»   » മോഹന്‍ലാലും എസ്എസ് രാജമൗലിയും തമ്മില്‍ കുരുക്ഷേത്രയുദ്ധം, ആമീര്‍ ഖാനും ഷാരൂഖ് ഖാനും രാജമൗലിക്കൊപ്പം?

മോഹന്‍ലാലും എസ്എസ് രാജമൗലിയും തമ്മില്‍ കുരുക്ഷേത്രയുദ്ധം, ആമീര്‍ ഖാനും ഷാരൂഖ് ഖാനും രാജമൗലിക്കൊപ്പം?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയ ശേഷം എസ് എസ് രാജമൗലി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത രാജമൗലി നിഷേധിച്ചു. ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് വലിയ സ്വപ്‌നമാണെന്നും എന്നാല്‍ അങ്ങനെ ഒരു സിനിമ ഇപ്പോള്‍ ആലോചനയിലേ ഇല്ലെന്നുമായിരുന്നു രാജമൗലിയുടെ പ്രതികരണം.

വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോക്ഷം നല്‍കിയ സംവിധായകന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിന് ഡേറ്റില്ല!!


മോഹന്‍ലാലും രാജമൗലിയും ഒരുപക്ഷെ ഇപ്പോഴൊന്നും ഒരുമിച്ചൊരു ചിത്രം ചെയ്യില്ലായിരിയ്ക്കും. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതും കുരുക്ഷേത്ര യുദ്ധം.


മഹാഭാരത കഥ

മഹാഭാരത കഥയെ ആസ്മപദമാക്കി എംടി തിരക്കഥ എഴുതുന്ന രണ്ടമൂഴം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. ഇപ്പോഴിതാ മഹാഭാരതം തന്നെ എസ്എസ് രാജമൗലി സിനിമയാക്കുന്നു.


ബിഗ് ബജറ്റ് ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിയ്ക്കും മോഹന്‍ലാലിന്റെ രണ്ടാമൂഴം. 500 മുതല്‍ 600 വരെയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 400 കോടി രൂപ മുതല്‍മുടക്കിയാണ് എസ് എസ് രാജമൗലി മഹാഭാരതം എന്ന പേരില്‍ സിനിമയെടുക്കുന്നത്.


രണ്ടാമൂഴത്തില്‍ ലാലിനൊപ്പം

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനുള്‍പ്പടെയുള്ള ഇന്ത്യന്‍ സിനിമിലെ പ്രമുഖര്‍ ഉണ്ടാകും എന്നാണ് കേട്ടത്. എന്നാല്‍ കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല എന്ന് സംവിധായകന്‍ ശ്രീകുമാര്‍ അറിയിച്ചിട്ടുണ്ട്.


മഹാഭാരതത്തില്‍ ഖാന്മാര്‍

രാജമൗലി ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ ആമീര്‍ ഖാനും ഷാരൂഖ് ഖാനും അഭിനയിക്കാനുള്ള തത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആമീര്‍ കൃഷ്ണനായും ഷാരൂഖ് കര്‍ണനായും എത്തും എന്നാണ് കേട്ടത്.


എത്ര സമയം വേണം

എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്നരം വര്‍ഷം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കുമത്രെ. അതേ സമയം രാജമൗലിയുടെ മഹാഭാരതത്തിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മൂന്ന് വര്‍ഷത്തെ സമയമെടുത്ത രാജമൗലി മഹാഭാരതത്തിനായി മാറ്റിവയ്ക്കുന്നത് തന്റെ അഞ്ച് വര്‍ഷങ്ങളാണ്.


English summary
SS Rajamouli's Mahabharatham vs Mohanlal's Randamoozham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam