ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
സെലിബ്രിട്ടികളുടെ പേരില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ ഉണ്ടാക്കുന്നത് ആദ്യത്തെ സംഭവമല്ല. താരങ്ങളുടെ പേരില്‍ ട്വീറ്റുകളും പോസ്റ്റുകളുമിട്ട് അവരെ അപകീര്‍ത്തിപ്പെടുത്തുന്ന വിരുതന്മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ 'കലാവിരുതിന്' ഒടുവില്‍ ഇരയായിരിക്കുന്നത് തമിഴ് സിനിമാ ലോകത്തെ യുവതാരങ്ങളായ ശ്രീകാന്തും ചിമ്പുവുമാണ്. ശ്രീകാന്തിന്റെ പേരിലുള്ള വ്യാജനാണ് പണി കൊടുത്തത്.

ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
ശ്രീകാന്തിന്റെ പേരിലെ ഒരു വ്യാജ ട്വീറ്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. അജിത്തിന്റെ പേരുപയോഗിച്ച് ചിമ്പുവിനെതിരെയാണ് ട്വീറ്റ്

ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
'അജിത്ത് സാറിന്റെ ആരാധകനാകുക എന്ന നല്ല കാര്യം. എന്നാല്‍ അദ്ദേഹത്തിന്റെ ഇമേജ് ഉപയോഗിച്ച് സ്വന്തം ചിത്രത്തിന് പബ്ലിസിറ്റി കൂട്ടുന്നതും കൈയ്യടി മേടിക്കുന്നതും മോശമായ കാര്യമാണ്. ചിമ്പു നിങ്ങള്‍ ദയവായി സ്വന്തം ഇമേജ് ഉപയോഗിച്ച് ഹിറ്റുകള്‍ ഉണ്ടാക്കൂ.' എന്നാണ് ട്വീറ്റ്

ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
ഇങ്ങനെ ഒരു ട്വീറ്റ് ശ്രീകാന്തിന്റെ പേരില്‍ കണ്ടതും വിവാദവുമായി ചിമ്പു ഫാന്‍സ് രംഗത്തെത്തി. ശ്രീകാന്തിനെതിരെ കടുത്ത ഭാഷയില്‍ ഫാന്‍സുകാര്‍ രംഗത്തെത്തിയതോടെ സംഗതി വഷളായി

ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
ഒടുവില്‍ പത്രസമ്മേളനം വിളിച്ച് ശ്രീകാന്തിന് രംഗത്തെത്തേണ്ടി വന്നു. തനിക്ക് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും അത് കെട്ടിച്ചമച്ച ട്വീറ്റ് ആണെന്നും ശ്രീകാന്ത് പറഞ്ഞു.

ശ്രീകാന്തിന്റെ വ്യാജന്‍ ചിമ്പുവിന് കൊടുത്ത എട്ടിന്റെ പണി
തന്റെ വ്യാജ അക്കൗണ്ട് ഉപയോഗിച്ചവര്‍ക്കെതിരെ നിയമപരമായി പരാതി നല്‍കുമെന്നും ഭീരുക്കളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരുകയുള്ളൂ എന്നും ശ്രീകാന്ത് പറഞ്ഞു.

Click it and Unblock the Notifications