച്ച് അമ്മയുടെ ഉറക്കം കെടുത്തുന്നത്. ഇവരുടെ ചുംബന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളുടെ സിനിമാ പ്രവേശനത്തിനാണ് ശ്രീദേവി ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്.

 jhanvi-kapoor

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മകള്‍ക്ക് മുന്നില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. പ്രധാന നിയന്ത്രണം ആണ്‍ കൂട്ടുകെട്ട് വേണ്ടെന്നാണ്. ആണുങ്ങള്‍ കൂടുന്നിടത്തേക്ക് പോകാനേ പാടില്ലത്രേ.

jhanvi-kapoor-1

കാര്യം എന്തായാലും ജാന്‍വി അംഗീകരിക്കുമോയെന്ന് കണ്ടറിയണം. ശിഖാറിന്റെ സഹോദരന്റെ കാമുകിയാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ശിഖര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. മുത്തശ്ശനെപ്പേലെ കൊച്ചു മോനും രാഷ്ട്രീയ താല്‍പരനാണ്.

ശ്രീദേവി കപൂറിന്റെ പുതിയ ഫോട്ടോസിനായി

English summary
Uh Oh! Sridevi UPSET With Daughter Jhanvi Kapoor's Affair With Shikhar Pahariya?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam