അനുവും തങ്കച്ചനും മോതിരം കൈമാറി? സ്റ്റാര്‍ മാജികില്‍ ഇനി വിവാഹമേളമോ? വീഡിയോ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരക. അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടിയില്‍ സജീവമാണ്.

രസകരമായ ഗെയിമുകളും മത്സരാര്‍ത്ഥികള്‍ക്കായി നടത്തുന്നുണ്ട്. ഇരുടീമുകളായി ചേര്‍ന്നാണ് മത്സരം. പരാജയപ്പെട്ട ടീമംഗങ്ങള്‍ക്ക് വിജയിച്ചവര്‍ ചാട്ടവാറടി നല്‍കാറുമുണ്ട്. രസകരമായ ഗെയിമുകളും കലാപരിപാടികളുമൊക്കെയായി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്. പ്രണയവും വിവാഹവും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരങ്ങള്‍ തുറന്നുപറയാറുണ്ട്. അനുവും തങ്കച്ചനും വിവാഹിതരാവാന്‍ പോവുകയാണോയെന്ന ചോദ്യങ്ങളുമായാണ് പ്രേക്ഷകര്‍ എത്തിയിട്ടുള്ളത്.

അനുമോള്‍

അനുമോള്‍

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരമാണ് അനുമോള്‍. പാടാത്ത പൈങ്കിളി പരമ്പരയില്‍ അഭിനയിച്ച് വരികയാണ് താരം ഇപ്പോള്‍. തിരക്കുകള്‍ക്കിടയിലും സ്റ്റാര്‍ മാജിക്കിലേക്ക് കൃത്യമായെത്താറുണ്ട് അനു. പാടാനറിയില്ലെങ്കിലും പാട്ട് പാടാന്‍ പറഞ്ഞാല്‍ അനു പാടും. ഡാന്‍സും സ്‌കിറ്റിലുമെല്ലാം തന്റെ സാന്നിധ്യം അനു പ്രകടമാക്കാറുണ്ട്. സ്റ്റാര്‍ മാജിക് കുടുംബത്തിലെ പ്രധാനികളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലായിരുന്നോയെന്നുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു.

അനുവും തങ്കുവും

അനുവും തങ്കുവും

അനുവിനേയും തങ്കച്ചനേയും ഒരുമിച്ച് ചേര്‍ത്തുള്ള കളിയാക്കലുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. അനു സ്ഥിരമായി പരിപാടിയിലുണ്ടാവാറുണ്ടെങ്കിലും ഇടയ്ക്കാണ് തങ്കച്ചന്റെ വരവ്. വ്യത്യസ്തമായ കലാപ്രകടനങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. അനുവുമായി പ്രണയത്തിലല്ല താനെന്ന് പറഞ്ഞ് അദ്ദേഹം എത്തിയിരുന്നു. ചേട്ടനെപ്പോലെയാണ് തങ്കച്ചന്‍ എന്നായിരുന്നു അനുവും പറഞ്ഞത്. തങ്കുവിനെ വിവാഹം ചെയ്യുമോ, നിങ്ങള്‍ പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ കേട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മോതിരം മാറുന്നു?

മോതിരം മാറുന്നു?

അനുവും തങ്കച്ചനും മോതിരം മാറുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം. ജീവിതത്തിലാദ്യമായി നടക്കാന്‍ പോവുന്ന ചടങ്ങാണ്, വീട്ടുകാരോട് ഒന്ന് പറഞ്ഞേക്കെന്നായിരുന്നു ധര്‍മ്മജന്‍ തങ്കച്ചനോട് പറഞ്ഞത്. ചടങ്ങ് ഞങ്ങള്‍ ഇവിടെ വെച്ച് നടത്താന്‍ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് പറഞ്ഞായിരുന്നു തങ്കു മോതിരം മാറിയത്.

വിവാഹമേളമോ?

വിവാഹമേളമോ?

മോതിരം മാറ്റം കഴിഞ്ഞിരിക്കുകയാണ്. താരമണ്ഡപത്തിലെ താലികെട്ടിനായി നമുക്കും കാത്തിരിക്കാമെന്നുള്ള വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. പരിപാടിക്ക് വേണ്ടിയാണോ അതോ, ജീവിതത്തിലെ തീരുമാനമാണോയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. യൂട്യൂബിലൂടെ മുഴുനീള എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X