മോഹന്‍ലാലിനൊപ്പം ബിഗ് ബോസില്‍ കയറിപ്പറ്റാനായി താരങ്ങളുടെ ശ്രമം, എല്ലാവരും ലക്ഷ്യമിടുന്നത് ഇക്കാര്യം

റിയാലിറ്റി ഷോകള്‍ അരങ്ങ് തകര്‍ക്കുന്ന കാലഘട്ടമാണിത്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നവരില്‍ പലരും ഇന്ന് ഇത്തരം വേദികളില്‍ സജീവാണ്. ചാനലിന്റെ റേറ്റിങ്ങ് നിലനിര്‍ത്തുന്നതിനായി പല തരത്തിലുള്ള ശ്രമങ്ങളാണ് ചാനലുകള്‍ നടത്തുന്നത്. കഴിവും ആഗ്രഹവും കഠിനപ്രയത്‌നവുമൊക്കെയായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന മികച്ച അവസരം കൂടിയാണ് ഇത്തരം അവസരങ്ങള്‍. പാട്ടിലും അഭിനയത്തിലും മികവ് തെളിയിച്ചവരെത്തേടി നിരവധി റിയാലിറ്റി ഷോയാണ് നേരത്തെ അരങ്ങേറിയത്. ഇപ്പോഴും നടക്കുന്നുമുണ്ട്.

വ്യക്തികളെ വിജയിയായി പ്രഖ്യാപിക്കുന്ന ഷോകളെക്കുറിച്ചാണ് നേരത്തെ വിവരിച്ചത്. എന്നാല്‍ താരങ്ങള്‍ ഒരുമിച്ചെത്തി മാറ്റുരയ്ക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ പരിപാടിയുടെ മലയാള പതിപ്പ് ഒരുങ്ങുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, മോഹന്‍ലാല്‍ എന്നിവരുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. മോഹന്‍ലാലാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിപാടി ആരംഭിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചതേയുള്ളൂ, അതിനിടയില്‍ത്തന്നെ താരങ്ങള്‍ പങ്കെടുക്കാനായുള്ള ശ്രമം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പരിപാടിയില്‍ പങ്കെടുക്കണം

പരിപാടിയില്‍ പങ്കെടുക്കണം

മോഹന്‍ലാല്‍ അവതാരകനായി എത്തുമെന്ന് സ്ഥിരീകരിച്ചതോടെയാണ് പല താരങ്ങളും പരിപാടിയില്‍ കയറിപ്പറ്റാനുള്ള നീക്കങ്ങള്‍ നടത്തി തുടങ്ങിയത്. ബിഗ് സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും താരങ്ങള്‍ ഇതിനായി ശ്രമം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത നേരത്തെ തന്നെ വൈറലായിരുന്നു. പരിപാടി ആരംഭിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് പലരും രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ സാന്നിധ്യം

മോഹന്‍ലാലിന്റെ സാന്നിധ്യം

ബിഗ് ബോസ് മലയാളം പതിപ്പെന്ന ഖ്യാതിക്ക് പുറമെ മോഹന്‍ലാലിന്റെ സാന്നിധ്യമാണ് പലരെയും ആകര്‍ഷിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനോടൊപ്പം കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടാന്‍ ലഭിക്കുന്നതാണ് പലരെയും ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ സ്വീകാര്യതയും സൂപ്പര്‍ താരപദവിയുമാണ് എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളത്.

സിനിമയ്ക്ക് തുല്യം

സിനിമയ്ക്ക് തുല്യം

മോഹന്‍ലാലിന്റെ ഈ പരിപാടിയില്‍ മുഖം കാണിക്കുന്നത് അദ്ദേഹത്തിനോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് തുല്യമാണെന്നാണ് ഇവര്‍ കരുതുന്നത്. പോപ്പുലാരിറ്റിയുടെ കാര്യത്തിലും ഒരു കുറവുണ്ടാവില്ല. ഇതൊക്കെക്കൂടി ചേരുമ്പോള്‍ ഭാവിജീവിതം സുഗമമായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബിഗ് ബോസ് മലയാളം പതിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

സസ്‌പെന്‍സ് ചിത്രം പോലെ

സസ്‌പെന്‍സ് ചിത്രം പോലെ

സൂര്യ ടിവിയില്‍ പ്രേക്ഷപണം ചെയ്തിരുന്ന മലയാളി ഹൗസുമായാണ് പലരും ഈ പരിപാടിയെ താരതമ്യം ചെയ്യുന്നത്. പല താരങ്ങളും ഈ പരിപാടിയുടെ അവതാരക വേഷം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണവും ഇതായിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവമേ ആയിരിക്കില്ല ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിസ്റ്റുകളും അപ്രതീക്ഷിത സംഭവവുമായി ത്രില്ലര്‍ ചിത്രം കാണുന്ന തരത്തിലായിരിക്കും പരിപാടിയുടെ പോക്ക്.

പരിപാടിയുടെ ഫോര്‍മാറ്റ്

പരിപാടിയുടെ ഫോര്‍മാറ്റ്

മത്സരാര്‍ത്ഥികളെ പുറംലോകവുമായി ബന്ധമില്ലാത്ത വീട്ടില്‍ കുറച്ചുനാളത്തേക്ക് താമസിപ്പിക്കുകയും അതിനിടയില്‍ അസാധാരണ നിബന്ധനകള്‍ നല്‍കുകയും ചെയ്യും. ഫോണ്‍, കംപ്യൂട്ടര്‍. തുടങ്ങിയ യാതൊരു തരത്തിലുള്ള ഉപകരണങ്ങളും ഉപയോഗിക്കാനും അനുവദിക്കില്ല.

എലിമിനേഷന്‍ പ്രോസസ്

എലിമിനേഷന്‍ പ്രോസസ്

റിയാലിറ്റി ഷോയുടെ വിജയിയെ കണ്ടെത്തുന്നതിന് മുന്‍പ് ഓരോ ഘട്ടത്തിലും എലിമിനേഷന്‍ നടത്തും. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരായി മത്സരത്തോട് വിട പറയുകയും മികച്ച മത്സരാര്‍ത്ഥികള്‍ കുറച്ച് പേര്‍ ശേഷിക്കുന്ന അവസ്ഥയുമെത്തുമ്പോള്‍ ഫൈനല്‍ റൗണ്ട് നടത്തും.

മോഹന്‍ലാല്‍ സ്വീകരിച്ചു

മോഹന്‍ലാല്‍ സ്വീകരിച്ചു

മുന്‍നിര താരങ്ങളില്‍ പലരെയും പരിപാടി അവതരിപ്പിക്കുന്നതിനായി സമീപിച്ചിരുന്നുവെങ്കിലും പലരും തയ്യാറായിരുന്നില്ല. അവരവരുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലാവുമോ പരിപാടിയുടെ ഉള്ളടക്കം എന്ന ആശങ്കയാണ് പലരെയും പിന്നോട്ട് വലിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം ഏറ്റെടുത്തത്.

പ്രതിഫലമായി വന്‍തുക

പ്രതിഫലമായി വന്‍തുക

മറ്റ് താരങ്ങള്‍ വിമുഖത കാണിച്ച പശ്ചാത്തലത്തില്‍ പരിപാടി ഏറ്റെടുക്കാന്‍ സന്മനസ്സ് കാണിച്ച മോഹന്‍ലാലിന് ചാനല്‍ അധികൃതര്‍ വന്‍തുകയാണ് പ്രതിഫലമായി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നതോടെ ചാനലിന്റെ റേറ്റിങ്ങ് കുത്തനെ ഉയരുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X