കമൽ ഹാസൻ-രേഖ ബന്ധം; ശ്രീദേവി അതറിഞ്ഞ് ഏറെ വിഷമിച്ചു; അത്രയും ഇഷ്ടമായിരുന്നു; കുട്ടി പത്മിനി പറഞ്ഞത്
ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീദേവി. താരറാണിയായ ആഘോഷിക്കപ്പെട്ട ശ്രീദേവിയെ പോലെ ഹിറ്റുകൾ തുടരെ ലഭിച്ച നടിമാർ വിരളമാണ്. അഭിനയ മികവും വശ്യതയും ശ്രീദേവിയെ ഇയരങ്ങളിലെത്തിച്ചു. നടിയുടെ ഡേറ്റ് ലഭിക്കാൻ ഫിലിം മേക്കേർസ് കാത്തിരുന്ന കാലം. ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാലതാരമായി സിനിമാ രംഗത്തേക്ക് വന്നവരാണ് കുട്ടി പത്മിനിയും ശ്രീദേവിയും. അന്നത്തെ ഓർമകളും ശ്രീദേവിയുടെ ജീവിതത്തിൽ പിന്നീടുണ്ടായ സംഭവങ്ങളുമാണ് കുട്ടി പത്മിനി ഒരിക്കൽ പങ്കുവെച്ചത്.
കുട്ടിക്കാലത്ത് ശ്രീദേവിയെയും എന്നെയും പപ്പി എന്നായിരുന്നു വിളിച്ചിരുന്നത്. ലൊക്കേഷനിൽ ആരെങ്കിലും പപ്പി എന്ന് വിളിച്ചാൽ ഞങ്ങൾ രണ്ട് പേരും തിരിഞ്ഞ് നോക്കും. ശ്രീദേവിയെ ആദ്യമായി ഞാൻ കാണുന്നത് അവൾക്ക് നാല് വയസുള്ളപ്പോഴാണ്. ശ്രീദേവിയുടെ അമ്മ വലിയ ഡാൻസറായിരുന്നു. ഒരുപാട് സിനിമകളിൽ ഡാൻസ് ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് ഡാൻസറായും അല്ലാതെയു. എന്റെ അമ്മയ്ക്ക് അറിയാം. നം നാട് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ശ്രീദേവിയുമായി അടുത്തിടപഴകുന്നത്. ദിവസവും അവളെ വീട്ടിൽ പോയി പിക്കപ്പ് ചെയ്യണം. വളരെ ചെറിയ വീടായിരുന്നു.

ഒരു ഹാളും ബാത്ത് റൂമും. വേറൊന്നുമില്ല. പക്ഷെ ദെെവം ആ കുട്ടിക്ക് നൽകിയ അനുഗ്രഹം നോക്കൂ. എത്ര വലിയ ബംഗ്ലാവാണ് വാങ്ങിയത്. ആഡംബരത്തോടെ ഗൃഹപ്രവേശനം ചെയ്തു. ആ വീട് കാണുമ്പോൾ എത്ര ഭംഗിയുള്ള വീടാണെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ശ്രീദേവിക്ക് നായികയായി അഭിനയിക്കാനായെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. കമൽ സാറിനൊപ്പ നിരവധി സിനിമകൾ ചെയ്തു. ഒരിക്കൽ ഹെെദരാബാദിൽ വെച്ച് ഷൂട്ടിംഗ്. കമൽ സാറാണ് ഹീറോ. ഞാനും ശ്രീദേവിയും ഹീറോയിനായി അഭിനയിക്കുന്നു. ആ സമയത്ത് കമൽ സാറിനൊട് അവൾക്ക് വലിയ സ്നേഹം തോന്നി.
ചെറുപ്രായത്തിൽ എല്ലാവർക്കും തോന്നുന്ന ആകർഷണം. ആ കാലത്ത് കമൽ സാറിനും രേഖയ്ക്കുമിടയിൽ ഒരു കെമിസ്ട്രി വന്നു. രണ്ട് പേരെക്കുറിച്ചും ഒരുപാട് ഗോസിപ്പുകൾ വന്നു. ശ്രീദേവിയെ അത് വല്ലാതെ വിഷമിപ്പിച്ചു. ചുമ്മാതിരിക്കെടീ, കമൽ വാണിയെ (വാണി ഗണപതി) കല്യാണം കഴിക്കും, ബാക്കിയെല്ലാവരോടും ബെെ പറയുമെന്ന് ഞാൻ പറഞ്ഞു. കാരണം ആ സമയത്ത് കമൽ സാറെ പ്രണയിക്കാത്ത നായിക നടിയേ ഇല്ലായിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു. ശ്രീദേവി രജിനി സാറിനൊപ്പം നിരവധി സിനിമകൾ ചെയ്തു. രജിനി സാറിന് ശ്രീദേവിയെന്നാൽ ജീവനായിരുന്നു. വളരെ ക്യൂട്ടാണ്. ശബ്ദമുയർത്താത്ത നടിയായിരുന്നു ശ്രീദേവിയെന്നും കുട്ടി പത്മിനി പറഞ്ഞു.

നിർമാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം ചെയ്തത്. കമൽ ഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. ഈ ബന്ധം പിരിഞ്ഞ് നടി സരികയെ വിവാഹം ചെയ്തു. ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ശ്രീദേവിയുടെയും കമൽ ഹാസന്റെയും സ്വകാര്യ ജീവിതം വലിയ ചർച്ചയായതാണ്. ബോണിയുടെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ശ്രീദേവി ബോണിയുമായി അടുക്കുന്നത്. ശ്രീദേവിയെ വിവാഹം ചെയ്യാൻ വേണ്ടി ബോണി കപൂർ ആദ്യ ഭാര്യയുമായി പിരിഞ്ഞു. പ്രശ്ന കലുഷിതമായിരുന്നു ആ കാലഘട്ടം.


Click it and Unblock the Notifications











